5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Malayalam Job Astrology 2025: ശനീശ്വരൻ്റെ കടാക്ഷം, 2025-ൽ ഇവർക്കെല്ലാം ജോലി അവസരങ്ങൾ

Malayalam Astrology 2025: ചില രാശിക്കാർക്ക് ഈ വർഷത്തിൻ്റെ ആദ്യ പകുതിയിലും മറ്റു ചിലർക്ക് രണ്ടാം പകുതിയിലും തീർച്ചയായും ജോലി ലഭിക്കും.

Malayalam Job Astrology 2025: ശനീശ്വരൻ്റെ കടാക്ഷം, 2025-ൽ ഇവർക്കെല്ലാം ജോലി അവസരങ്ങൾ
Malayalam Job Astrology 2025Image Credit source: Freepik
arun-nair
Arun Nair | Updated On: 08 Jan 2025 21:10 PM

ജ്യോതിഷ പരമായി നോക്കിയാൽ 2025-ൽ പലരുടെയും തൊഴിൽ രംഗത്തെല്ലാം വലിയ മാറ്റങ്ങളുണ്ടാവാം.ജ്യോതിഷത്തിൽ തൊഴിൽ ഘടകമായ ശനി മീനം രാശിയിലേക്ക് നീങ്ങുന്നതിനാൽ ഈ വർഷം ചില രാശിക്കാർക്ക് പ്രതീക്ഷിച്ച തൊഴിലവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ചില രാശിക്കാർക്ക് ഈ വർഷത്തിൻ്റെ ആദ്യ പകുതിയിലും മറ്റു ചിലർക്ക് രണ്ടാം പകുതിയിലും തീർച്ചയായും ജോലി ലഭിക്കും. മേടം, ഇടവം, മിഥുനം, ചിങ്ങം, തുലാം, മകരം എന്നീ രാശിക്കാർക്കാണ് ജോലി ലഭിക്കാൻ സാധ്യത.

മേടം

ഈ രാശിക്കാർക്ക് വിദേശ ജോലി അൽപം പരിശ്രമിച്ചാൽ ലഭിക്കും. ഫെബ്രുവരി മുതൽ ഇവരുടെ തൊഴിൽ ശ്രമങ്ങൾ അനുകൂലമാകും. മത്സരപരീക്ഷകളിലും അഭിമുഖങ്ങളിലും മേടം രാശിക്കാർ മികച്ച വിജയം കൈവരിക്കാം. ഏപ്രിൽ-മെയ് മാസങ്ങളിൽ, ഇവർക്ക് തൊഴിൽപരമായി അവസരങ്ങളുണ്ട്.ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് വളരെ അനുകൂലമാണ്. ജോലിയിൽ സ്ഥിരതയുണ്ടാവും

ഇടവം

ഇടവം രാശിക്കാർക്ക് ഏപ്രിൽ ആദ്യവാരം മുതൽ ജോലി വാഗ്ദാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ജോലിക്ക് വേണ്ടിയുള്ള ഇപ്പോഴത്തെ ശ്രമങ്ങൾ ഊർജിതമാക്കാം. ചിലർക്ക് നാട്ടിലെ ഇഷ്ട കമ്പനിയിൽ ആഗ്രഹിച്ച ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യത. ജോലിമാറ്റത്തിനും സ്ഥലംമാറ്റത്തിനും സാധ്യതയുമുണ്ട്. ഏപ്രിലിനു ശേഷം തൊഴിൽ സംബന്ധമായ മാറ്റം.

മിഥുനം

മിഥുനം രാശിക്കാർക്ക് ഫെബ്രുവരി മാസത്തിന് ശേഷം വിദേശത്ത് നിന്ന് ഓഫറുകൾ ലഭിക്കാം. ഇത്തരക്കാർ വിദൂര സ്ഥലങ്ങളിലും വിദേശത്തും ജോലിക്ക് ശ്രമിക്കുന്നത് നല്ലതാണ്. ഉദ്യോഗാർത്ഥികൾക്ക് വിദേശയാത്രയ്ക്ക് അനുകൂലമായ സമയമാണിത്. മെയ് മാസത്തിനു ശേഷം ഈ രാശിക്കാർക്ക് തൊഴിൽ സംബന്ധമായി നല്ല ഫലങ്ങൾ ലഭിക്കും, നല്ല വാർത്തകൾ കേൾക്കും. സ്ഥലംമാറ്റത്തിനും സാധ്യതയുണ്ട്.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ജൂൺ മാസത്തിനു ശേഷം ജന്മനാട്ടിൽ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ഫെബ്രുവരിയിൽ ചെറിയ ജോലി ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും ജൂൺ മാസത്തിൽ ആ ജോലിയിൽ മാറ്റമുണ്ടാകും. ജോലിയിൽ സ്ഥിരതയുണ്ടാകും. പുരോഗതി ഉണ്ടാകും.ഒരുപാട് യാത്ര ചെയ്യേണ്ടി വരും. വിദേശയാത്രയ്ക്കും അവസരമുണ്ടാകും. ഫെബ്രുവരി മാസമാണ് പറ്റിയ സമയം.

തുലാം

തുലാം രാശിക്കാർക്ക് വർഷത്തിൻ്റെ രണ്ടാം പകുതിയിൽ വിദേശത്ത് ജോലി ലഭിക്കാനും അവിടെ സ്ഥിരതാമസമാക്കാനും സാധ്യതയുണ്ട്. ഫെബ്രുവരി അവസാനത്തോടെ ശ്രമങ്ങൾ ആഗ്രഹിച്ച ഫലം നൽകും. ജോലിയിൽ പെട്ടെന്ന് പുരോഗതിക്ക് സാധ്യതയുണ്ട്. നേരത്തെ ജോലിയിലുള്ളവർക്ക് ഉയർന്ന തസ്തികകൾ ലഭിക്കും. ജീവിതത്തിൽ സുപ്രധാനമായ പുരോഗതികൾ ഉണ്ടാകും. മെച്ചപ്പെട്ട ജോലിയിലേക്ക് മാറുന്നതിനും സമയം അനുകൂലമാണ്.

മകരം

മകരം രാശിയിലെ തൊഴിൽ രഹിതർക്ക് ഏപ്രിൽ മുതൽ നിരവധി ജോലി വാഗ്ദാനങ്ങൾ ലഭിക്കാം. മുൻകാല ശ്രമങ്ങൾക്കും നല്ല പ്രതികരണങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ഉദ്യോഗാർത്ഥികൾക്ക് സ്ഥാനക്കയറ്റം ലഭിക്കും. ഫെബ്രുവരിക്ക് ശേഷം മികച്ച ജോലിയിലേക്ക് മാറാനുള്ള അവസരമുണ്ട്. ജോലിയിൽ പുതിയ ചുമതലകൾ വന്നുചേരും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)