5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Malayalam Astrology: ആറ് ഗ്രഹങ്ങളുടെ സംയോജനം ഈ രാശിക്കാർക്ക് ഭാഗ്യവും പെട്ടെന്നുള്ള സാമ്പത്തിക നേട്ടവും

Malayalam Astrology Predictions : ശനി, സൂര്യൻ, ശുക്രൻ, ബുധൻ, രാഹു, ചന്ദ്രൻ എന്നിവരുടെ സംയോജനം ഇടവം, മിഥുനം, കർക്കിടകം, തുലാം, മകരം, കുംഭം എന്നീ രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. എന്തൊക്കെയാണ് നേട്ടങ്ങൾ എന്ന് നോക്കാം

Malayalam Astrology: ആറ് ഗ്രഹങ്ങളുടെ സംയോജനം ഈ രാശിക്കാർക്ക് ഭാഗ്യവും പെട്ടെന്നുള്ള സാമ്പത്തിക നേട്ടവും
Malayalam Astrology PredictionImage Credit source: TV9 Network
arun-nair
Arun Nair | Published: 13 Mar 2025 16:24 PM

ജ്യോതിഷപരമായി വളരെ അധികം പ്രധാന്യമുള്ള ദിവസങ്ങളാണ് ഇനി വരുന്നത്. മാർച്ച് 29, 30 തീയതികളിൽ ആറ് ഗ്രഹങ്ങൾ മീനരാശിയിൽ ഒത്തുചേർന്ന് ഗ്രഹ സംയോജനം’ രൂപപ്പെടുത്തും. ശനി, സൂര്യൻ, ശുക്രൻ, ബുധൻ, രാഹു, ചന്ദ്രൻ എന്നിവരുടെ സംയോജനം ഇടവം, മിഥുനം, കർക്കിടകം, തുലാം, മകരം, കുംഭം എന്നീ രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ഇവരുടെ ഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ആറ് ഗ്രഹങ്ങളും സംയോജിക്കുന്നത് പല വിധത്തിൽ സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരും. വരുമാനം വർദ്ധിക്കും. കിട്ടാനുള്ള പണത്തോടൊപ്പം കുടിശ്ശികയും കൂടി ലഭിക്കും. നിരവധി തൊഴിലവസരങ്ങൾ ലഭ്യമാകും. സെലിബ്രിറ്റികളുമായുള്ള ബന്ധം വർദ്ധിക്കും. ജീവനക്കാർക്ക് ഉയർന്ന സ്ഥാനങ്ങൾ ലഭിക്കും. സ്വത്ത് തർക്കങ്ങൾ മിക്കവാറും പരിഹരിക്കപ്പെടും.

മിഥുനം

മിഥുനം രാശിക്കാർ ജോലി ചെയ്യുന്ന കമ്പനിയിൽ പുതിയ പ്രോജക്ടുകൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഉത്തരവാദിത്തങ്ങളും ലക്ഷ്യങ്ങളും വളരെയധികം വർദ്ധിക്കും. തൊഴിൽരഹിതർക്ക് വിദേശത്ത് ജോലി ലഭിക്കും. ഒരു വലിയ കമ്പനിയിലേക്ക് ജോലി മാറാൻ അവസരം ലഭിക്കും. തൊഴിലുകളിലും ബിസിനസ്സുകളിലും പ്രവർത്തനങ്ങളിൽ വലിയ വർദ്ധനവുണ്ടാകും. സമൂഹത്തിൽ പ്രശസ്തി വർദ്ധിക്കും. സെലിബ്രിറ്റികൾക്കൊപ്പം സാമൂഹിക സേവന പരിപാടികളിൽ പങ്കെടുക്കും.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് പല വിധത്തിൽ വരുമാനം വർദ്ധിക്കും പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. വിദേശ വരുമാനം അനുഭവിക്കാനുള്ള അവസരം ലഭിക്കും. വിദേശ യാത്രയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഇല്ലാതാകും. തൊഴിൽരഹിതർക്ക് വിദേശത്ത് തൊഴിൽ കണ്ടെത്താനുള്ള ശ്രമങ്ങൾ വിജയിക്കും. വിദേശത്ത് സ്ഥിരതാമസമാക്കിയ വ്യക്തിയുമായി വിവാഹ ബന്ധം സ്ഥാപിക്കപ്പെടും. പിതാവിൻ്റെ ഭാഗത്തു നിന്ന് സ്വത്ത് വരും. സന്തോഷവാർത്തകൾ കേൾക്കും.

തുലാം

തുലാം രാശിയിൽ ആറ് ഗ്രഹങ്ങൾ ചേരുന്നത് വഴി രാജയോഗം സൃഷ്ടിക്കും. തൊഴിൽരഹിതർക്കും ജോലിയുള്ളവർക്കും വിദേശത്ത് നിന്ന് ഓഫറുകളും ക്ഷണങ്ങളും ലഭിക്കും. വലിയ സാമ്പത്തിക നേട്ടം ഉണ്ടാകും. ഓഹരികൾ, ഊഹക്കച്ചവടങ്ങൾ, മറ്റ് സാമ്പത്തിക ഇടപാടുകൾ എന്നിവയാൽ വരുമാനം ഗണ്യമായി വർദ്ധിക്കും. സ്വത്തു തർക്കങ്ങൾ അനുകൂലമായി പരിഹരിക്കപ്പെടും. സാമ്പത്തിക പ്രശ്നങ്ങൾ ഏതാണ്ട് പൂർണ്ണമായും ഇല്ലാതാകും. നിങ്ങളുടെ ജോലിയിൽ നിങ്ങൾ മികവ് പുലർത്തും. തൊഴിൽ, വ്യാപാരം എന്നിവയിൽ ലാഭം വർദ്ധിക്കും.

മകരം

മകരം രാശിക്കാർക്ക് വരുമാനത്തിലും തൊഴിൽ മേഖലയിലും ദ്രുതഗതിയിലുള്ള പുരോഗതി അനുഭവപ്പെടും. വരുമാനം പല വിധത്തിൽ വർദ്ധിക്കും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. യാത്രകൾ വഴി നേട്ടങ്ങൾ വരും. പ്രൊഫഷണൽ, ജോലി അല്ലെങ്കിൽ ബിസിനസ് ആവശ്യങ്ങൾക്കായി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള സാധ്യതയുണ്ട്. രോഗങ്ങൾക്ക് കൃത്യമായ ചികിത്സ ലഭിക്കും. നല്ല വാർത്തകൾ കേൾക്കും.

കുംഭം

കുംഭം രാശിക്കാർക്ക് പല വിധത്തിൽ വരുമാന വർദ്ധനവ് ഉണ്ടാകും. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും. വസ്തു വാങ്ങുന്നതിന് സാധ്യതയുണ്ട്. സ്വത്തു തർക്കങ്ങൾ അനുകൂലമായി പരിഹരിക്കപ്പെടും. മനസ്സിലെ ആഗ്രഹങ്ങൾ ഭൂരിഭാഗവും നിറവേറും. പ്രശസ്തരുമായി ലാഭകരമായ ബന്ധങ്ങൾ വളരും. കുടുംബത്തിൽ ശുഭകരമായ കാര്യങ്ങൾ നടക്കും. തൊഴിൽരഹിതർക്ക് ഓഫറുകൾ ലഭിക്കും.