5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Malayalam Horoscope: ഈ മൂന്ന് രാശിക്കാർക്ക് സമ്പത്ത് കുമിഞ്ഞ് കൂടും, ശുക്ര ശനി യുതി ഫലങ്ങൾ

Malayalam Astrology Horoscope Prediction : പഞ്ചാംഗമനുസരിച്ച് ശനിയും ശുക്രനും 2024 ഡിസംബർ 28-ന് രാത്രി 11:48-ന് കുംഭ രാശിയിൽ പ്രവേശിക്കും, അടുത്ത വർഷം വരെയും ഇരു ഗ്രഹങ്ങളും കുംഭത്തിൽ തുടരും

Malayalam Horoscope: ഈ മൂന്ന് രാശിക്കാർക്ക് സമ്പത്ത് കുമിഞ്ഞ് കൂടും, ശുക്ര ശനി യുതി ഫലങ്ങൾ
Malayalam Horoscope | Credits: TV9 Telugu
arun-nair
Arun Nair | Updated On: 29 Nov 2024 20:11 PM

ജ്യോതിഷ പ്രകാരം നവഗ്രഹങ്ങൾ കാലാകാലങ്ങളിൽ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറും. ഈ ഗ്രഹങ്ങളുടെ സംയോജനം വഴി ആളുകളുടെ ജീവിതത്തിലും മാറ്റങ്ങൾ വന്നു ചേരും. താമസിയാതെ കുംഭ രാശിയിൽ ശനിയും ശുക്രനും കൂടിച്ചേരും.ഈ സംയോജനം 12 രാശികളെയും ബാധിക്കും. ഇതു വഴി ചിലർക്ക് മാറ്റങ്ങൾ ഉണ്ടായേക്കാം.

ശനി-ശുക്ര സംയോജനം എപ്പോൾ?

പഞ്ചാംഗമനുസരിച്ച് ശനിയും ശുക്രനും 2024 ഡിസംബർ 28-ന് രാത്രി 11:48-ന് കുംഭ രാശിയിൽ പ്രവേശിക്കും. ഇത് ഏകദേശം 2025 ജനുവരി 28 ന് രാവിലെ 7:12 വരെ തുടരും. ഇത് സംബന്ധിച്ച് ഏതൊക്കെ രാശികൾക്ക് മാറ്റം ഉണ്ടാവും എന്ന് പരിശോധിക്കാം.

ALSO READ: ഡിസംബറിൽ കാശ് വാരുന്ന രാശിക്കാർ ഇവർ

രാശി ചിഹ്നങ്ങളുടെ നേട്ടം

ഇടവം

ഇടവം രാശിക്കാർക്ക് ശനി- ശുക്ര സംയോജനം വഴി ഒരു പുതിയ ജോലി ഓഫർ ലഭിക്കുകയോ നിലവിലെ ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കുകയോ ചെയ്യാം. എല്ലാ പ്രവൃത്തികളിലും വിജയം തേടിയെത്തും. ബിസിനസ്സിൽ പുരോഗതിയോടൊപ്പം സാമ്പത്തിക നേട്ടവും ഉണ്ടാകും. കുടുംബാംഗങ്ങളുടെ പൂർണ പിന്തുണ. മുടങ്ങിക്കിടക്കുന്ന ജോലികളും പൂർത്തിയാകും.

തുലാം

തുലാം രാശിക്കാർക്ക് ശനിയുടെയും ശുക്രൻ്റെയും സംയോജനം നന്നായിരിക്കും. അത്തരമൊരു സാഹചര്യത്തിൽ, നിരവധി സന്തോഷകരമായ വാർത്തകൾ ലഭിക്കാം. കരിയറിൽ ഉയർന്ന നിലവാരം കൈവരിക്കാൻ കഴിയും. വിദ്യാഭ്യാസം, പരീക്ഷാ ഫലം എന്നിവ വിദ്യാർത്ഥികൾക്ക് അനുകൂലമാകും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. വർഷാരംഭത്തിൽ പാരമ്പര്യ സ്വത്തുക്കൾ സമ്പാദിച്ചേക്കും. ആരോഗ്യം നന്നായിരിക്കും. കുടുംബാംഗങ്ങളിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും.

കുംഭം

കുംഭ രാശിക്കാർക്ക് ഏറെ ഗുണകരമായിരിക്കും രാശി സംയോജനം. രാശിക്കാർക്ക് ശമ്പള വർദ്ധനവിനൊപ്പം ജോലിയിൽ സ്ഥാനക്കയറ്റവും ലഭിക്കും. ആഡംബരങ്ങളും സുഖസൗകര്യങ്ങളും ജീവിതത്തിൽ വർദ്ധിക്കാം. സമൂഹത്തിൽ ബഹുമാനം കൈവരും. അവിവാഹിതർക്ക് വിവാഹാലോചന വന്നേക്കാം. സാമ്പത്തിക സ്ഥിതി ശക്തമാകും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)