5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Malayalam Horoscope Today: ജോലിയില്‍ സ്ഥാനക്കയറ്റം സ്ഥലംമാറ്റം എന്നിവയ്ക്ക് യോഗം; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം

Malayalam Horoscope December 14: ഇന്ന് ചില രാശിക്കാർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ആരോഗ്യനില തൃപ്തികരം ആയിരിക്കും. ബിസിനസിൽ ലാഭം ഉണ്ടാകും. എന്നാൽ മറ്റ് കൂറുകാർക്ക് അനാവശ്യ ചെലവുകൾ, അലച്ചിൽ, കാര്യതടസ്സം എന്നിവ ഉണ്ടായേക്കാം.

Malayalam Horoscope Today: ജോലിയില്‍ സ്ഥാനക്കയറ്റം സ്ഥലംമാറ്റം എന്നിവയ്ക്ക് യോഗം; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം. (Image Credits: Gettyimages)
nandha-das
Nandha Das | Updated On: 14 Dec 2024 07:04 AM

ഇന്ന് ഡിസംബർ 14. പുതിയൊരു ദിവസം ആരംഭിക്കുമ്പോൾ ഇന്നത്തെ ദിവസം എങ്ങനെ ആയിരിക്കുമെന്ന് അറിയാൻ എല്ലാവർക്കും താല്പര്യമുണ്ടാകും. ഒരു ദിവസം എങ്ങനെ ആയിരിക്കുമെന്ന് പൂർണമായും അറിയാൻ കഴിയില്ലെങ്കിലും ചില സൂചനകൾ ലഭിക്കാൻ രാശിഫലം സഹായിക്കും. ഇന്ന് ചില രാശിക്കാർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ആരോഗ്യനില തൃപ്തികരം ആയിരിക്കും. ബിസിനസിൽ ലാഭം ഉണ്ടാകും. എന്നാൽ മറ്റ് കൂറുകാർക്ക് അനാവശ്യ ചെലവുകൾ, അലച്ചിൽ, കാര്യതടസ്സം എന്നിവ ഉണ്ടായേക്കാം. പന്ത്രണ്ട് രാശികർക്കും ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാൻ വായിക്കാം സമ്പൂർണ രാശിഫലം.

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മേടം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമായിരിക്കില്ല. പല കാര്യങ്ങളിലും തടസ്സങ്ങൾ വന്നു ചേരാം. അഭിമാനക്ഷതം ഏൽക്കാൻ സാധ്യത. കലഹം, നഷ്ടം, മനഃപ്രയാസം എന്നിവ കാണുന്നു. അമിതമായി ആരെയും വിശ്വസിക്കാതിരിക്കുന്നത് നന്ന്. അമ്മയുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഇടവം രാശിക്കാർക്ക് ഇന്ന് തൊഴിൽ രംഗത്ത് അംഗീകാരം, സ്ഥാനക്കയറ്റം എന്നിവയ്ക്ക് സാധ്യത. മത്സരപരീക്ഷകളിൽ വിജയ സാധ്യത. ശത്രു ശല്യം ഒഴിഞ്ഞുകിട്ടും. പുതിയ സൗഹൃദങ്ങൾ ലഭിക്കും. ആരോഗ്യനില തൃപ്തികരം ആയിരിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

മിഥുനം രാശിക്കാർക്ക് ഇന്ന് ഇരുചക്ര വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധ വേണം. അപകട സാധ്യത ഉള്ളതിനാൽ പൊതുവെ ഏതൊരു പ്രവർത്തിയിൽ ഏർപ്പെടുമ്പോഴും ജാഗ്രത പാലിക്കുക. യാത്രകളിൽ തടസ്സം നേരിടാം. ധനവരവ് കുറയും. അഭിമാനക്ഷതം ഏൽക്കാൻ സാധ്യത.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കർക്കിടകം രാശിക്കാർക്ക് ഇന്ന് സന്തോഷം സമാധാനം എന്നിവ കാണുന്നു. ഉല്ലാസയാത്ര പോകാൻ അവസരം ലഭിക്കും. ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കും. ഉന്നതരിൽ നിന്നും അംഗീകാരം ലഭിക്കും. ബന്ധുക്കളുമായി സ്വരച്ചേർച്ചയില്ലായ്മയ്ക്ക് സാധ്യത. ആരോഗ്യനില തൃപ്തികരം ആയിരിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചിങ്ങം രാശിക്കാർക്ക് ഇന്ന് സാമ്പത്തികപരമായി മെച്ചപ്പെട്ട ദിവസമായിരിക്കും. ഏറെ നാളുകളായുള്ള ചില ആഗ്രഹങ്ങൾ ഇന്ന് നിറവേറാൻ സാധ്യത. ബന്ധുസമാഗമം, ഇഷ്ടഭക്ഷണ സമൃദ്ധി എന്നിവ കാണുന്നു. മത്സരങ്ങളിൽ വിജയം കൈവരിക്കും. തൊഴിൽ മേഖലയിൽ സഹപ്രവർത്തകരുമായി സഹകരിച്ച് പോകുന്നത് നന്ന്.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കന്നി കൂറുകാർക്ക് ഇന്ന് കാര്യപരാചയം, മനഃപ്രയാസം എന്നിവ കാണുന്നു. ആരോഗ്യനില മോശമാകാൻ സാധ്യത. തൊഴിൽ അന്വേഷിക്കുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റം അനുകൂലമായ സ്ഥലംമാറ്റം എന്നിവയ്ക്ക് യോഗം. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

തുലാം രാശിക്കാർക്ക് ഇന്ന് പല കാര്യങ്ങളിലും തടസ്സങ്ങൾ വന്നുചേരാം. മാനസിക പിരിമുറുക്കം അനുഭവപ്പെട്ടേക്കാം. പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം കണ്ടെത്തും. ബിസിനസിൽ പുതിയ അവസരങ്ങൾ തുറന്നുകിട്ടും. കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാൻ സാധ്യത. ആരോഗ്യനില വഷളാകാൻ സാധ്യത.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർക്ക് നടക്കാതെ പോയ പല ആഗ്രഹങ്ങളും ഇന്ന് നടക്കും. സൽക്കാരങ്ങളിൽ പങ്കെടുക്കാൻ യോഗം. പുതിയ സൗഹൃദങ്ങൾ ലഭിക്കും. അനാവശ്യ ചെലവ് ഉണ്ടായേക്കാം. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. ഇഷ്ടഭക്ഷണം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ധനു രാശിക്കാർക്ക് ഇന്ന് ആരോഗ്യനില തൃപ്തികരം ആയിരിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. യാത്രകൾക്ക് ഫലം കാണും. ഉന്നതരിൽ നിന്നും അംഗീകാരം ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ബിസിനസ് മെച്ചപ്പെടുക്കും. ഏറെക്കാലമായി നടക്കാതെയുള്ള പല കാര്യങ്ങളും ഇന്ന് നടക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മകരം രാശിക്കാർക്ക് ഇന്ന് അനാവശ്യ ചെലവ്, അലച്ചിൽ എന്നിവയ്ക്ക് സാധ്യത. ശരീരക്ഷതം ഏൽക്കാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത പുലർത്തണം. ശത്രു ശല്യം കുറയും. ഏറ്റെടുക്കുന്ന പല കാര്യങ്ങളും വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചെന്ന് വരില്ല. സഹോദരങ്ങളുമായി സ്വരച്ചേർച്ചയില്ലായ്മയ്ക്ക് സാധ്യത.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുംഭം രാശിക്കാർക്ക് ഇന്ന് അപകട സാധ്യത ഉള്ളതിനാൽ ഏതൊരു പ്രവർത്തിയിൽ ഏർപ്പെടുമ്പോഴും നല്ല ശ്രദ്ധ വേണം. അനാവശ്യ ചെലവ് ഉണ്ടായേക്കും. മനഃപ്രയാസം, നഷ്ടം എന്നിവ കാണുന്നു. പല പ്രവർത്തികളിലും തടസ്സം നേരിട്ടേക്കാം. വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയമാണ്.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മീനം രാശിക്കാർക്ക് ഇന്ന് ജോലിയിൽ സ്ഥാനക്കയറ്റം, അനുകൂലമായ സ്ഥലം മാറ്റം എന്നിവയ്ക്ക് യോഗം. ഉന്നതരിൽ നിന്ന് അംഗീകാരം ലഭിക്കും. ആരോഗ്യനില തൃപ്തികരം ആയിരിക്കും. നിയമ പോരാട്ടങ്ങളിൽ വിജയിക്കും. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാൻ അവസരം ലഭിക്കും. മത്സരങ്ങളിൽ വിജയം കൈവരിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Latest News