Malayalam Astrology 2025: മകര സംക്രാന്തിക്ക് ശേഷം ഈ രാശിക്കാർക്ക് എല്ലാ മേഖലകളിലും നേട്ടം

മകര സംക്രാന്തി നാളിൽ സൂര്യൻ മകരം രാശിയിൽ സഞ്ചരിക്കുന്നത് വഴി ജ്യോതിഷപരമായും ചില മാറ്റങ്ങളുണ്ടാവും, ഇത് ജ്യോതിഷപരമായും വളരെ അധികം മാറ്റങ്ങളുള്ള സമയമാണ്

Malayalam Astrology 2025: മകര സംക്രാന്തിക്ക് ശേഷം ഈ രാശിക്കാർക്ക് എല്ലാ മേഖലകളിലും നേട്ടം

Malayalam Astrology 2025 Sun Transit

arun-nair
Published: 

07 Jan 2025 18:51 PM

സൂര്യൻ മകരരാശിയിൽ പ്രവേശിക്കുന്ന ദിവസം കൂടിയാണ് മകരസംക്രാന്തി.ഈ വർഷം ജനുവരി 14 ന് സൂര്യൻ മകരരാശിയിലേക്ക് പ്രവേശിക്കാൻ പോകുന്നു. ജനുവരി 14-ന് രാവിലെ 9.03-ന് സൂര്യൻ മകരരാശിയിൽ പ്രവേശിക്കുന്നതോടെ മകരസംക്രാന്തി ആഘോഷം നടക്കും. ഈ ദിവസം സൂര്യന് എള്ള് നിവേദിച്ചാൽ സൂര്യൻ്റെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. മകര സംക്രാന്തി നാളിൽ സൂര്യൻ മകരം രാശിയിൽ സഞ്ചരിക്കുന്നത് വഴി ജ്യോതിഷപരമായും ചില മാറ്റങ്ങളുണ്ടാവും. ആർക്കൊക്കെയാണം സംക്രാന്തിയുടെ നേട്ടങ്ങൾ എന്ന് പരിശോധിക്കാം.

മേടം

മകരസംക്രാന്തിക്ക് ശേഷം മേടരാശിക്ക് നല്ല ദിവസങ്ങൾ ആരംഭിക്കും. ദാമ്പത്യ ജീവിതത്തിൽ പങ്കാളിയിൽ നിന്ന് പിന്തുണ ലഭിക്കും. ഭൂമി, കെട്ടിടം, വാഹനം എന്നിവ വാങ്ങാനുള്ള ശ്രമങ്ങൾ ഗുണം ചെയ്യും. കുട്ടികൾ വലിയ സന്തോഷം നൽകുന്നു.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് മകരസംക്രാന്തി കഴിഞ്ഞാൽ എല്ലാം ഭാഗ്യം.. മകരസംക്രാന്തിക്ക് ശേഷം അവരുടെ കഠിനാധ്വാനം ഫലം ചെയ്യും. വ്യാപാരികളുടെ ബിസിനസ്സിൽ വർദ്ധനവ് ഉണ്ടാകാം. കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ കേൾക്കാൻ സാധ്യതയുണ്ട്.

മകരം

മകര സംക്രാന്തി ദിനത്തിൽ സൂര്യൻ മകരം രാശിയിൽ പ്രവേശിക്കുന്നു. മകര സംക്രാന്തിക്ക് ശേഷമുള്ള സമയം മകരം രാശിക്ക് വളരെ നല്ലതായിരിക്കും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടാം. ദീർഘകാലമായി നിലനിന്നിരുന്ന ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. തൊഴിൽരംഗത്ത് ഉയർച്ചയ്ക്ക് അവസരമുണ്ടാവും.

വൃശ്ചികം

മകരസംക്രമത്തിനു ശേഷമുള്ള കാലയളവി വൃശ്ചിക രാശിക്കാർക്ക് ആഗ്രഹിച്ച വിജയം കൈവരിക്കും. ധൈര്യം വർദ്ധിക്കും. ജോലിക്കായി ശ്രമിച്ചാൽ വിജയിക്കുന്ന സമയം കൂടിയാണിത്.

എന്താണ് മകര സംക്രാന്തി

സൂര്യൻ ദക്ഷിണായന രേഖയിൽ നിന്നും ഉത്തരായന രേഖയിലേക്കുള്ള സൂര്യഭഗവാൻ്റെ സഞ്ചാരം ആരംഭിക്കുന്ന ദിവസമാണ് മകരസംക്രാന്തിയായി ആഘോഷിക്കുന്നത്. നേരത്തെ മകരമാസത്തിന്റെ തുടക്കത്തിലായിരുന്നു  ഉത്തരായനം ആരംഭിച്ചിരുന്നത്.  ഭാരതത്തിലുടനീളം ജനുവരി 14-നോ അല്ലെങ്കിൽ ജനുവരി 15-നോ ആണ് മകരസംക്രാന്തി ആഘോഷിക്കുന്നത്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Related Stories
Sabarimala Darshan: ഇനി ഫ്ലൈ ഓവർ കയറാതെ ദർശനം; ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ സമയം ലഭിക്കും
Today’s Horoscope : ഈ രാശിക്കാരെ കാത്തിരിക്കുന്നത് കാര്യവിജയം, ആഗ്രഹസഫലീകരണം! നോക്കാം ഇന്നത്തെ രാശിഫലം
Eid al-Fitr 2025: ചെറിയ പെരുന്നാള്‍ എന്താണെന്ന് അറിയാമോ? വിശ്വാസങ്ങളും ഐതിഹ്യങ്ങളും അറിഞ്ഞിരിക്കാം
Chanakya Niti: തൊഴിലിടങ്ങളിൽ നിങ്ങൾ തന്നെ ഒന്നാമൻ; ഈ തന്ത്രങ്ങൾ പിന്തുടർന്നാൽ മാത്രം മതി!
Lunar Eclipse 2025: വർഷത്തിലെ ആദ്യ ചന്ദ്രഗ്രഹണം, ഹോളിക്ക് ശേഷം 3 രാശിക്കാരുടെ ജീവിതത്തിൽ വെല്ലുവിളികൾ
Happy Holi 2025 : തിന്മയുടെ മേല്‍ നന്മ വിജയം നേടിയതിന്റെ പ്രതീകം; നിറങ്ങളുടെ ആഘോഷങ്ങള്‍ക്ക് പറയാനുള്ളത് നിരവധി ഐതിഹ്യങ്ങളുടെ കഥ; ഹോളിക്ക് പിന്നില്‍
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?