Today’s Horoscope: ഇന്ന് വേദനജനകമായ കാര്യങ്ങൾ കേൾക്കാൻ ഇടവരും; നോക്കാം ഇന്നത്തെ രാശിഫലം

Malayalam Horoscope Today 11th January: ഓരോ രാശി അനുസരിച്ച് ഓരോ വ്യക്തിയുടെയും അന്നത്തെ ദിവസ ഫലം വ്യത്യാസപ്പെട്ടിരിക്കും. പന്ത്രണ്ട് രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്നറിയാൻ വായിക്കാം ഇന്നത്തെ രാശിഫലം.

Todays Horoscope: ഇന്ന് വേദനജനകമായ കാര്യങ്ങൾ കേൾക്കാൻ ഇടവരും; നോക്കാം ഇന്നത്തെ രാശിഫലം

Representational Image

Published: 

12 Jan 2025 06:13 AM

ഇന്ന് ജനുവരി 12, ഞായറാഴ്ച. രാശി അനുസരിച്ച് ഓരോ വ്യക്തിയുടെയും അന്നത്തെ ദിവസ ഫലം വ്യത്യാസപ്പെട്ടിരിക്കും. ചിലർക്ക് ഇന്ന് നല്ല സമയമായിരിക്കാം, മറ്റു ചിലർ പലവിധ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. രാശിഫലം അതാത് ദിവസം എങ്ങനെയെന്നു മുൻകൂട്ടി അറിയാൻ സഹായിക്കുന്നു. ഇതിലൂടെ പല കാര്യങ്ങളിലും മുൻകരുതലുകൾ സ്വീകരിക്കാൻ നമുക്ക് സാധിക്കും. അതിനാൽ, ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെ ആയിരിക്കുമെന്ന് അറിയാൻ വായിക്കാം ഇന്നത്തെ രാശിഫലം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

മേടം രാശിക്കാർക്ക് ഇന്ന് പൊതുവെ നല്ല സമയമാണ്. ഏറ്റെടുക്കുന്ന പ്രവർത്തികൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. ജോലി സ്ഥലത്ത് ഉന്നതരിൽ നിന്ന് അംഗീകാരം ലഭിക്കും. യാത്രകൾ വിജയകരമാകും. മത്സരങ്ങളിൽ വിജയിക്കും.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

ഇടവം രാശിക്കാർക്ക് ഇന്ന് അത്ര നല്ല സമയമല്ല. അപകടഭീതി കാണുന്നു. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കുക. അഭിമാന ക്ഷതം ഏൽക്കാൻ സാധ്യത. പല കാര്യങ്ങളിലും തടസ്സം നേരിട്ടേക്കും.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

മിഥുനം രാശിക്കാർക്ക് ഇന്ന് ഏറെ നാളായുള്ള ആഗ്രഹങ്ങൾ സാധിക്കും. ഉത്സാഹം, നേട്ടം എന്നിവയും കാണുന്നു. അംഗീകാരം ലഭിക്കും. ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും.

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കർക്കടകം രാശിക്കാർക്ക് ഇന്ന് അനാവശ്യ അലച്ചിൽ, ചെലവ് എന്നിവ ഉണ്ടാകാം. കൂടിക്കാഴ്ചകൾ പരിചയപ്പെടാൻ സാധ്യത. ധനവരവ് കുറയും. എതൊരു കാര്യത്തിലും തടസ്സം നേരിട്ടേക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

ചിങ്ങം രാശിക്കാർക്ക് ഇന്ന് ശത്രു ശല്യം ഒഴിയും. ആരോഗ്യനില തൃപ്തികരം ആയിരിക്കും. കാര്യവിജയം, പ്രവർത്തന വിജയം എന്നിവയും കാണുന്നു. കഠിനാധ്വാനത്തിന് അംഗീകാരം ലഭിക്കും. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാൻ അവസരം ഉണ്ടാകും.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കന്നി രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നില മെച്ചപ്പെടും. വായ്പ എടുക്കാൻ ശ്രമിക്കുന്നവർക്ക് അത് അനുവദിച്ചു കിട്ടാൻ സാധ്യത. മത്സരങ്ങളിൽ വിജയമുണ്ടാകും. ഇഷ്ടഭക്ഷണ സ്മൃതിയുണ്ടാകും. കാര്യവിജയം കാണുന്നു. ബന്ധുസമാഗമത്തിന് സാധ്യത.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

തുലാം രാശിക്കാർക്ക് ഇന്ന് അത്ര നല്ല സമയമല്ല. ധനവരവ് കുറയും. ശത്രു ശല്യം ഉണ്ടാകും. സാധനങ്ങൾ നഷ്ടപ്പെടാൻ സാധ്യത. ശരീരക്ഷതം ഏൽക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. വേദനജനകമായ കാര്യങ്ങൾ കേൾക്കാൻ ഇടവരും. കലഹത്തിന് സാധ്യത.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർക്ക് ഇന്ന് ആരോഗ്യനില മോശമാക്കാൻ സാധ്യത. അനാവശ്യ അലച്ചിൽ, ചെലവ് എന്നിവ ഉണ്ടാകാൻ ഇടവരും. സുഹൃത്തുക്കൾ അകൽച്ച പാലിച്ചേക്കും. സാധനങ്ങൾ നഷ്ടപ്പെടാൻ സാധ്യത. ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞെന്ന് വരില്ല.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

ധനു രാശിക്കാർ ഇന്ന് സന്തോഷവും സമാധാനവും കാണുന്നു. ജോലി സ്ഥലത്ത് അംഗീകാരം ലഭിക്കും. ആരോഗ്യം തൃപ്തികരം ആയിരിക്കും. ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ വിജയിക്കും. ഇഷ്ടഭക്ഷണ സ്‌മൃതിക്ക് യോഗം.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

മകരം രാശിക്കാർക്ക് ഇന്ന് നല്ല സമയമാണ്. തൊഴിൽ രംഗത്ത് പുതിയ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടാം. സുഹൃദ്സമാഗമത്തിന് സാധ്യത. മത്സരങ്ങളിൽ വിജയം നേടാം. കാര്യവിജയം, നേട്ടം എന്നിവയും കാണുന്നു.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കുംഭം രാശിക്കാർക്ക് ഇന്ന് സ്വസ്ഥതക്കുറവ് അനുഭവപ്പെട്ടേക്കാം. പ്രവർത്തന മാന്ദ്യം, കാര്യതടസം എന്നിവയും കാണുന്നു. പല കാര്യങ്ങളിലും തടസ്സങ്ങൾ വന്നു ചേരാം. മനഃപ്രയാസം ഉണ്ടായേക്കാം. ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടേക്കാം.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

മീനം രാശിക്കാർക്ക് ഇന്ന് അനാവശ്യ വിവാദങ്ങളിൽ ഏർപ്പെടാൻ സാധ്യത. ശരീരക്ഷതം ഏൽക്കാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കുക. ശത്രുശല്യം ഉണ്ടാകാം. വേദനജനകമായ അനുഭവങ്ങൾ നേരിടേണ്ടി വരാം. മനഃപ്രയാസം ഉണ്ടാകും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

ചെറിയ വീടുകളില്‍ വൈദ്യുതി കണക്ഷന് ഉടമസ്ഥാവകാശ രേഖ വേണോ ?
ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ മികച്ച വിക്കറ്റ് വേട്ടക്കാർ
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ