5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Astro Changes: ശനിയുടെ സഞ്ചാര വഴി ഭാഗ്യം കൈവരുന്ന രാശിക്കാർ: നിങ്ങളുണ്ടോ

Astro Changes in Malayalam: രാശികളിൽ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹം കൂടിയാണ് സൂര്യപുത്രനായ ശനി.. അതുകൊണ്ടാണ് ശനിയെ മന്ദഗമനു എന്നും വിളിക്കുന്നത്

Astro Changes: ശനിയുടെ സഞ്ചാര വഴി ഭാഗ്യം കൈവരുന്ന രാശിക്കാർ: നിങ്ങളുണ്ടോ
Lord Shaniswara | Credits
arun-nair
Arun Nair | Published: 27 Nov 2024 16:07 PM

ഗ്രഹങ്ങൾക്കും രാശികൾക്കും ജ്യോതിഷത്തിൽ എപ്പോഴും പ്രത്യേക പ്രാധാന്യമുണ്ട്. നവഗ്രഹങ്ങളിൽ ശനി തന്നെയാണ് എപ്പോഴും മുൻപിൽ. നീതിയുടെ മധ്യസ്ഥനും, കർമ്മത്തിൻ്റെ ഗുണഭോക്താവുമാണ് ശനി, മനുഷ്യൻ്റെ ജീവിതത്തിൽ പ്രയാസങ്ങളും സന്തോഷങ്ങളും ഉണ്ടാക്കുന്ന ദേവനും കൂടിയാണ് ശനി. മാത്രമല്ല, രാശികളിൽ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹം കൂടിയാണ് സൂര്യപുത്രനായ ശനി. അതുകൊണ്ടാണ് ശനിയെ മന്ദഗമനു എന്നും വിളിക്കുന്നത്. മകരം കുംഭം രാശികളുടെ അധിപൻ ശനിയാണ്. അതിനാൽ ഈ രാശിയിൽ പെട്ട ആളുകൾക്ക് എപ്പോഴും ശനിയുടെ അനുഗ്രഹങ്ങളുണ്ടാവും.

മേടം

ശനിയുടെ സഞ്ചാരം മൂലം മേടം രാശിക്കാർക്ക് നല്ല ഫലങ്ങൾ ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകൾ രൂപപ്പെടുകയും സാമ്പത്തിക സ്ഥിതി മുൻപത്തേക്കാൾ മികച്ചതാവുകയും ചെയ്യും. ജ്യോതിഷ പ്രകാരം ഈ രാശിക്കാർ എന്ത് ആരംഭിച്ചാലും അവർക്ക് നല്ല അതുവഴി ഫലം ലഭിക്കും.

മകരം

മകരം രാശിയുടെ അധിപൻ ശനിയാണ്. ശനിയുടെ സഞ്ചാരം മകരം രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. പുതിയ വരുമാന സാധ്യതകൾ ഇതുവഴി തെളിയും. ജ്യോതിഷ പ്രകാരം മകരം രാശിയുടെ ആദ്യ ഗൃഹമാണ്. ഈ രാശിയിൽ പെട്ടവർക്ക് തൊഴിൽ സംബന്ധമായ പ്രശ്നങ്ങളും ഈ സമയത്ത് പരിഹരിക്കപ്പെടും. സാമ്പത്തികമായി മകരം രാശിക്കാർക്ക് ശക്തി വർധിക്കുന്ന കാലമാണിത്.

കുംഭം

കുംഭ രാശിയുടെ അധിപൻ ശനി ആയതിനാൽ ശനിയുടെ സഞ്ചാരം കുംഭം രാശിക്കാർക്ക് ഗുണം ചെയ്യും. സമൂഹത്തിൽ പ്രശസ്തിയും ബഹുമാനവും കുംഭം രാശിക്കാരെ തേടിയെത്തും. ഇവർക്ക് പ്രത്യേക പദവി ലഭിക്കാനും അവസരമുണ്ടാവും. കഠിനാധ്വാനത്തിന് ഉചിതമായ ഫലം കുംഭം രാശിക്കാർക്ക് ലഭിക്കും. ഏറ്റെടുത്ത ജോലികളിൽ പുരോഗതി നേടാനാവും. കുംഭം രാശിക്കാർക്ക് തൊഴിൽ പരമായി അനുകൂലമായ മാറ്റങ്ങളും ഉണ്ടാകും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)