Today’s Horoscope: കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കും, സാമ്പത്തികം മെച്ചപ്പെടും; അറിയാം ഇന്നത്തെ നക്ഷത്രഫലം
Malayalam Horoscope Today: രാശിഫലങ്ങളുടെ അടിസ്ഥാനത്തിൽ ചിലർക്ക് ഇന്ന് നല്ല ദിവസമായിരിക്കാം. മറ്റ് ചിലർക്ക് ഇന്ന് മോശം ദിവസവും. എന്നാൽ ഇവയുടെ എല്ലാം ചില സൂചനകൾ നമുക്ക് രാശിഫലങ്ങളിലൂടെ ലഭിക്കുന്നു. അത്തരത്തിൽ ഓരോ നക്ഷത്രക്കാരുടെയും ഇന്നത്തെ സമ്പൂർണഫലം വിശദമായി പരിശോധിക്കാം.

എല്ലാ ദിവസങ്ങളും എല്ലാവർക്കും ഒരുപോലെയായിരിക്കില്ല. രാശിഫലങ്ങളുടെ അടിസ്ഥാനത്തിൽ ചിലർക്ക് ഇന്ന് നല്ല ദിവസമായിരിക്കാം. മറ്റ് ചിലർക്ക് ഇന്ന് മോശം ദിവസവും. എന്നാൽ ഇവയുടെ എല്ലാം ചില സൂചനകൾ നമുക്ക് രാശിഫലങ്ങളിലൂടെ ലഭിക്കുന്നു. ജ്യോതിഷം അനുസരിച്ച് മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ 12 രാശികളാണുള്ളത്. അത്തരത്തിൽ ഓരോ നക്ഷത്രക്കാരുടെയും ഇന്നത്തെ സമ്പൂർണഫലം വിശദമായി പരിശോധിക്കാം.
മേടം
സന്തോഷവും ഐശ്വര്യവും ഇന്ന് വർദ്ധിക്കും. സാമ്പത്തികമായി മെച്ചപ്പെടും. ശുഭകരമായ ചില പരിപാടികളുടെ ഭാഗമാകാൻ സാധിക്കും. സന്താനങ്ങൾക്ക് മികച്ച തൊഴിലവസരങ്ങൾ ലഭിക്കാനുള്ള സാധ്യത ഏറെയാണ്.
ഇടവം
പുതിയ ചില ജോലികൾ ആരംഭിക്കാൻ നല്ല ദിവസമാണ്. കുടുംബത്തിലെ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാൻ കഴിയും. തീരാതെ കിടക്കുന്ന ചില ജോലികൾ കാരണം നിങ്ങൾക്കുള്ള സമ്മർദ്ദം കൂടുതലായിരിക്കും.
മിഥുനം
ഇന്ന് നടത്തുന്ന ഏത് പണം ഇടപാടുകളിലും അല്പം ശ്രദ്ധ ആവശ്യമാണ്. ബന്ധുക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. മുതിർന്നവരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും അവഗണിക്കരുത്. ഇന്ന് ആരോടും പണം കടം വാങ്ങാതിരിക്കുക.
കർക്കടകം
അനുകൂല ഫലങ്ങൾ ഉണ്ടാകുന്ന ദിവസമാണ് ഇന്ന്. വിലപ്പെട്ട എന്തെങ്കിലും ഒന്ന് സമ്മാനമായി ലഭിക്കാനുള്ള സാധ്യത കാണുന്നു. തൊഴിൽ തേടുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കാനിടയുണ്ട്.
ചിങ്ങം
സമ്മിശ്ര ഫലങ്ങൾ ലഭിക്കുന്ന ദിവസമായിരിക്കും. ചില ശുഭകരമായ വാർത്തകൾ കേൾക്കും. എന്നാൽ ഇതാരോടും പറയരുത്. ബന്ധുക്കളുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ ഇന്നത്തോടെ അവസാനിക്കും.
കന്നി
ആത്മീയ കാര്യങ്ങളിൽ താല്പര്യം വർധിക്കും. അതിനാൽ മതപരമായ പരിപാടികളിൽ സജീവമായി പങ്കെടുക്കും. ചെയ്യേണ്ട ജോലികൾ പ്രാധ്യാനം അനുസരിച്ച് മുൻഗണന നൽകി വേഗം തീർക്കുക.
തുലാം
സങ്കീർണ്ണവും അപകടകരവുമായ ജോലികളിൽ ഏർപ്പെടരുത്. അപരിചിതരായവരിൽ നിന്ന് അകലം പാലിക്കുക. ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കരുത്.
വൃശ്ചികം
ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ മാറി സന്തോഷത്തിൻ്റെ ദിവസമായിരിക്കും ഇന്ന്. തൊഴിൽ രംഗത്ത് നിങ്ങൾക്ക് നേട്ടം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് നല്ല ദിവസമാണ്. ജോലി അന്വേഷിക്കുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കും.
ധനു
നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ഇന്ന് ലഭിക്കും. ഇന്ന് ആരിൽ നിന്നും പണം കടം വാങ്ങാതിരിക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം അത് തിരികെ കൊടുക്കാൻ ബുദ്ധിമുട്ടേണ്ടി വരും.
മകരം
വിദ്യാർത്ഥികൾക്ക് ഗുണകരമായ ദിവസമാണ് ഇന്ന്. മുതിർന്നവരോട് ബഹുമാനത്തോടെ സംസാരിക്കണം. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ആരെയും വിശ്വസിക്കരുത്. ജോലിസ്ഥലത്തെ ശത്രുക്കളിൽ ജാഗ്രതരായിരിക്കുക.
കുംഭം
സന്തോഷവും ഐശ്വര്യവും ഉണ്ടാകും. വീട്, വാഹനം എന്നിവ സ്വന്തമാക്കാനുള്ള നിങ്ങളുടെ ആഗ്രഹം സഫലമാകും. ബിസിനസ് കാര്യങ്ങളിൽ പൂർണ്ണ ശ്രദ്ധ നൽകേണ്ടി വരും.
മീനം
ഇന്ന് പല കാര്യങ്ങളിലും ജാഗ്രത ആവശ്യമാണ്. നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ ജോലിസ്ഥലത്ത് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. കുടുംബാംഗത്തിന് വരുന്ന വിവാഹാലോചന നടക്കാൻ സാധ്യതയുണ്ട്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)