Malayalam Numerology : സിനിമാ നടന്മരാകുന്ന രാശിക്കാർ, ഇവരുടെ ഭാഗ്യ സംഖ്യ

Numerology Lucky Number 7: കുട്ടികൾ ബുദ്ധിമാൻമാരും ചിന്താ ശേഷിയും അതിൽ വ്യക്തതയുള്ളവരുമായിരിക്കും. ഇവർ കഠിനാധ്വാനികളായിരിക്കും, പുതിയ കാര്യങ്ങൾ പഠിക്കുന്നതിൽ മുൻപന്തിയിലായിരിക്കും ഇവർ

Malayalam Numerology : സിനിമാ നടന്മരാകുന്ന രാശിക്കാർ, ഇവരുടെ ഭാഗ്യ സംഖ്യ

Malayalam Numerology

arun-nair
Published: 

01 Mar 2025 15:28 PM

സംഖ്യാ ശാസ്ത്ര പ്രകാരം ഓരോ സംഖ്യയ്ക്കും അതിൻ്റേതായ പ്രത്യേകതകളുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവവിശേഷങ്ങൾ, ഭാഗ്യം എന്നിവയെല്ലാം ഭാഗ്യ സംഖ്യയിൽ അടങ്ങിയിട്ടുണ്ട്. ജനനത്തീയതി അടിസ്ഥാനമാക്കിയാണ് ഭാഗ്യ സംഖ്യ അല്ലെങ്കിൽ മൂലസംഖ്യ കണക്കാക്കുന്നത്. 1 നും 9 നും ഇടയിലുള്ള സംഖ്യയായിരിക്കും ഇത്. ഇവിടെ പരിശോധിക്കാൻ പോകുന്നത് ഭാഗ്യ സംഖ്യ 7 ആകുന്നവരെ പറ്റിയാണ്.

 7, 16, 25 തീയതികളിൽ..?

സംഖ്യാശാസ്ത്രം അനുസരിച്ച്, ഏതൊരു മാസത്തിലെയും 7, 16, 25 തീയതികളിൽ ജനിക്കുന്ന കുട്ടികളുടെ ഭാഗ്യ സംഖ്യ 7 ആണ്. അവരുടെ ഗ്രഹം കേതുവായിരിക്കും കേതുവിന്റെ സ്വാധീനം വഴി ഈ കുട്ടികൾക്ക് ചിന്താശേഷിയും രഹസ്യ സ്വഭാവവുമുണ്ടാകും. ആഴത്തിലെ ആത്മാന്വേഷണം നടത്താൻ ഇഷ്ടപ്പെടുന്നവരാണിവർ.

ശരിയായ തീരുമാനങ്ങൾ.

ഭാഗ്യ സംഖ്യ 7 ലെ കുട്ടികൾ ബുദ്ധിമാൻമാരും ചിന്താ ശേഷിയും അതിൽ വ്യക്തതയുള്ളവരുമായിരിക്കും. ഇവർ കഠിനാധ്വാനികളായിരിക്കും. എന്ത് ജോലി നൽകിയാലും അവർ അത് പൂർണ്ണ സമർപ്പണത്തോടെ ചെയ്യും. അത് പൂർത്തിയാകുന്നതുവരെ വിശ്രമിക്കില്ല. ഇവരുടെ തീരുമാനമെടുക്കാനുള്ള കഴിവ് വളരെ ശക്തമാണ്. ഏതൊരു തീരുമാനവും എടുക്കുന്നതിന് മുമ്പ് ഇവർ വളരെയധികം ചിന്തിക്കും. അതുകൊണ്ട് തന്നെ, ഇവർ ഏത് മേഖലയിലും വിജയിക്കും.

വിദ്യാഭ്യാസത്തിലുള്ള താൽപ്പര്യം

പുതിയ കാര്യങ്ങൾ പഠിക്കുന്നതിൽ മുൻപന്തിയിലായിരിക്കും ഇവർ. അനാവശ്യമായി സമയം കളയില്ല. അവർ കൂടുതലും പഠനത്തിൽ മുഴുകിയിരിക്കുന്നു. പുതിയ കാര്യങ്ങൾ പഠിക്കാൻ ഇവർക്ക് താൽപ്പര്യമുണ്ട്. ആത്മീയതയിലേക്കും ആകർഷിക്കപ്പെടുന്നു.

സിനിമാ മേഖലയിലെ അവസരങ്ങൾ

കരിയർ നോക്കിയാൽ ഈ തീയതികളിൽ ജനിക്കുന്ന കുട്ടികൾക്ക് സിനിമാ നടന്മാർ, ഗായകർ, എഴുത്തുകാർ, കവികൾ എന്നിവരാകാനുള്ള നല്ല സാധ്യതയുണ്ട്. മറിച്ച് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരാണെങ്കിൽ, ആളുകളുടെ സ്നേഹവും ആദരവും നേടാനും സാധ്യത ഉണ്ട്.

മോമോസ് കഴിക്കാൻ ഇഷ്ടമാണോ! ഡയറ്റ് നോക്കി കഴിക്കാം.
ഓസിയുടെ ബേബി ഷവര്‍ ആഘോഷമാക്കി സഹോദരിമാർ
ഈച്ചശല്യം മൂലം പൊറുതിമുട്ടിയോ? തുരത്തിയോടിക്കാം ഈ വഴികളിലൂടെ
ഗര്‍ഭിണികള്‍ പപ്പായ കഴിക്കുന്നത് നല്ലതാണോ?