Malayalam Horoscope Today: ഉദ്ദേശിച്ച പല കാര്യങ്ങളിലും ഇന്ന് തടസ്സം നേരിട്ടേക്കും; ഇന്നത്തെ രാശിഫലം അറിയാം
ചില രാശിക്കാർ ഇന്ന് മറ്റുള്ളവരിൽ നിന്നും കടം വാങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ കൂറുകാർക്കും ഇന്നത്തെ ദിവസം എങ്ങനെ ആയിരിക്കും എന്നറിയാൻ വായിക്കാം വിശദമായ രാശിഫലം.
ഇന്ന് ഡിസംബർ 13. ഓരോ രാശിക്കാർക്കും ഇന്നത്തെ ഫലം എങ്ങനെ ആയിരിക്കും? ഇന്ന് ഉദ്ദേശിച്ച പല കാര്യങ്ങളിലും തടസ്സം നേരിടേണ്ടി വരുന്നവർ ഉണ്ട്. ചില രാശിക്കാര്‍ ഇന്ന് അനാവശ്യ വാഗ്‌വാദങ്ങളിൽ നിന്നും മാറി നിൽക്കുന്നതാണ് നല്ലത്. ആരോഗ്യകാര്യത്തില്‍ വേണം ചിലർ കൂടുതൽ ശ്രദ്ധിക്കാൻ. ഏറെ നാളായി ആഗ്രഹിച്ച സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ചില രാശിക്കാർ ഇന്ന് മറ്റുള്ളവരിൽ നിന്നും കടം വാങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ കൂറുകാർക്കും ഇന്നത്തെ ദിവസം എങ്ങനെ ആയിരിക്കും എന്നറിയാൻ വായിക്കാം വിശദമായ രാശിഫലം.
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
മേടം രാശിക്കാർക്ക് ഇന്ന് ആദ്യ പകുതി നല്ല സമയമാണ്. കാര്യവിജയം, അംഗീകാരം എന്നിവ കാണുന്നു. ആരോഗ്യനിലയും തൃപ്തികരം ആയിരിക്കും. ഉച്ചയ്ക്ക് മൂന്ന് മണി കഴിഞ്ഞാൽ കാര്യപരാചയം, മനഃപ്രയാസം എന്നിവ ഉണ്ടായേക്കും. അഭിമാനക്ഷതം ഏൽക്കാൻ സാധ്യത.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ഇടവം രാശിക്കാർക്ക് ഇന്ന് ആദ്യ പകുതിയിൽ കാര്യപരാചയം, അനാവശ്യ അലച്ചിൽ, ചെലവ് എന്നിവ കാണുന്നു. മൂന്ന് മണിക്ക് ശേഷം സമയം മെച്ചപ്പെടും. ഏർപ്പെടുന്ന പല കാര്യങ്ങളിലും വിജയം കരസ്ഥമാക്കും. ഇഷ്ടഭക്ഷണം ലഭിക്കും. സൽക്കാരങ്ങളിൽ പങ്കെടുക്കാൻ യോഗം. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള വഴികൾ തെളിയും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
മിഥുനം രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായി അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. ധനവരവ് കുറവായിരിക്കും. നേരത്തെ തീരുമാനിച്ചിരുന്ന യാത്ര തടസ്സപ്പെട്ടേക്കും. തൊഴിൽ രംഗത്ത് ഉന്നതരിൽ നിന്നും അംഗീകാരം ലഭിക്കും. സഹോദരങ്ങളുമായുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കപ്പെടും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
കർക്കിടകം രാശിക്കാർക്ക് ഇന്ന് മക്കളുടെ വിവാഹ കാര്യത്തിൽ നല്ലൊരു തീരുമാനം ഉണ്ടാകും. ആരോഗ്യനില ഇന്ന് തൃപ്തികരമായിരിക്കും. ശുഭകാര്യങ്ങൾക്കായി ധാരാളം പണം ചിലവഴിക്കും. ശത്രുശല്യം കുറയും. ഏർപ്പെടുന്ന പല പ്രവർത്തികളിലും വിജയം ഉണ്ടാകും. പുതിയ സാധ്യതകൾ തുറന്ന് കിട്ടാൻ സാധ്യത.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ചിങ്ങം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെടാതിരിക്കുന്നതാണ് നല്ലത്. ധനവരവ് കുറവായിരിക്കുമെങ്കിലും കടം വാങ്ങാതിരിക്കുന്നത് നന്ന്. ഇന്ന് ബന്ധുക്കളിൽ നിന്ന് ചില അശുഭകരമായ വാർത്തകൾ കേൾക്കാൻ ഇടവരും. തൊഴിലിടത്ത് അനുകൂലമായ സാഹചര്യം ആയിരിക്കും. സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവയ്ക്ക് യോഗം. യാത്രകൾ ഫലവത്താവില്ല.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
കന്നി കൂറുകാർക്ക് ഇന്ന് ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ജോലിയിൽ ശമ്പള വർദ്ധനവ് ലഭിച്ചേക്കാം. വ്യാപാരികൾക്ക് ഇന്ന് സാമ്പത്തിക ലാഭം കാണുന്നു. അനാവശ്യ അലച്ചിൽ, ചെലവ് എന്നിവ ഉണ്ടായേക്കും. ഉദ്ദേശിച്ച ചില കാര്യങ്ങളിൽ തടസ്സം നേരിട്ടേക്കാം.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
തുലാം രാശിക്കാർക്ക് ഇന്ന് ആദ്യ പകുതി അനുകൂലമായിരിക്കും. ഉദ്ദേശിച്ച പല കാര്യങ്ങളിലും വിജയം ഉണ്ടാകും. ഉന്നതരിൽ നിന്നും അംഗീകാരം ലഭിക്കും. ആരോഗ്യനില തൃപ്തികരം ആയിരിക്കും. ഉച്ച കഴിഞ്ഞാൽ അപകട സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കുക. പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നേട്ടങ്ങൾ കൈവരും. ബിസിനസിൽ ലാഭം ഉണ്ടാകും. സന്തോഷവും സമാധാനവും ഉണ്ടാകും. മത്സരങ്ങളിൽ വിജയിക്കും. ഉദ്ദേശിച്ച പല കാര്യങ്ങളിലും വിജയിക്കും. ആരോഗ്യപരമായും അനുകൂല സമയമാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ധനു രാശിക്കാർ ഇന്ന് ആരിൽ നിന്നും കടം വാങ്ങാതിരിക്കുന്നത് നന്ന്. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. ബിസിനസിൽ ലാഭം ഉണ്ടാകും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. നിയമപോരാട്ടങ്ങളിൽ വിജയമുണ്ടാകും. ശത്രു ശല്യം ഒഴിവാകും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
മകരം രാശിക്കാർക്ക് ഇന്ന് സ്വത്ത് സംബന്ധമായ തർക്കങ്ങളിൽ പരിഹാരം ഉണ്ടാകും. തൊഴിൽ അന്വേഷിക്കുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കും. ആരോഗ്യനില അത്ര മെച്ചമായിരിക്കില്ല. വേദനാജനകമായ അനുഭവങ്ങൾ തേടിയെത്താം. തൊഴിൽ രംഗത്ത് സഹപ്രവർത്തകരുമായി സ്വരച്ചേർച്ചയില്ലായ്മയ്ക്ക് സാധ്യത.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
കുംഭം രാശിക്കാർക്ക് ഇന്ന് പൊതുവെ നല്ല ദിവസമായിരിക്കും. സന്തോഷം, അംഗീകാരം എന്നിവ കാണുന്നു. മത്സരങ്ങളിൽ വിജയം ഉണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. ബിസിനസ് സംബന്ധിച്ച് പുതിയ തീരുമാനങ്ങൾ എടുക്കും.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
മീനം രാശികർക് ഇന്ന് കാര്യപരാചയം, മനഃപ്രയാസം എന്നിവ കാണുന്നു. തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റം ലഭിക്കാം. ഇന്ന് അനാവശ്യ ചെലവ്, അലച്ചിൽ എന്നിവ അനുഭവപ്പെടട്ടേക്കാം. ആരോഗ്യം തൃപ്തികരമായിരിക്കും. ഉന്നതരിൽ നിന്നും അംഗീകാരം ലഭിക്കും.