Money Astrology: ചന്ദ്ര മംഗളയോഗം വരുന്നു, ഇവർക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടം കൈവരും

Malayalam Money Astrology Prediction: ഈ യോഗം മൂലം വരുമാന വർദ്ധനവ്, അധിക വരുമാന ശ്രമങ്ങളിൽ വിജയം, സാമ്പത്തിക നേട്ടം, എന്നിവയ്ക്കും സാധ്യതയുണ്ട്. ഓഹരികളിലും ഊഹക്കച്ചവടങ്ങളിലും നിക്ഷേപിക്കുന്നതിന് വളരെ അനുകൂലമായ സമയമാണിത്

Money Astrology: ചന്ദ്ര മംഗളയോഗം വരുന്നു, ഇവർക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടം കൈവരും

Malayalam Astrology | Credits: Getty Images

Updated On: 

21 Oct 2024 21:02 PM

ജ്യോതിഷപരമായി വളരെ അധികം മാറ്റങ്ങളുള്ള മാസമാണ് ഒക്ടോബർ. ഒക്ടോബർ 24, 25, 26 തീയതികളിൽ കർക്കടക രാശിയിൽ ചൊവ്വയും ചന്ദ്രനും കൂടിച്ചേരും. ഇതുവഴി ചന്ദ്ര മംഗളയോഗം രൂപീകരിക്കുകയും അത് ധനയോഗമായി മാറുകയും ചെയ്യും. ഈ യോഗം മൂലം വരുമാനത്തിൽ വർദ്ധനവ്, അധിക വരുമാന ശ്രമങ്ങളിൽ വിജയം, പെട്ടെന്നുള്ള സാമ്പത്തിക നേട്ടം, കുടിശ്ശിക ലഭിക്കൽ എന്നിവയ്ക്കും സാധ്യതയുണ്ട്. ഓഹരികളിലും ഊഹക്കച്ചവടങ്ങളിലും നിക്ഷേപിക്കുന്നതിന് വളരെ അനുകൂലമായ സമയമാണിത്. ഇതുവഴി മേടം, കർക്കടകം, കന്നി, തുലാം, വൃശ്ചികം, മീനം എന്നീ രാശിക്കാർ മികച്ച നേട്ടങ്ങൾ ലഭിക്കും.

മേടം

ചൊവ്വയും ചന്ദ്രനും കൂടിച്ചേരുന്ന സമയമായതിനാൽ മേടം രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളും സ്വത്ത് കാര്യങ്ങളും മികച്ചതായിരിക്കും. വസ്തു തർക്കം രമ്യമായി പരിഹരിക്കുകയും വസ്തു കൈമാറുകയും ചെയ്യും. ഭൂമി വഴി ലാഭം ഉണ്ടാകും. വസ്തു വിൽപനയിൽ അപ്രതീക്ഷിത നേട്ടം വരും. സ്വന്തം വീടിനു വേണ്ടിയുള്ള ശ്രമങ്ങൾ ഫലം ചെയ്യും. വരുമാനം വർദ്ധിപ്പിക്കാൻ നിരവധി മാർഗങ്ങളുണ്ട്. ഓഹരികളിലും ഊഹക്കച്ചവടങ്ങളിലും നിക്ഷേപത്തിന് അനുകൂലമായ സമയം.

കർക്കിടകം

കർക്കടകം രാശിയിൽ അധിപനായ ചന്ദ്രൻ ചൊവ്വയുമായി ചേർന്ന് നിൽക്കുന്നതിനാൽ പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് കർക്കിടകം രാശിക്കാർക്ക് സാധ്യതയുണ്ട്. അപ്രതീക്ഷിത ഭൂമി ലാഭം. മാതാപിതാക്കളിൽ നിന്ന് സ്വത്ത് . ആസ്തികളുടെ മൂല്യം വർദ്ധിക്കൽ എന്നിവയുണ്ടാകും. വരുമാനം വികസിപ്പിക്കാം. ജോലിയിൽ ശമ്പളം, തൊഴിൽ, ബിസിനസ്സ് എന്നിവയിലെ ലാഭം നന്നായി വർദ്ധിക്കും. ഓഹരികൾ വാങ്ങുന്നതിനും ബിസിനസുകളിൽ നിക്ഷേപിക്കുന്നതിനും സമയം നല്ലതാണ്. ഊഹക്കച്ചവടം ലാഭകരമാവും

കന്നി

കന്നി രാശിക്ക് ലാഭസ്ഥാനത്ത് ചൊവ്വയും ചന്ദ്രനും ചേർന്ന് നിൽക്കുന്നതിനാൽ വരുമാന ശ്രമങ്ങൾ പ്രതീക്ഷിച്ചതിലും നേട്ടമാകും. പല തരത്തിൽ വരുമാനം വർദ്ധിക്കും. ലാഭകരമായ ബന്ധങ്ങൾ ഉണ്ടാകും. വസ്തു, ഭവന ഇടപാടുകൾക്ക് സമയം അനുകൂലമാണ്. ആസ്തികളുടെ മൂല്യം വർദ്ധിക്കും. സമ്പന്ന കുടുംബത്തിൽ നിന്നുള്ള ആളുമായി വിവാഹം ഉറപ്പാണ്. ഓഹരികളും സാമ്പത്തിക ഇടപാടുകളും നന്നായി നടക്കും. പെട്ടെന്ന് പണം ലഭിക്കാനുള്ള സാധ്യതയുണ്ട്.

തുലാം

തുലാം രാശിയുടെ പത്താം ഭാവത്തിലാണ് ചന്ദ്രമംഗളയോഗം വരുന്നത്. ജോലിയിൽ ശമ്പളവും അധികവരുമാനവും വർദ്ധിപ്പിക്കും. തൊഴിലും ബിസിനസ്സുകളും ലാഭത്തിൻ്റെ അടിസ്ഥാനത്തിൽ മുന്നേറും. ഏറ്റെടുക്കുന്ന ഏതൊരു സാമ്പത്തിക ശ്രമവും പൂർത്തീകരിക്കും. ഓഹരികൾ, ഊഹക്കച്ചവടങ്ങൾ, സാമ്പത്തിക ഇടപാടുകൾ, പലിശ ബിസിനസുകൾ എന്നിവ നന്നായി പോകും. സ്വത്ത് പ്രശ്‌നങ്ങൾ ശുഭകരമായി പരിഹരിക്കപ്പെടും. പിതാവിൻ്റെ ഭാഗത്തുനിന്ന് സ്വത്ത് ലഭിക്കും.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഭാഗ്യസ്ഥാനത്താണ് ചന്ദ്രമംഗളയോഗം രൂപപ്പെടുന്നത്. ഇതുവഴി ധനയോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവിടെ അധിപനായ ചൊവ്വയും ചേരുന്നതിനാൽ പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. വിദേശനാണ്യ നേട്ടത്തിനും സാധ്യതയുണ്ട്. ജോലിയിൽ ശമ്പളം കൂടും. തൊഴിലിലും ബിസിനസ്സിലും ലാഭം പ്രതീക്ഷിച്ചതിലും അധികമാകും. ഓഹരികളിലും സാമ്പത്തിക ഇടപാടുകളിലും നിക്ഷേപിക്കുന്നത് വഴി പരമാവധി ലാഭം ലഭിക്കും.

മീനം

മീനം രാശിക്ക് പഞ്ചമ സ്ഥാനത്ത് ചന്ദ്രനും കുജനും ചേർന്ന് നിൽക്കുന്നത് മീനം രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. വരുമാനത്തിൻ്റെ കാര്യത്തിൽ ഏറ്റെടുക്കുന്ന ഏതൊരു ശ്രമവും വിജയിക്കും. സ്വത്ത് തർക്കം പരിഹരിക്കും. കോടതി വ്യവഹാരങ്ങളും അനുകൂലമാകും. അധിക വരുമാന ശ്രമങ്ങൾ പ്രതീക്ഷയ്‌ക്കപ്പുറമുള്ള ഫലം നൽകിയേക്കാം. തൊഴിലും ബിസിനസും ലാഭത്തിൻ്റെ പാതയിലായിരിക്കും. ജോലിയിൽ നല്ല വരുമാന വളർച്ചയ്ക്ക് സാധ്യതയുണ്ട്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായത് മാത്രമാണ്. ഇത് TV9 Malayalam സ്ഥിരീകരിക്കുന്നില്ല )

കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?