Todays Horoscope: പ്രണയിക്കുന്നവര്‍ക്ക് ശുഭദിനം, ഈ രാശിക്കാരെ കാത്തിരിക്കുന്നത് പേരും പ്രശസ്‌തിയും; അറിയാം ഇന്നത്തെ രാശിഫലം
Malayalam Horoscope Today on January 24th 2025: ചിലർക്ക് ഇന്ന് അനിയന്ത്രിതമായ പണം ചിലവാക്കാൻ ഇടവരും ഇത് നിങ്ങൾക്ക് സാമ്പത്തിക നഷ്ടമുണ്ടാകും. വിദേശത്തേക്ക് പോകുന്നവർ കൃത്യമായി കാര്യങ്ങൾ അന്വേഷിച്ച് ഉറപ്പ് വരുത്തു. ഇന്നത്തെ വിശദമായ രാശിഫലം അറിയാം.
ഇന്നത്തെ ദിവസം ചില രാശിക്കാരെ കാത്തിരിക്കുന്നത് നല്ല ഫലങ്ങളായിരിക്കും. എന്നാൽ മറ്റ് ചില രാശിക്കാരെ കാത്തിരിക്കുന്നത് വിപരീത ഫലമാകും. ഇന്ന് പ്രണയിക്കുന്നവര്‍ക്ക് ശുഭദിനമാമുകം. കാലങ്ങളായി കാത്തിരുന്ന ജോലി കിട്ടാൻ ഇടയുണ്ട്. കുടുംബത്തിൽ മംഗള കാര്യങ്ങൾ നടക്കും. ജോലിയിൽ പ്രമോഷൻ ലഭിക്കും. എന്നാൽ മറ്റ് ചിലർക്ക് ഇന്ന് അനിയന്ത്രിതമായ പണം ചിലവാക്കാൻ ഇടവരും ഇത് നിങ്ങൾക്ക് സാമ്പത്തിക നഷ്ടമുണ്ടാകും. വിദേശത്തേക്ക് പോകുന്നവർ കൃത്യമായി കാര്യങ്ങൾ അന്വേഷിച്ച് ഉറപ്പ് വരുത്തു. ഇന്നത്തെ വിശദമായ രാശിഫലം അറിയാം.
മേടം
മേടം രാശിക്കാരെ ഇന്ന് കാത്തിരിക്കുന്നത് സമിശ്ര ഫലങ്ങളാണ്. ജോലിയിൽ ഇവർക്ക് സ്ഥാനകയറ്റവും ശബള വർദ്ധനവും ഉണ്ടാകും. എന്നാൽ ആരോഗ്യകാര്യത്തിൽ കുറച്ച് ശ്രദ്ധ നൽകണം. വൈകുന്നേരത്തോടെ ആരോഗ്യം അൽപ്പം മോശമാകാൻ കാരണമാകും. വേണ്ട സമയത്ത് ചികിത്സ ഉറപ്പ് വരുത്തുക. പൊതുരംഗത്ത് ഉള്ളവർക്ക് ഇന്ന് തടസങ്ങൾ ഉണ്ടാകാം. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് അനുകൂല ദിവസമാകും.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് പൊതുവെ ഗുണകരമായ ദിവസമാകും. കുറെ നാളായി കാത്തിരിക്കുന്ന ജോലി നിങ്ങളെ തേടി എത്താൻ ഇന്നത്തെ ദിവസം സാധ്യത കൂടുതലാണ്. ഇന്ന് നിങ്ങൾക്ക് അടുത്ത സുഹൃത്തുക്കളിൽ നിന്ന് സന്തോഷ വാർത്ത കേൾക്കാൻ ഇടവരും. ഇന്നത്തെ ദിവസം അമിതമായ ചിലവ് നിയന്ത്രിച്ച് മുന്നോട്ട് പോകുക. ആരോഗ്യകാര്യത്തിൽ ശ്രദ്ധ നൽകുന്നത് രോഗം പിടിപ്പെടാനുള്ള സാധ്യത കുറയ്ക്കും.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാകും. എന്നാൽ വൈകുന്നേരത്തോടെ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ജോലിയിൽ ഉയർച്ച ഉണ്ടാകും. മികച്ച് ജോലി ലഭിക്കാൻ ഇന്നത്തെ ദിവസം കാണുന്നു. പ്രണയിക്കുന്നവര്‍ക്ക് ഇന്ന നല്ല ദിവസമാകും. എന്ത് കാര്യം ചെയ്യുന്നതിനു മുൻപും പരിചയസമ്പന്നനായ ഒരാളിൽ നിന്ന് ഉപദേശം തേടുന്നത് നല്ലതാകും.
കർക്കിടകം
ഈ രാശിക്കാരെ കാത്തിരിക്കുന്നത് അത്ര നല്ല ഫലങ്ങൾ അല്ല. ജോലിയിൽ ഇവർക്ക് ശത്രുക്കൾ വർദ്ധിച്ചേക്കാം. അതുകൊണ്ട് തന്നെ പല പ്രശ്നങ്ങൾ ഉണ്ടാകും. എന്നാലും കഠിനാധ്വാനം ഉപേക്ഷിക്കരുത്. ഇത് നിങ്ങൾക്ക് മികച്ച് തൊഴിൽ അവസരം ലഭിക്കാൻ ഇടവരുത്തും. കുടുംബത്തിൽ മംഗളകാര്യം നടക്കും.
Also Read: സുഖസൗകര്യങ്ങളും ആഡംബരങ്ങളും കൈവരും, മാർച്ച് മാസം ഇവർക്കെല്ലാം നേട്ടം
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് മികച്ച അവസരങ്ങൾ തേടി എത്താൻ ഇടവരും. അമിതമായി മോഹങ്ങൾ ആർക്കും നൽകരുത്. ഇന്നത്തെ ദിവസം ഇവർക്ക് പേരും പ്രശസ്‌തിയും വർധിക്കും. പണം കടം നൽകുന്നത് ഇന്നത്തെ ദിവസം ഒഴുവാക്കുക. ജോലി കഴിഞ്ഞുള്ള സമയം വീട്ടിലുള്ളവരുമായി സമയം ചിലവഴിക്കാൻ ശ്രദ്ധിക്കുക.
കന്നി
കന്നി രാശിക്കാരെ കാത്തിരിക്കുന്നത് ഗുണകരമായ ദിവസമാണ്. കുറെ നാളായി കാണാൻ കാത്തിരുന്നവരെ ഇന്ന് കാണാൻ ഇടവരും. സാമ്പത്തിക ലാഭം ഇന്ന് ഉണ്ടാകും. കൃത്യമായി ജോലി ചെയ്ത് തീർക്കാൻ ശ്രമിക്കുക. കുടുംബത്തിലുള്ളവരും ആരോഗ്യസ്ഥിതി നിങ്ങൾക്ക് വിഷമം ഉണ്ടാക്കാം. അമിതമായ പണം ചിലവഴിക്കുന്നത് ഇന്നത്തെ ദിവസം ഒഴുവാക്കുക.
തുലാം
ഇവരെ കാത്തിരിക്കുന്നത് അനുകൂല ദിവസമാണ്. ജോലിയിൽ നിങ്ങൾ പ്രതീക്ഷിച്ച ഫലം ലഭിക്കാൻ സാധ്യതയില്ല. ഇത് നിങ്ങളെ നിരാശനാക്കും. ആരോഗ്യകാര്യത്തിൽ ആല്പം ശ്രദ്ധ നൽകുക. ഇന്ന് സർക്കാർ ജോലികൾ പൂർത്തിയാക്കാൻ നിങ്ങൾ ശ്രമിക്കണം. വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് ഗുണകരമാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാർ ഇന്ന് ആരോഗ്യകാര്യത്തിൽ ശ്രദ്ധ നൽകുക.കൃത്യസമയത്ത് ചികിത്സ ഉറപ്പ് വരുത്തുക. സാമ്പത്തിക കാര്യത്തിൽ ഇന്ന് അല്പം തടസ്സം ഉണ്ടാകും. ബിസിനസ്സ് നടത്തുന്നവർ ചതിയിൽ പെടാൻ ഇടയുണ്ട്. പൊതുരംഗത്ത് ഉള്ളവർക്ക് ഇന്ന് ഗുണകരമായ ദിവസമാകും.
ധനു
ധനു രാശിക്കാർക്ക് ഇന്ന് പൊതുവെ ഗുണകരമായ ദിവസമാകും. ഇവർക്ക് ജോലിയിൽ മികച്ച അവസരം ലഭിക്കാൻ ഇടവരും. സാമ്പത്തിക ലാഭം ഇന്ന് ഉണ്ടാകും. ആരോഗ്യകാര്യത്തിൽ ഏറെ നാളായി ഉണ്ടായ വിഷമങ്ങൾ ഇന്ന് മാറികിട്ടും. വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.
മകരം
ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് സമ്മിശ്ര ഫലങ്ങൾ ആകും. ബിസിനസ്സ് സുഗമമായി നടക്കും എന്നാൽ ഉച്ച കഴിഞ്ഞ് ചില തടസ്സങ്ങൾ നേരിടേണ്ടിവരും. കടം നൽകുന്നത് ഒഴുവാക്കുക. ആരോഗ്യകാര്യത്തിൽ ശ്രദ്ധ നൽകുക. സർക്കാർ ജോലി ലഭിക്കാൻ ആഗ്രഹിക്കുന്നവർ ഇന്ന് അല്പം കൂടുതൽ കഠിനാധ്വം ചെയ്യുക.
കുംഭം
ഇന്ന് നിങ്ങളുടെ ആരോഗ്യം നല്ലതായിരിയ്ക്കും. എന്നാൽ പങ്കാളിയുടെ ആരോഗ്യസ്ഥിതി മോശമാകാൻ കാരണമാകും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാക്കാൻ കാരണമാകും. ജോലിയിൽ ശരിയായ തീരുമാനമെടുത്ത് കൃത്യസമയത്ത് ആസൂത്രണം ചെയാൻ ശ്രമിക്കുക. വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാകും.
മീനം
ഇവരെ കാത്തിരിക്കുന്നത് അത്ര നല്ല ഫലങ്ങൾ അല്ല. ജോലിയിൽ തടസ്സമുണ്ടാകാൻ ഇടയുണ്ട്. വൈകുന്നേരത്തോടെ സാമ്പത്തിക സ്ഥിതി മോശമാകും. ബിസിനസ്സക്കാർക്ക് ഇന്ന് ചതി സംഭവിക്കാൻ ഇടയുണ്ട്. പങ്കാളിയിൽ നിന്ന് നല്ല വാർത്ത കേൾക്കും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)