Malayalam Horoscope May 2025: നേട്ടങ്ങൾ മെയ് 7 മുതൽ, മേടം മുതലുള്ള രാശിക്കാർക്ക് ഗുണകരമായ സമയം
Malayalam Horoscope May : ബിസിനസ്സ്, ആശയവിനിമയം തുടങ്ങിയ ഗുണങ്ങളുടെ ഘടകം കൂടിയാണ് ബുധൻ. ഇത്തരത്തിൽ ബുധൻ്റെ സംക്രമണം ഏതൊക്കെ രാശിക്കാർക്ക് ഗുണകരമായിരിക്കും എന്ന് പരിശോധിക്കാം.

മെയ് മാസത്തിൽ, പല ഗ്രഹങ്ങളും രാശിയിൽ മാറ്റം വരുത്തുന്ന സമയമാണ്. ഇത്തരത്തിൽ ബുധൻ മെയ് 7 ന് മേടം രാശിയിലേക്കും മെയ് 23 ന് ഇടവം രാശിയിലേക്കും മാറും. ഇത് എല്ലാ രാശിചിഹ്നങ്ങളെയും ബാധിക്കും. ബിസിനസ്സ്, ആശയവിനിമയം തുടങ്ങിയ ഗുണങ്ങളുടെ ഘടകം കൂടിയാണ് ബുധൻ. ഇത്തരത്തിൽ ബുധൻ്റെ സംക്രമണം ഏതൊക്കെ രാശിക്കാർക്ക് ഗുണകരമായിരിക്കും എന്ന് പരിശോധിക്കാം.
മേടം
മെയ് മാസത്തിൽ ബുധൻ്റെ രാശി മാറ്റം ഗുണകരമായിരിക്കും. മെയ് 23-ന് ബുധൻ മേടം രാശിയിലേക്ക് നീങ്ങും. നേട്ടങ്ങൾ മെയ് 7 മുതൽ ആരംഭിക്കും. നിങ്ങൾക്ക് നിങ്ങളുടെ ഏതെങ്കിലും പ്രോപ്പർട്ടിയുമായി ബന്ധപ്പെട്ട് വാടക ലഭിക്കാം. വീട്ടിലെ സ്ഥിതി മെച്ചപ്പെടും. വർഷങ്ങളായി പാതിവഴിയിൽ നിർത്തിയിരിക്കുന്നു എന്ന് കരുതുന്ന ഏതെങ്കിലും ആശയം നടപ്പാക്കാം സാധിക്കും . റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവർക്ക് ഉയർന്ന ലാഭം. സർക്കാർ, സ്വകാര്യ സ്ഥാപന പദവികളിലുള്ളവർക്ക് ഈ സമയം ഗുണം ചെയ്യും. നിങ്ങളുടെ ആരോഗ്യത്തിലും പുരോഗതി.
കർക്കിടകം
ബുധൻ്റെ സംക്രമണം കർക്കിടകം രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. ബുധൻ പത്താം ഭാവത്തിലേക്ക് നീങ്ങുന്നതിനാൽ, കർക്കിടകം രാശിക്കാരുടെ ജീവിതത്തിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം.ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ഇല്ലാതാകും. ജോലിസ്ഥലത്തെ പ്രധാന തടസ്സം നീങ്ങാനുള്ള കൂടുതലാണ്. നിങ്ങളുടെ വാക്കുകൾ ഗുണം ചെയ്യാം. ചിലപ്പോൾ അതുവഴിപല ജോലികളും എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും. ഒരു പുതിയ ജോലി ലഭിക്കാനും ഇക്കാലത്ത് സാധ്യത കൂടുതലാണ്
ചിങ്ങം
ചിങ്ങം രാശിക്കാർക്കിടയിലെ സാമ്പത്തിക പ്രശ്നങ്ങളും ബിസിനസ്സ് മേഖലയിലെ ബുദ്ധിമുട്ടുകളും മെച്ചപ്പെടും. ഈ കാലയളവിൽ ഭാഗ്യം നിങ്ങൾക്ക് കൈവരും. ജോലിസ്ഥലത്ത് നിങ്ങൾക്ക് ഒരു പ്രമോഷൻ അല്ലെങ്കിൽ ഒരു ട്രാൻസ്ഫർ ലഭിക്കാം. പ്രണയത്തിൻ്റെയും വിവാഹത്തിൻ്റെയും കാര്യത്തിൽ നിങ്ങൾക്ക് അനുകൂലമായ വർദ്ധന ഉണ്ടാകും. നിങ്ങൾ ആർക്കെങ്കിലും പണം നൽകിയിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് അത് തിരികെ ലഭിക്കും. അതിനാൽ നിങ്ങൾ അത് ശരിയായ കാര്യത്തിനായി ഉപയോഗിക്കും.
(ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിവരങ്ങൾ അടിസ്ഥാനമാക്കി തയ്യറാക്കിയ രാശി പ്രവചനമാണ്, ഇത് ടീവി-9 സ്ഥിരീകരിക്കുന്നില്ല)