5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Malayalam Astrology 2025: സുഖസൗകര്യങ്ങളും ആഡംബരങ്ങളും കൈവരും, മാർച്ച് മാസം ഇവർക്കെല്ലാം നേട്ടം

Malayalam Jyothisha Predictions March 2025: സമ്പത്തിൽ വർദ്ധനവുണ്ടാകാം. ആഡംബരങ്ങളും വിവിധ നേട്ടങ്ങളും നിങ്ങൾക്ക് ലഭിക്കും. കുടുംബത്തിൽ നല്ല ബന്ധങ്ങൾ ഉണ്ടാകും.

Malayalam Astrology 2025: സുഖസൗകര്യങ്ങളും ആഡംബരങ്ങളും കൈവരും, മാർച്ച് മാസം ഇവർക്കെല്ലാം നേട്ടം
Malayalam AstrologyImage Credit source: Getty Images
arun-nair
Arun Nair | Published: 23 Jan 2025 21:17 PM

ജ്യോതിഷത്തിൽ, ഗ്രഹങ്ങളുടെ സംക്രമണത്തിന് വളരെ അധികം പ്രത്യേകതകളുണ്ട്. ഗ്രഹങ്ങൾ കാലാകാലങ്ങളിൽ സംക്രമിക്കുകയും ത്രിഗ്രഹിയും രാജയോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യും ഇത് 12 രാശികളേയും ബാധിക്കും. മാർച്ചിൽ ശനി, സൂര്യൻ, ശുക്രൻ എന്നിവർ ചേർന്ന് ത്രിഗ്രഹിയോഗം ഉണ്ടാകും. ഈ കാലയളവിൽ സമ്പന്നരാകാൻ കഴിയുന്ന ചില രാശികളുണ്ട്. അവ ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം.

മേടം

ശനി, സൂര്യൻ, ശുക്രൻ എന്നിവരുടെ ട്രിപ്പിൾ കോമ്പിനേഷൻ മേടം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ കാലയളവിൽ,സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. സമ്പത്തിൽ വർദ്ധനവുണ്ടാകാം. ആഡംബരങ്ങളും വിവിധ നേട്ടങ്ങളും നിങ്ങൾക്ക് ലഭിക്കും. കുടുംബത്തിൽ നല്ല ബന്ധങ്ങൾ ഉണ്ടാകും. ശനി, സൂര്യൻ, ശുക്രൻ എന്നിവയുടെ കോമ്പിനേഷൻ മേടം രാശിക്കാരുടെ ഭാഗ്യം വർദ്ധിപ്പിക്കും.

ധനു

ഗ്രഹങ്ങളുടെ സംക്രമണം ധനു രാശിക്കാർക്ക് അനുകൂലമാവാം. ഈ കാലയളവിൽ ധനു രാശിക്കാർക്ക് സുഖസൗകര്യങ്ങളും ആഡംബരങ്ങളും വർദ്ധിക്കും. കുടുംബജീവിതം സന്തോഷകരമായിരിക്കും. വാഹനമോ വസ്തുവോ വാങ്ങാൻ സാധിക്കും. അമ്മയുമായുള്ള ബന്ധം കൂടുതൽ ശക്തമാകും.

കർക്കിടകം

കർക്കിടക രാശിക്കാർക്ക് വലിയ നേട്ടങ്ങളുണ്ടാവും. ഭാഗ്യാനുഭവങ്ങൾ ഇക്കാലയളവിൽ പ്രതീക്ഷിക്കാം. ജോലിയിൽ അനുകൂല ഫലങ്ങൾ കൈവരും. സ്ഥാനക്കയറ്റം ഉണ്ടാവാം. പുതിയ ജോലി ആരംഭിക്കാൻ പറ്റിയ സമയമാണ്. യാത്ര ചെയ്യാം. പണം ലാഭിക്കുന്നതിൽ വിജയിക്കും.

മീനം

മീനം രാശിക്കാർക്ക് ത്രിഗ്രഹി യോദം വഴി ശുഭകരമായ ഫലങ്ങൾ ലഭിക്കും. മീനരാശിക്കാർക്ക് ഈ കാലയളവിൽ, ആത്മവിശ്വാസം വർദ്ധിക്കും. ബിസിനസ്സിൽ പുതിയ അവസരങ്ങൾ ലഭ്യമാകും. വിവാഹിതർക്ക് ഈ സമയം വളരെ അധികം നല്ലതായിരിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)