5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Malayalam Numerology: ഈ തീയതികളിൽ ജനിച്ചവരുടെ ഭാവി എന്തായിരിക്കുമെന്ന് നിങ്ങൾക്കറിയാമോ?

ളിൽ ജനിച്ചവർക്ക് 8 എന്നതാണ് മൂല സംഖ്യ. ഗൗരവ സ്വഭാവമുള്ളവരായിരിക്കും ഇവർ. ഏകാന്തതയാവും ഇവർക്ക് ഇഷ്ടം. ഇവരുടെ വിവാഹം വൈകിയേക്കാം. പ്രണയബന്ധങ്ങൾ വളരെക്കാലം നിലനിർത്താൻ പ്രയാസമാകാം

Malayalam Numerology: ഈ തീയതികളിൽ ജനിച്ചവരുടെ ഭാവി എന്തായിരിക്കുമെന്ന് നിങ്ങൾക്കറിയാമോ?
Malayalam NumerologyImage Credit source: TV9 Network
arun-nair
Arun Nair | Published: 02 Apr 2025 17:17 PM

സംഖ്യാശാസ്ത്രം അനുസരിച്ച്, ഓരോ വ്യക്തിക്കും അവരുടെ ജനനത്തീയതിയെ അടിസ്ഥാനമാക്കി ഒരു സംഖ്യയുണ്ട്. ഈ സംഖ്യ അവരുടെ സ്വഭാവ സവിശേഷതകളെയും ചിന്താരീതിയെയും സ്വാധീനിക്കുന്നു. 8, 17, 26 തീയതികളിൽ ജനിച്ചവർക്ക് 8 എന്നതാണ് മൂല സംഖ്യ. ഗൗരവ സ്വഭാവമുള്ളവരായിരിക്കും ഇവർ. ഏകാന്തതയാവും ഇവർക്ക് ഇഷ്ടം. ഇവരുടെ വിവാഹം വൈകിയേക്കാം. പ്രണയബന്ധങ്ങൾ വളരെക്കാലം നിലനിർത്താൻ പ്രയാസമാകാം.

മൂല സംഖ്യ 3

3, 12, 21, 30 തീയതികളിൽ ജനിച്ച ആളുകൾ 3 എന്ന സംഖ്യയിൽ പെടുന്നു. സാധാരണയായി വളരെ കുറച്ച് ആളുകളുമായി മാത്രമേ ഇവർ സൗഹൃദം സ്ഥാപിക്കൂ. എന്നാൽ 8 എന്ന മൂലസംഖ്യയുള്ള ആളുകളുമായുള്ള ഇവരുടെ ബന്ധം ശക്തമായിരിക്കും. ഇവരുടെ ജീവിതം എപ്പോഴും സന്തോഷകരവും സന്തുലിതവുമായിരിക്കും. പരസ്പരം വികാരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്നവരായിരിക്കും ഇവർ. പരസ്പര ബഹുമാനവും വിശ്വാസവും ഇവരുടെ ബന്ധത്തെ കൂടുതലായിരിക്കും

മൂല സംഖ്യ 4

4, 13, 22, 31 തീയതികളിൽ ജനിച്ച ആളുകളുടെ മൂല സംഖ്യ 4 ആയിരിക്കും. ഇവർ വളരെ സൗഹൃദപരമായി പെരുമാറുന്നവരാണ്. പുതിയ ആളുകളുമായി എളുപ്പത്തിൽ ഇണങ്ങുകയും ചെയ്യും ഇവർ. ഭാഗ്യ സംഖ്യ 8 ആയ ആളുകളാൽ ഇവരുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ഇവർക്കിടയിൽ സംഘർഷങ്ങൾ കുറവാകാം. ഇവർ പരസ്പരം അഭിപ്രായങ്ങളെ ബഹുമാനിക്കുന്നവരാണ്. ഇവരുടെ കുടുംബജീവിതം സമാധാനപരമായിരിക്കും.

മൂല സംഖ്യ 5

5, 14, 23 തീയതികളിൽ ജനിച്ച ആളുകളുടെ ഭാഗ്യ സംഖ്യ 5 ആയിരിക്കും. കാലത്തിനനുസരിച്ച് മാറുന്ന സ്വഭാവമുള്ളവരാണ് ഇവർ. പുതിയ കാര്യങ്ങൾ പഠിക്കുന്നതിൽ ഇക്കൂട്ടർ താൽപര്യം കാണിക്കും. ഭാഗ്യ സംഖ്യ 8 വരുന്നവരാൽ ഇവർ ആകർഷിക്കപ്പെടാം.

മൂല സംഖ്യ 8

സ്വന്തം സംഖ്യയുമായി നന്നായി ഇണങ്ങാൻ കഴിയുന്നവാരായിരിക്കും അടിസ്ഥാന നമ്പർ 8 ആയവർ. ഇവരുടെ സ്വഭാവങ്ങൾ സമാനമായതിനാൽ, പരസ്പര ധാരണയ്ക്കുള്ള സാധ്യത കൂടുതലാണ്. സമാനമായ ഒരു ചിന്താഗതി ഇവർക്കിടയിൽ ആഴത്തിലുള്ള ബന്ധം സൃഷ്ടിക്കും. അമിതമായ കോപവും അക്ഷമയും വഴി ഇവരുടെ ബന്ധത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പക്ഷേ, ക്ഷമയോടെ ജീവിച്ചാൽ ഇവരുടെ ജീവിതത്തിൽ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവും.