Marriage Astrology: വ്യാഴ- ശുക്ര സംക്രമണം ഈ രാശിക്കാർക്ക് വിവാഹം ഉറപ്പാണ്
Malayalam Marriage Astrology 2025: ശുഭ കർമ്മങ്ങളുടെ അധിപനായ വ്യാഴം ലാഭ ഭാവത്തിലും സഞ്ചരിക്കുന്നതിനാൽ, കുറച്ച് പരിശ്രമിച്ചാൽ നല്ല ദാമ്പത്യത്തിന് സാധ്യതയുണ്ട്. ഉയർന്ന കുടുംബത്തിലെ ഒരാളുമായോ അല്ലെങ്കിൽ ഒരു സഹപ്രവർത്തകനുമായോ വിവാഹം നടക്കാം

ശുഭഗ്രഹങ്ങളായ വ്യാഴത്തിനും ശുക്രനും ഇടയിലുള്ള സംക്രമണവും ശനി മീനരാശിയിൽ പ്രവേശിക്കുന്നതും വഴി ചില രാശിക്കാരുടെ ജീവിതത്തിൽ വിവാഹ സാധ്യതയുണ്ട്. ജ്യോതിഷപ്രകാരം പ്രണയം, വിവാഹം എന്നിവക്ക് കാരണം ശുക്രനാണ് ഈ രണ്ട് ഗ്രഹങ്ങളും നിലവിൽ ഇടവം, കർക്കിടകം, കന്നി, വൃശ്ചികം, മകരം, കുംഭം എന്നീ രാശിക്കാർക്ക് നേട്ടങ്ങളുണ്ടാക്കും.
ഇടവം
ഇടവം രാശിക്കാർക്ക് ഏപ്രിൽ 28 മുതൽ മെയ് 27 വരെ നീണ്ടുനിൽക്കുന്ന വൈശാഖ മാസത്തിൽ വിവാഹം നടക്കാൻ സാധ്യതയുണ്ട്. വിവാഹം സാധാരണയായി കുടുംബ സുഹൃത്തുക്കൾക്കിടയിലോ അല്ലാതെയോ തരത്തിൽ മികച്ച രീതിയിലായിരിക്കും നടക്കുന്നത്.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ശുക്രൻ ഭാഗ്യ ഭാവത്തിലും, ശുഭ കർമ്മങ്ങളുടെ അധിപനായ വ്യാഴം ലാഭ ഭാവത്തിലും സഞ്ചരിക്കുന്നതിനാൽ, കുറച്ച് പരിശ്രമിച്ചാൽ നല്ല ദാമ്പത്യത്തിന് സാധ്യതയുണ്ട്. ഉയർന്ന കുടുംബത്തിലെ ഒരാളുമായോ അല്ലെങ്കിൽ ഒരു സഹപ്രവർത്തകനുമായോ വിവാഹം നടക്കാം. ഈ രാശിക്കാരുടെ വിവാഹം ഏപ്രിൽ 28 നും മെയ് 27 നും ഇടയിൽ വൈശാഖ മാസത്തിൽ നടക്കുമെന്നും സൂചനകളുണ്ട്. ഈ രാശിക്കാരുടെ വിവാഹത്തിന് വലിയ ചെലവുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
കന്നി
കന്നി രാശിക്കാർക്ക് സമ്പന്ന കുടുംബത്തിലെ ഒരാളുമായോ വിദേശത്ത് സ്ഥിരതാമസമാക്കിയ ഒരാളുമായോ വിവാഹത്തിന് സാധ്യതയുണ്ട്. ഈ രാശിക്കാർക്ക്, ജൂലൈ 25 ന് ആരംഭിച്ച് ഓഗസ്റ്റ് 23 ന് അവസാനിക്കുന്ന ശ്രാവണ മാസത്തിൽ അവരുടെ വിവാഹം നടക്കാൻ സാധ്യതയുണ്ട്. വിവാഹം വളരെ ഗംഭീരമായിരിക്കാനാണ് സാധ്യത.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് പ്രണയ വിവാഹത്തിനാണ് സാധ്യത. ബന്ധുക്കൾ അല്ലെങ്കിൽ പരിചയക്കാർ തമ്മിലുള്ള വിവാഹത്തിനും സാധ്യതയുണ്ട്. ഈ രാശിക്കാരുടെ വിവാഹം ഏപ്രിൽ 28 നും മെയ് 27 നും ഇടയിൽ നടക്കും. വിവാഹ ചടങ്ങ് ലളിതമായിരിക്കാൻ സാധ്യതയുണ്ട്.
മകരം
മകരം രാശിക്കാർക്ക് സമ്പന്ന കുടുംബത്തിലെ ഒരാളുമായി വിവാഹം നടക്കാനുള്ള സാധ്യതയുണ്ട്. പരിചയക്കാരുമായോ അയൽപക്ക കുടുംബങ്ങളുമായോ വിവാഹ സാധ്യതയുണ്ട്. ഇവർക്ക് ജൂലൈ 25 നും ഓഗസ്റ്റ് 23 നും ഇടയിൽ ശ്രാവണ മാസത്തിൽ വിവാഹം നടക്കാം. വിവാഹത്തിന് ധാരാളം പണം ചിലവാകുമെന്ന് സൂചനകളുണ്ട്.
കുംഭം
കുംഭം രാശിക്കാർക്ക് ശുക്രൻ ഉയർന്നിരിക്കുന്നതിനാലും വ്യാഴവുമായുള്ള സംക്രമണത്താലും പ്രണയ വിവാഹത്തിനുള്ള സാധ്യത കൂടുതലാണ്. അയൽപക്കത്തെ കുടുംബവുമായോ വളരെ അടുത്ത ബന്ധുക്കളുമായോ വിവാഹം നിശ്ചയിക്കപ്പെടുമെന്ന സൂചനകളും ഉണ്ട്. സാധാരണയായി വൈശാഖ മാസത്തിലാണ് ഇവർ വിവാഹിതരാകുന്നത്. വിവാഹം പരമ്പരാഗതമായും ലളിതമായും ആയിരിക്കും നടക്കുക.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് ടീവി-9 മലയാളം സ്ഥിരീകരിക്കുന്നില്ല)