Sun Transit Predictions : ഈ രാശിക്കാർക്ക് ചില പ്രയാസങ്ങളും നഷ്ടങ്ങളും, സൂര്യ സംക്രമത്തിൻ്റെ ഫലങ്ങൾ

Sun Transit Malayalam Astrology Predictions: സൂര്യസംക്രമം വഴി ചില രാശികൾക്ക് മോശം ദിവസങ്ങൾ ആരംഭിക്കും. ചില രാശിക്കാർക്ക് നേട്ടങ്ങളും ഉണ്ടാവും. സൂര്യൻ്റെ സംക്രമം വഴി പലർക്കും സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെടാം

Sun Transit Predictions : ഈ രാശിക്കാർക്ക് ചില പ്രയാസങ്ങളും നഷ്ടങ്ങളും, സൂര്യ സംക്രമത്തിൻ്റെ ഫലങ്ങൾ

Sun Transit | Credits: Tv9

Published: 

15 Nov 2024 15:36 PM

ജ്യോതിഷപരമായി വളരെ പ്രധാനപ്പെട്ട ദിവസങ്ങളാണ് ഇനി വരുന്നത്. രാശിപരമായി നോക്കിയാൽ ഗ്രഹങ്ങളുടെ അധിപനായ സൂര്യൻ നവംബർ 16 ശനിയാഴ്ച വൃശ്ചിക രാശിയിൽ പ്രവേശിക്കാൻ പോകുന്നു. സൂര്യൻ്റെ ഈ സംക്രമം വഴി ചില രാശികൾക്ക് മോശം ദിവസങ്ങൾ ആരംഭിക്കും. ഈ സമയം ചില രാശിക്കാർക്ക് നേട്ടങ്ങളും ഉണ്ടാവും. സൂര്യൻ്റെ സംക്രമം വഴി പലർക്കും സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെടാം. എന്തൊക്കെയാണ് മറ്റുള്ള രാശി ഫലങ്ങൾ എന്നിവ പരിശോധിക്കാം.

ഇടവം

സൂര്യൻ വൃശ്ചിക രാശിയിൽ സഞ്ചരിക്കുന്നതിനാൽ വൃശ്ചിക രാശിക്കാർ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങൾക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വിവാഹിതർക്ക് മാനസിക പിരിമുറുക്കം ഉണ്ടാവാ.ഓഫീസിലെ ഉദ്യോഗസ്ഥരുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. ഇടവം രാശിക്കാർ ദൂരയാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ..അതുകൊണ്ട് പ്രയോജനമുണ്ടാകില്ല.അതിനാൽ യാത്ര മാറ്റിവെക്കാൻ ശ്രമിക്കുക. പങ്കാളിയുമായുള്ള ബന്ധം വഷളാകാതിരിക്കാൻ ശ്രദ്ധിക്കുക.

മേടം

സൂര്യൻ്റെ സംക്രമം മൂലം മേടം രാശിക്കാർക്ക് വളരെയധികം പ്രശ്‌നങ്ങൾ നേരിടേണ്ടിവരും. കുടുംബത്തിൽ ചില സമ്മർദ്ദങ്ങളുണ്ടാവാം. സഹോദരങ്ങൾ തമ്മിൽ തർക്കമുണ്ടാകും. വീട്ടിൽ അഭിപ്രായവ്യത്യാസങ്ങൾ വർദ്ധിച്ചേക്കാം. മാത്രമല്ല, ഈ രാശിക്കാർ വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം. അപകടത്തിൽപ്പെടാൻ സാധ്യത കൂടുതലാണ്. ഈ സമയം നിക്ഷേപത്തെ പറ്റി ആലോചിക്കുന്നുണ്ടെങ്കിൽ.. അൽപ്പം കാത്തിരിക്കണം. പങ്കാളിയുമായുള്ള ബന്ധത്തിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം

കുംഭം

കുംഭം രാശിക്കാർ ഈ സമയത്ത് സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധിക്കണം. ഭൂമിയോ വസ്തുവകകളുമായോ ബന്ധപ്പെട്ട തർക്കത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. സർക്കാർ ജോലികളിൽ തടസ്സങ്ങൾ നേരിടാം, ഇത് നിരാശയ്ക്ക് കാരണമാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ദുർബലമാകാം. ബിസിനസ്സുകാർക്ക് ഈ സമയം ദൂരയാത്രകൾ ചെയ്യേണ്ടി വരും.. എന്നാൽ യാത്രകൾ അധികം ഗുണം ചെയ്യില്ല.ഈ സമയം ചില കാര്യങ്ങളിൽ ക്ഷമയോടെ തീരുമാനങ്ങൾ എടുക്കുക.

ചിങ്ങം രാശി

ശനിയാഴ്ച മുതൽ സൂര്യ സംക്രമ സ്വാധീനം ചിങ്ങം രാശിയിലും കാണാം. കുടുംബാംഗങ്ങളുമായുള്ള തർക്കങ്ങൾ വർദ്ധിക്കും. ആരോഗ്യപരമായി ചില പ്രശ്നങ്ങൾ ഉണ്ടാകാം. ജീവനക്കാരിൽ ജോലി സമ്മർദ്ദം വർദ്ധിക്കും. ജോലിക്കാർക്ക് വളരെ അധികം സമ്മർദ്ദം നേരിടേണ്ടി വരാം. ഈ സമയം നിങ്ങളുടെ മേലധികാരിയുമായോ മുതിർന്നവരുമായോയുള്ള സംസാരം ശ്രദ്ധിക്കുക. കോപം നിയന്ത്രിക്കുക, അല്ലാത്തപക്ഷം അത് ദോഷകരമാണ്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Related Stories
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു