Today’s Horoscope: സമാധാനക്കുറവ്, ആരോഗ്യ പ്രശ്‌നങ്ങൾ, പരാജയം; അറിയാം ഇന്നത്തെ രാശിഫലം
Today Malayalam Horoscope January 22th: നിങ്ങളുടെ ദിവസഫലമോ രാശിഫലമോ ആകാം നല്ലത് സംഭവിക്കുന്നതിന് പിന്നിൽ. എന്നാൽ ഓരോരുത്തർക്കും അവരവരുടെ നക്ഷത്രങ്ങൾ അനുസരിച്ച് രാശിഫലങ്ങളിൽ മാറ്റം വരുന്നു. അത്തരത്തിൽ നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെയാണെന്ന് വിശദമായി അറിയാം.
പല നല്ല കാര്യങ്ങൾക്കും അനുയോജ്യമായ ദിവസമായാണ് ബുധനാഴ്ച്ച കണക്കാക്കപ്പെടുന്നത്. എന്നാൽ ദിവസത്തെ മാത്രം ഇക്കാര്യത്തിൽ പറയാൻ കഴിയില്ല. കാരണം നിങ്ങളുടെ ദിവസഫലമോ രാശിഫലമോ ആകാം നല്ലത് സംഭവിക്കുന്നതിന് പിന്നിൽ. എന്നാൽ ഓരോരുത്തർക്കും അവരവരുടെ നക്ഷത്രങ്ങൾ അനുസരിച്ച് രാശിഫലങ്ങളിൽ മാറ്റം വരുന്നു. അത്തരത്തിൽ നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെയാണെന്ന് വിശദമായി അറിയാം.
മേടം
ഇന്ന് ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കുന്ന ദിവസമാണ്. കുടുംബത്തിലെ ചില പ്രശ്‌നങ്ങൾ കാരണം മനസ്സിന് സമാധാനക്കുറവുണ്ടാകും. ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ കഴിയും. പണം സമ്പാദിക്കാനും ജീവിതത്തിൽ മെച്ചമുണ്ടാകാനും കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും.
ഇടവം
രാവിലെ മുതൽ ആരോഗ്യ പ്രശ്‌നങ്ങൾ നിങ്ങളെ അലട്ടിയേക്കാം. ശാരീരികമായി ജോലി ചെയ്യാൻ കഴിയില്ലെങ്കിലും, നിങ്ങൾ അത് ചെയ്യാൻ നിർബന്ധിതരാകും. ജോലിസ്ഥലത്ത് ആരെങ്കിലുമായി വഴക്കുണ്ടാകാം. എന്നാൽ വാക്കുകൾ പരോക്ഷമാകാതെ സൂക്ഷിക്കുക. കുടുംബത്തിൽ തർക്കങ്ങൾ മൂലം അസ്വസ്ഥത ഉണ്ടാകും.
മിഥുനം
നിങ്ങൾ എന്ത് ജോലി ചെയ്താലും, ആദ്യം നിരാശ തോന്നുമെങ്കിലും പിന്നീട് ഫലമുണ്ടാകും. ബിസിനസ്സിൽ കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരുന്നു. അതിലൂടെ നിങ്ങളുടെ സാമ്പത്തികം മെച്ചപ്പെടും. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.
കർക്കിടകം
ഗാർഹിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കാലതാമസം ഉണ്ടാകും. ഇത് പല തർക്കങ്ങൾക്കും കാരണമായേക്കാം. കൂടാതെ നിങ്ങളുടെ ഇന്നത്തെ ദിവസം കാര്യപരാജയം, മനപ്രയാസം, അലച്ചിൽ, ചെലവ്, ഇച്ഛാഭംഗം, നഷ്ടം, തടസങ്ങൾ എന്നിവയ്ക്ക് സാധ്യത ഏറെയാണ്.
ചിങ്ങം
നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഇന്ന് പല നേട്ടങ്ങളും കൈവരിക്കാൻ കഴിയും. കുടുംബത്തിന് വേണ്ടി കുറച്ചധികം പണം ചെലവഴിക്കേണ്ടിവരും. എന്നാൽ അനാവശ്യ ചിലവ് നിങ്ങളെ സാമ്പത്തിക നഷ്ട്ടത്തിലേക്ക് നയിച്ചേക്കാം. പൊതുരംഗത്തെ നിങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടും.
കന്നി
അനിയന്ത്രിതമായ സംസാരം കാരണം പലരുടെയും ശത്രുത പിടിച്ചുപ്പറ്റും. പല ജോലികളിലും ആരുടെയെങ്കിലും സഹായം ആവശ്യമായി വന്നേക്കാം. ഇന്ന് സാമ്പത്തിക്കമായി വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയില്ല.
തുലാം
മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് നിങ്ങൾക്ക് നല്ലൊരു ദിവസമായിരിയ്ക്കും. അഹങ്കാരം ഒഴിവാക്കുക, അല്ലാത്തപക്ഷം നിങ്ങൾക്ക് വലിയ നഷ്ട്ടങ്ങൾ സംഭവിച്ചേക്കാം. ആരോഗ്യ പ്രശ്‌നങ്ങൾ നിങ്ങളെ വല്ലാതെ അലട്ടിയേക്കാം. അതിനാൽ ജാഗ്രത പാലിക്കുക.
വൃശ്ചികം
ദൈനംദിന ജോലികൾക്ക് പുറമെ, അധിക ജോലി കാരണം ഭാരം കാരണം ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. നിങ്ങൾക്ക് വളരെ ക്ഷീണം അനുഭവപ്പെടുന്ന ദിവസമാണ് ഇന്ന്. മാനസികമായി ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കും.
ധനു
നിങ്ങളുടെ കുടുംബാംഗങ്ങളോ സഹപ്രവർത്തകരോ പറയുന്നത് അവഗണിക്കാതിരിക്കുക. ആരോഗ്യത്തിൽ ചില മാറ്റങ്ങൾ സംഭവിച്ചേക്കാം. നിങ്ങൾക്ക് ഇന്ന് ഗുണദോഷ സമ്മിശ്ര ദിവസമാണ്. കോപം നിങ്ങളിൽ നിന്ന് മാറ്റിവയ്ക്കുക.
മകരം
ഇന്നു നിങ്ങൾ ക്ഷമയോടെയിരിയ്ക്കുക. അതിലൂടെ പല കാര്യങ്ങളും നേടിയെടുക്കാൻ സാധിക്കും. ആഗ്രഹങ്ങൾ സഫലമാകാതെ തുടരും. ജോലിസ്ഥലത്ത് ആരുമായും കലഹത്തിൽ ഏർപ്പെടരുത്. ആരോഗ്യ സംബന്ധമായ പുതിയ പ്രശ്നങ്ങൾ നിങ്ങളെ കൂടുതൽ കുഴപ്പത്തിലാക്കും.
കുംഭം
എന്തെങ്കിലും തരത്തിലുള്ള റിസ്ക് എടുക്കുന്നത് ഒഴിവാക്കുക. വിദ്യാർത്ഥികൾക്ക് വിജയത്തിലെത്താൻ കഠിനാധ്വാനം ആവശ്യമാണ്. സർക്കാർ ജോലി നോക്കുന്നവർക്ക് ഇന്ന് അനുകൂല ദിവസമാണ്.
മീനം
ഇന്ന് നിങ്ങൾക്ക് അനുകൂല ദിവസമാണ്. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. കുടുംബാംഗങ്ങളുടെയോ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പണം ചെലവഴിക്കും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)