Malayalam Vastu Tips: വീട്ടിൽ കയറിയിൽ സമാധാനമില്ല, വാസ്തു പ്രശ്നങ്ങളാവാം ഇവയെക്കെ ശ്രദ്ധിക്കാം

Malayalam Vastu Tips: കിടപ്പുമുറിയിൽ കിടക്കയ്ക്ക് തൊട്ടുമുന്നിൽ ടീവിയോ കണ്ണാടിയോ വയ്ക്കുന്നത് മുതൽ കുളിമുറിയിലെ ബക്കറ്റിൽ വെള്ളം നിറക്കുന്നത് വരെയും വാസ്തു പ്രകാരം പ്രധാനപ്പെട്ടതാണ്

Malayalam Vastu Tips: വീട്ടിൽ കയറിയിൽ സമാധാനമില്ല, വാസ്തു പ്രശ്നങ്ങളാവാം ഇവയെക്കെ ശ്രദ്ധിക്കാം

Malayalam Vastu Tips

Published: 

29 Mar 2025 08:06 AM

വീട്ടിൽ കയറിയിൽ പിന്നെ സമാധാനമില്ലെന്ന് അവസ്ഥ നിങ്ങൾക്കുണ്ടോ ? കുടുംബാംഗങ്ങൾ തമ്മിൽ പലപ്പോഴും വഴക്കുണ്ടാകാറുണ്ടോ? ഇതിന് പിന്നിലെ കാരണം വാസ്തു പ്രശ്നങ്ങളാവാം. വാസ്തു ശാസ്ത്രമനുസരിച്ച് ഇതിന് ചില കാരണങ്ങളും അതിന് പ്രതിവിധികളുമുണ്ട്. വിഷയത്തിൽ പ്രശസ്ത ഉത്തരേന്ത്യൻ ജ്യോതിഷി പ്രദുമാൻ സൂരി പറയുന്നതെന്താണെന്ന് നോക്കാം.

വീടിൻ്റെ പ്രധാന കവാടത്തിൽ

ഹൈന്ദവ വിശ്വാസ പ്രകാരം വീടിൻ്റെ പ്രധാന കവാടത്തിൽ ഒരു സ്വസ്തിക അല്ലെങ്കിൽ ഓം അടയാളം വയ്ക്കുന്നത്, പോസിറ്റീവ് എനർജി വീട്ടിലേക്ക് എത്തിക്കും. സ്വസ്തികയെ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും വിജയത്തിന്റെയും പ്രതീകമായി കണക്കാക്കുന്നു, അതേസമയം ഓം ചിഹ്നത്തിൻ്റെയും ഉച്ചാരണം വീട്ടിൽ ആത്മീയ സമാധാനവും ഊർജ്ജവും വർദ്ധിപ്പിക്കുന്നു. ജ്യോതിഷപ്രകാരം, സ്വസ്തികയുടെയും ഓമിന്റെയും ചിഹ്നം മംഗള ദോഷം കുറയ്ക്കുന്നതിനും വീട്ടിൽ സന്തോഷവും സമൃദ്ധിയും നിലനിർത്തുന്നതിനും സഹായിക്കുന്നു.

കിടക്കയ്ക്ക് മുന്നിൽ ടിവിയോ കണ്ണാടിയോ വയ്ക്കരുത്.

വാസ്തു ശാസ്ത്രമനുസരിച്ച്, കിടപ്പുമുറിയിൽ കിടക്കയ്ക്ക് തൊട്ടുമുന്നിൽ ടീവിയോ കണ്ണാടിയോ വയ്ക്കുന്നത് നെഗറ്റീവ് എനർജി വർദ്ധിപ്പിക്കുകയും വീട്ടിലെ
കലഹങ്ങൾക്ക് കാരണമാവുകയും ചെയ്യും. ഉറങ്ങുമ്പോൾ നമ്മുടെ പ്രതിച്ഛായ ടെലിവിഷനിലോ കണ്ണാടിയിലോ കാണപ്പെടും, ഇത് നെഗറ്റീവ് എനർജി ഉത്പാദിപ്പിക്കുന്നു, ഇത് മാനസിക അസ്വസ്ഥത, സമ്മർദ്ദം, ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം. രാത്രിയിൽ, നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ടെലിവിഷനോ കണ്ണാടിയോ നീക്കം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഉറങ്ങുമ്പോൾ അവ തുണികൊണ്ട് മൂടുക അല്ലെങ്കിൽ കിടക്കയുടെ ദിശ മാറ്റാം.

കുളിമുറിയിൽ

വീടിൻ്റെ കുളിമുറിയുടെ വാതിൽ മരം കൊണ്ട് നിർമ്മിക്കുന്നതാണ് നല്ലത്. കൂടാതെ, നിങ്ങളുടെ വീട്ടിലെ കുളിമുറിയിൽ ഒരിക്കലും ഒഴിഞ്ഞ ബക്കറ്റ് സൂക്ഷിക്കരുത്. വീട്ടിലെ കുളിമുറിയിൽ എപ്പോഴും ഒരു ബക്കറ്റ് നിറയെ വെള്ളം വയ്ക്കുക, ഇത് നെഗറ്റീവ് എനർജി ഇല്ലാതാക്കും. വീട്ടിൽ ധാരാളം ബക്കറ്റുകൾ ഉണ്ടെങ്കിൽ, അവ തലകീഴായി വയ്ക്കുകയോ വെള്ളം നിറച്ച് വയ്ക്കുകയോ ചെയ്യുക.

ചൂല് എവിടെ ഇരിക്കണം

വാസ്തു ശാസ്ത്രമനുസരിച്ച്, വീട്ടിൽ ഒരിക്കലും രണ്ട് ചൂലുകൾ ഒരുമിച്ച് വയ്ക്കരുത്, അത് സാമ്പത്തിക പ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തും. ചൂല് ശരിയായ സ്ഥലത്ത് സൂക്ഷിച്ചാൽ വീടിൻ്റെ വൃത്തിക്ക് മാത്രമല്ല. സാമ്പത്തിക ഉയർച്ചക്കും നല്ലതാണ്. വീടിൻ്റെ വടക്ക്-പടിഞ്ഞാറ് ദിശയിൽ ചൂലുകൾ സൂക്ഷിക്കുന്നതാണ് നല്ലത്.
രാത്രിയിൽ തൂത്തുവാരുന്നത് ഒഴിവാക്കുക, ഇത് സാമ്പത്തിക നഷ്ടത്തിനും നിർഭാഗ്യത്തിനും കാരണമായേക്കാം

(Disclaimer: ഇവിടെ നൽകിയിരിക്കുന്നതൊക്കെയും പൊതുവായ ചില വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്, ഇതി ടീവി-9 മലയാളം സ്ഥിരീകരിക്കുന്നില്ല)

വേനൽകാലത്ത് കഴിക്കാം തണ്ണിമത്തൻ കുരു
ദഹനക്കേട് അകറ്റാന്‍ ഇവ കഴിക്കൂ
വെറുംവയറ്റിൽ ഏത്തപ്പഴം കഴിക്കല്ലേ! നല്ലതല്ല
അമിതമായാൽ ഗ്രീൻ ടീയും ആപത്ത്! കുടിക്കേണ്ടത് ഇത്രമാത്രം