5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope : ഈ രാശിക്കാർ ബിസിനസിൽ ശോഭിക്കും, സാമ്പത്തിക നേട്ടമുണ്ടാവും; ഇന്നത്തെ രാശിഫലം അറിയാം

Malayalam Horoscope Today : ഓരോ ദിവസവും വ്യത്യസ്തമാണ്. ചിലർക്ക് നല്ല കാര്യങ്ങളും ചിലർക്ക് മോശം കാര്യങ്ങളും നടക്കും. ഇതിൻ്റെ സൂചനകൾ അറിയാനുള്ള വഴിയാണ് നക്ഷത്രഫലം. ഇന്നത്തെ നക്ഷത്രഫലം വിശദമായി അറിയാം.

Today’s Horoscope : ഈ രാശിക്കാർ ബിസിനസിൽ ശോഭിക്കും, സാമ്പത്തിക നേട്ടമുണ്ടാവും; ഇന്നത്തെ രാശിഫലം അറിയാം
ഇന്നത്തെ നക്ഷത്രഫലം (Image Credits: sarayut Thaneerat/Getty Images Creative)
abdul-basith
Abdul Basith | Published: 27 Nov 2024 06:53 AM

ജീവിതത്തിൽ നടക്കാനിടയുള്ള നല്ലതും ചീത്തയുമായ കാര്യങ്ങളെക്കുറിച്ചുള്ള സൂചന നൽകുന്നതാണ് നക്ഷത്രഫലം. ജനിച്ച സമയം, തീയതി തുടങ്ങി വിവിധ ഘടകങ്ങൾ നക്ഷത്രഫലത്തെ സ്വാധീനിക്കും. എന്നാൽ, ഒരേ നക്ഷത്രത്തിലുള്ളവർക്ക് പോലും ദിവസവും ഒരേ ഫലം ലഭിക്കണമെന്നില്ല. വേറെയും പല ഘടകങ്ങളുമുണ്ട്. ഇന്ന് നിങ്ങളുടെ ജീവിതം എങ്ങനെയാവുമെന്നറിയണ്ടേ? ഇന്നത്തെ നക്ഷത്രഫലമറിയാം.

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
മറ്റുള്ളവരെ സഹായിക്കും. ഇതിൽ സന്തോഷവും സമാധാനവും കണ്ടെത്തും. സഹപ്രവർത്തകരുടെ മാനസികാവസ്ഥ മോശമായേക്കും. പങ്കാളിയുടെ ആരോഗ്യത്തിൽ ചില പ്രശ്നങ്ങളുണ്ടാവാനിടയുണ്ട്.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
കുടുംബാംഗങ്ങൾക്കൊപ്പം സമയം ചിലവഴിക്കും. ബന്ധുക്കളിൽ നിന്ന് ചില നല്ല വാർത്തകൾ ലഭിക്കും. വീട്ടിൽ അതിഥി സന്ദർശനം നടത്തിയേക്കും. ഇത് സാമ്പത്തികച്ചെലവുണ്ടാവും. വിദ്യാർത്ഥികൾക്ക് നല്ല അവസരങ്ങൾ ലഭിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
ഏറെക്കാലമായി ആഗ്രഹിക്കുന്ന ചിലത് ഇന്ന് സാധിച്ചേക്കും. ചില വിലപിടിപ്പുള്ള വസ്തുക്കൾ സ്വന്തമാക്കും. ഇതിൽ മാതാപിതാക്കൾ പങ്കാവും. ഇന്ന് ആഘോഷപരിപാടികളിൽ പങ്കെടുക്കാനിടയുണ്ട്. യാത്രകൾ മാറ്റിവെച്ചേക്കാം. നല്ല വിവാഹാലോചനകൾക്ക് സാധ്യത.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
ഇന്ന് സഹോദരന്മാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ അവസാനിക്കും. കുടുംബസ്വത്ത് കൈവശം ലഭിക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യത. പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കുക. വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം അവസാനിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)
സമൂഹത്തിൽ അന്തസും പ്രശസ്തിയും വർധിക്കും. കടം നൽകിയ പണം തിരികെലഭിക്കാനിടയുണ്ട്. ഇന്ന് സാമ്പത്തികമായി നല്ല ദിവസമായിരിക്കും. രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്ന് നേട്ടങ്ങളുണ്ടാവും.

Also Read : Swami Chatbot: അയ്യപ്പഭക്തർക്ക് ഇനി ആശങ്ക വേണ്ട; ‘താങ്ങായി സ്വാമി ചാറ്റ് ബോട്ട്’

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
നിങ്ങൾക്കുള്ള ബഹുമാനം വർധിക്കും. പങ്കാളിയുടെ പിന്തുണ പൂർണമായി ലഭിക്കും. മാതാപിതാക്കൾക്കൊപ്പം സമയം ചിലവഴിക്കും. കുടുംബപ്രശ്നങ്ങൾ പരിഹരിക്കപ്പെടും. സാമ്പത്തിക നിക്ഷേപങ്ങൾക്ക് പറ്റിയ ദിവസമല്ല.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
കച്ചവടം ചെയ്യുന്നവർക്ക് വളരെ നല്ല ദിവസം. പല വരുമാന സ്ത്രോതസുകളിലൂടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടേക്കാം. കാലാവസ്ഥ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കും. ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ ഇന്ന് പൂർത്തിയാക്കിയേക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
തൊഴിൽ അന്വേഷിക്കുന്നവർക്ക് ഇന്ന് അനുകൂല ദിവസം. പരസ്പര പങ്കാളിത്തത്തിൽ ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് നല്ല നേട്ടമുണ്ടാവും. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവഴിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)
കുടുംബ കാര്യങ്ങൾക്കായി പണം ചിലവഴിക്കും. ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കണം. പണം കടം നൽകുമ്പോഴും ജാഗ്രത പാലിക്കണം. കേസുകൾ വിജയിക്കും. വിദ്യാർത്ഥികൾക്ക് ചില മികച്ച അവസരങ്ങൾ ലഭിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ബിസിനസിലുണ്ടാവുന്ന മാറ്റങ്ങൾ ഗുണം ചെയ്യും. സാമ്പത്തിക സ്ഥിതി മോശമാവും. പണം കടം വാങ്ങേണ്ടിവരും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിടയുണ്ട്.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
മക്കൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാവാം. ഇന്ന് സാമ്പത്തികച്ചെലവ് കൂടും. ബിസിനസിൽ ചില പ്രശ്നങ്ങൾ നേരിടും. ഇന്ന് നിങ്ങൾക്ക് വളരെ തിരക്കേറിയ ദിവസമായിരിക്കും.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
കുടുംബാംഗങ്ങൾക്കൊപ്പം ഇന്ന് ദൂരയാത്രയ്ക്ക് സാധ്യത. വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കും. നിക്ഷേപങ്ങൾക്ക് പറ്റിയ ദിവസമല്ല. ആരോഗ്യകാര്യത്തിൽ ഇന്ന് ചില പ്രശ്നങ്ങളുണ്ടായേക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)