5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Broom Tips: ഈ ദിവസങ്ങളിൽ ചൂല് വാങ്ങരുത്, കൃത്യമായ ദിവസമുണ്ട്; അറിയേണ്ടത്

Broom Using Tips: ചൂല് ഉപയോഗിച്ച് കഴിഞ്ഞാൽ ആരും കാണാത്ത വിധത്തിൽ മുറിയുടെ ഒരു മൂലയിൽ വേണം സൂക്ഷിക്കാൻ, ചൂലിൻ്റെ കാര്യത്തിൽ അൽപ്പം ശ്രദ്ധ എല്ലാവരും വീട്ടിൽ നൽകണം

Broom Tips: ഈ ദിവസങ്ങളിൽ ചൂല് വാങ്ങരുത്, കൃത്യമായ ദിവസമുണ്ട്; അറിയേണ്ടത്
Broom Using TipsImage Credit source: TV9 Network
arun-nair
Arun Nair | Published: 13 Apr 2025 15:15 PM

ഹൈന്ദവ വിശ്വാസ പ്രകാരം ചൂലിന് വളരെ അധികം പ്രാധാന്യമുണ്ട്. ലക്ഷ്മി ദേവി ചൂലിൽ വസിക്കുന്നതായാണ് വിശ്വാസം. അതു കൊണ്ട് തന്നെ വീട്ടിൽ ചൂൽ എങ്ങനെ വയ്ക്കണമെന്നും ചില നിയമങ്ങളുണ്ട്. വാസ്തു പ്രകാരം, വീടിൻ്റെ അന്തരീക്ഷം സന്തോഷം, സമാധാനം, സമൃദ്ധി എന്നിവയെല്ലാം ചൂലുമായി പോലും ബന്ധപ്പെട്ടിരിക്കുന്നു. ചൂല് ശരിയായ സ്ഥലത്ത് വെച്ചില്ലെങ്കിലോ അല്ലെങ്കിൽ ശരിയായ ദിവസം വാങ്ങിയില്ലെങ്കിലോ, ലക്ഷ്മി ദേവി കോപിക്കും എന്നാണ് വിശ്വാസം. ചൂലുമായി ബന്ധപ്പെട്ട വാസ്തു നിയമങ്ങൾ എന്തൊക്കെയാണെന്ന് കൂടി നോക്കാം.

ചൂല് എവിടെ വയ്ക്കണം

ചൂല് ഉപയോഗിച്ച് കഴിഞ്ഞാൽ ആരും കാണാത്ത വിധത്തിൽ മുറിയുടെ ഒരു മൂലയിൽ വേണം സൂക്ഷിക്കാൻ. നിങ്ങളുടെ പൈസ എങ്ങനെ പരിപാലിക്കുന്നുവോ അതുപോലെ തന്നെ നിങ്ങളുടെ ചൂലും പരിപാലിക്കണമെന്ന് പറയപ്പെടുന്നു. കൂടാതെ, ചൂല് തലകീഴായി വയ്ക്കരുത്. ചൂല് എപ്പോഴും താഴെ വയ്ക്കുക. ഒപ്പം വൃത്തിയായി വേണം സൂക്ഷിക്കാനും

എപ്പോൾ ചൂല് വാങ്ങണം

വീട്ടിലെ ചൂൽ പഴയതായി പുതിയത് വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യം ശരിയായ ദിവസം കണ്ടെത്തണം. തിങ്കളാഴ്ച ചൂല്‍ വാങ്ങുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ശനിയാഴ്ച ശനിദേവന്റെ ദിവസമായതിനാൽ, ശനിയാഴ്ചയും ചൂല് വാങ്ങരുത്. ഈ ദിവസം ചൂല് വാങ്ങുകയോ വലിച്ചെറിയുകയോ ചെയ്യുന്നത് ശനി ദോഷത്തിന് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ശുക്ല പക്ഷ സമയത്ത് ചൂല് വാങ്ങുന്നതും ഉചിതമല്ല.

ചൂല് സൂക്ഷിക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ

ഡൈനിംഗ് റൂമിൽ ചൂല് സൂക്ഷിക്കരുത്. വിശ്വാസമനുസരിച്ച്, ഊണുമുറിയിൽ ചൂൽ സൂക്ഷിക്കുന്നത് വീട്ടിൽ ദാരിദ്ര്യം കൊണ്ടുവരും. സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകും എന്നും കരുതപ്പെടുന്നു

പുതിയ വീട് വൃത്തിയാക്കൽ

പുതിയ വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ,ഒരു ചൂൽ അത്യാവശ്യമാണ്. എങ്കിലും, പഴയ ചൂൽ ഉപയോഗിച്ച് ഉപയോഗിച്ച് വീട് വൃത്തിയാക്കരുത്. ഇത് ചെയ്യുന്നത് വീട്ടിൽ പോസിറ്റീവ് എനർജി ഉണ്ടാക്കും. വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാകും. പുതിയ വീട്ടിൽ ഒരിക്കലും പഴയതോ പൊട്ടിയതോ ആയ ചൂൽ ഉപയോഗിക്കരുത്.

ചൂല് വാങ്ങാൻ ശുഭകരമായ ദിവസം

ചൂല് വാങ്ങാൻ ശുഭകരമായ ദിവസവുമുണ്ട്. വ്യാഴാഴ്ച പുതിയ ചൂല് വാങ്ങുന്നത് ശുഭകരമാണെന്നു കരുതുന്നു. വ്യാഴാഴ്ച രാത്രിയിൽ ചൂല് വാങ്ങിയാൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് ടീവി-9 മലയാളം സ്ഥിരീകരിക്കുന്നില്ല)