Today Horoscope: ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും; സാമ്പത്തിക കാര്യങ്ങളിലും നേട്ടം; അറിയാം ഇന്നത്തെ രാശിഫലം

Malayalam Horoscope Today: ഇവർക്ക് ഇന്ന് കഠിനാധ്വാനം കൂടുതൽ വേണ്ടി വരുന്ന ദിവസമാണ്. കുടുംബത്തിൽ ചില രാശിക്കാർക്ക് പ്രശ്നങ്ങൾ ഉണ്ടാകും. ഇത്തരത്തിൽ ഓരോ കൂറുകാർക്കും ഈ ദിവസം എങ്ങനെ എന്നറിയാൻ നിങ്ങളുടെ സമ്പൂർണ നക്ഷത്രഫലം വായിക്കാം.

Today Horoscope: ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും; സാമ്പത്തിക കാര്യങ്ങളിലും നേട്ടം; അറിയാം ഇന്നത്തെ രാശിഫലം

ഇന്നത്തെ രാശിഫലം

Published: 

22 Nov 2024 06:36 AM

ഇന്ന് പൊതുവെ വിദ്യാർത്ഥികൾക്ക് ​ഗുണകരമായ ദിവസമായിരിക്കും. ഇവരെ തേടി വിജയങ്ങൾ വന്നേക്കാം. പുതിയ ജോലിയിൽ പ്രവേശിക്കുന്നവർ മുൻ കരുതൽ സ്വീകരിക്കുക. അതേസമയം ചിലർക്ക് ഇന്ന് ജോലിസ്ഥലത്ത് കാര്യങ്ങൾ അത്ര അനുകൂലമായിരിക്കണമെന്നുമില്ല. ഇവർക്ക് ഇന്ന് കഠിനാധ്വാനം കൂടുതൽ വേണ്ടി വരുന്ന ദിവസമാണ്. കുടുംബത്തിൽ ചില രാശിക്കാർക്ക് പ്രശ്നങ്ങൾ ഉണ്ടാകും. ഇത്തരത്തിൽ ഓരോ കൂറുകാർക്കും ഈ ദിവസം എങ്ങനെ എന്നറിയാൻ നിങ്ങളുടെ സമ്പൂർണ നക്ഷത്രഫലം വായിക്കാം.

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
വിദ്യാർത്ഥികൾ ഇന്ന് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതാണ്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ കൂടുതൽ തയ്യാറെടുക്കാൻ ശ്രമിക്കുക. ജോലി സ്ഥലത്ത് ഇന്ന് കാര്യങ്ങൾ അത്ര ​ഗുണകരമാകില്ല. എന്നാൽ ഒന്ന് ശ്രദ്ധിച്ച് ചെയ്യുന്നത് കൃത്യമായി ജോലി ചെയ്യാൻ സാധിക്കും. സാമ്പത്തിക കാര്യത്തിൽ ഇന്ന് നല്ല ദിവസമാണ്. പുതിയ വരുമാന മാർ​ഗങ്ങൾ വന്നുചേരാം.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ഇടവം രാശിക്കാർ‍ക്ക് ഇന്ന് സാമ്പത്തിക കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകുക. ഇന്ന് ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധപുലർത്തുക. പഴയ നിക്ഷേപങ്ങളിൽ നിങ്ങൾക്ക് ഗുണം ലഭിക്കും. വൈകുന്നേര സമയം കുടുംബത്തോടൊപ്പം ചെലവിടും. ഉപരി പഠനത്തിന് വിദേശത്ത് പോകാൻ ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ ദിവസം ഗുണകരമായിരിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
മിഥുനം രാശിക്കാർക്ക് ഇന്ന് പൊതുവെ നല്ല ദിവസമായിരിക്കും. ഏറെനാളായി കേൾക്കാൻ കാത്തിരുന്ന ചില വിവരങ്ങൾ ഇന്ന് ലഭിക്കും. വിദ്യാർത്ഥികൾ പഠന കാര്യത്തിൽ ഇന്ന് കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. ബിസിനസിനായി പണം മുടക്കാൻ ഉദ്ദേശിക്കുന്നവരാണെങ്കിൽ മുതിർന്നവരോട് അഭിപ്രായം ചോദിക്കുന്നത് നല്ലതാകും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
കർക്കടകം രാശിക്കാർക്ക് കുട്ടികളുടെ ഭാഗത്ത് നിന്ന് ചില നല്ല വാർത്തകൾ ലഭിക്കാൻ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ മനസിനെ സന്തോഷിപ്പിക്കും. ബിസിനസിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കും. പങ്കാളിയിൽ നിന്ന് എല്ലാ കാര്യങ്ങളിലും പൂർണ പിന്തുണ ലഭിക്കുന്നത് വലിയ ആശ്വാസമായിരിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)
ചിങ്ങം രാശിക്കാർ‍ക്ക് ഇന്ന് സാമ്പത്തിക കാര്യത്തിൽ തടസ്സങ്ങൾ വന്നേക്കാം. കടം തരാമെന്ന് പറഞ്ഞവർ വാക്ക് മാറ്റാൻ ഇടയുണ്ട്. ദീർഘനാളായി തീരാതിരുന്ന ചില ജോലികൾ കഠിനപ്രയത്നത്താൽ പൂർത്തിയാക്കാൻ സാധിക്കും. കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈ എടുക്കും. ചില സുഹൃത്തുക്കൾ വഴി ചില നേട്ടങ്ങൾക്ക് സാധ്യതയുണ്ട്.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
കന്നി രാശിക്കാർക്ക് ഇന്ന് അത്ര അനുകൂല ദിവസമായിരിക്കണമെന്നില്ല. ചില ജോലികൾ തിരക്കിട്ട് പൂർത്തിയാക്കാൻ ശ്രമിക്കുമ്പോൾ അബദ്ധങ്ങളോ തെറ്റുകളോ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കുടുംബങ്ങളുമായി പുറത്ത് പോകാൻ ആലോചിക്കുന്നവർ ചില ജോലികൾ കാരണം മാറ്റിവെക്കേണ്ടതായും വന്നേക്കാം. വിദേശത്തേക്ക് പോകാൻ തീരുമാനിക്കുന്നവർ നന്നായി കാര്യങ്ങൾ പഠിച്ച് മൂന്നോട്ട് പോകുക.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
കുടുംബത്തിൽ ചില പ്രശ്നങ്ങൾ നേരിട്ടേക്കാം. ഇന്നത്തെ ദിവസം ആരെങ്കിലും നിങ്ങളെ മുതലെടുക്കാൻ ശ്രമിച്ചേക്കാം. ചില പദ്ധതികൾ കാരണം നിങ്ങളുടെ പണം തടസ്സപ്പെട്ടെക്കാം. സ്വന്തം കാര്യങ്ങൾക്കായി ഇന്ന് കുറച്ചധികം പണം ചെലവഴിക്കാനും സാധ്യതയുണ്ട്. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി ഐക്യത്തിൽ മുമ്പോട്ട് പോകും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാർക്ക് ഇന്ന് പകൽ അത്ര അനുയോജ്യമാകണമെന്നില്ല. വൈകുന്നേരത്തോടെ കാര്യങ്ങൾ ശരിയാകും. ബിസിനസിൽ ലാഭം ഉണ്ടാക്കുന്ന പല ഡീലുകൾ ഇന്ന് ലഭിക്കും. ഇന്ന് സുഹൃത്തുക്കളോടൊപ്പം എവിടെയെങ്കിലും പോകാൻ പദ്ധതി ഇട്ടേക്കാം. തൊഴിലിൽ കഠിനാധ്വാനം കൂടുതലായി വേണ്ടിവരും. ഇത് സാമ്പത്തിക ഉയർച്ചയ്ക്ക് കാരണമായേക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ഇന്ന് നിങ്ങൾക്ക് സാമ്പത്തിക കാര്യങ്ങളിൽ നേട്ടം ഉണ്ടാകും. ഇത് നിങ്ങളുടെ പങ്കാളിയുടെ സന്തോഷത്തിനു കാരണമാകും. സാമ്പത്തിക നിക്ഷേപങ്ങൾ നടത്താൻ ഇന്ന് നല്ല ദിവസമായിരിക്കും. മകനെയോ മകളുടെയോ വിവാഹത്തിന് നേരിട്ടിരുന്ന തടസ്സങ്ങൾ ഒരു ബന്ധുവിന്റെ സഹായത്തോടെ പരിഹരിക്കാൻ സാധിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ബിസിനസിൽ രംഗത്തുള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂലം ചില നഷ്ടങ്ങൾ ഉണ്ടാകാനിടയുണ്ട്. നിങ്ങളുടെ ഓരോ പ്രവർത്തനവും നന്നായി ആലോചിച്ച് ജാഗ്രതയുടെ ചെയ്യണം. കുട്ടികളുടെ ആരോഗ്യത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാം. പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾ നന്നായി പരിശ്രമിക്കേണ്ടതുണ്ട്. ഒരു സുഹൃത്തിന് ഇന്ന് നിങ്ങളുടെ സഹായം ആവശ്യമായി വരും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
മാനസിക സമ്മർദ്ദമുണ്ടാക്കുന്ന കാര്യങ്ങളിൽ നിന്ന് അകന്നുനിൽക്കാൻ ശ്രമിക്കണം. അതിനായി യോഗയും ധ്യാനവും അവലംബിക്കണമെന്ന് രാശിഫലത്തിൽ പറയുന്നു. മൊത്തത്തിൽ, ഇന്ന് നിങ്ങൾക്ക് മുന്നോട്ട് പോകാൻ പ്രചോദനവും പുതിയ ഊർജ്ജവും നൽകും. നിങ്ങളുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക ഇന്ന് വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിൽ നിന്ന് അൽപനേരം വിശ്രമിക്കാൻ അവസരം ലഭിക്കും.‍

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Related Stories
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു