Sabarimala Makaravilakku 2025 : ശബരിമലയില്‍ എത്താതെയും മകരജ്യോതി ദര്‍ശിക്കാം, എങ്ങനെ? ഇതാണ് മാര്‍ഗങ്ങള്‍

Different places to see Makara Jyothi : അയ്യായിരത്തോളം പൊലീസുകാര്‍ക്കാണ് ചുമതല. എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും സ്‌ട്രെക്ചര്‍ സംവിധാനവും വിവിധയിടങ്ങളില്‍ ക്രമീകരിച്ചു.  മകരജ്യോതി ദര്‍ശനത്തിന് എത്തുന്നവര്‍ ബാരിക്കേഡുകളില്‍ ചാരി നില്‍ക്കരുത്. വടം മുറിച്ചുകടക്കാനും ശ്രമിക്കരുത്. മരത്തിന്റെ മുകളില്‍ കയറി മകര ജ്യോതി ദര്‍ശിക്കാനും അനുവദിക്കില്ല. അനുവദനീയമായ സ്ഥലങ്ങളില്‍ നിന്ന് മാത്രമേ മകര ജ്യോതി ദര്‍ശിക്കാന്‍ അനുവദിക്കൂ

Sabarimala Makaravilakku 2025 : ശബരിമലയില്‍ എത്താതെയും മകരജ്യോതി ദര്‍ശിക്കാം, എങ്ങനെ? ഇതാണ് മാര്‍ഗങ്ങള്‍

ശബരിമല

Published: 

14 Jan 2025 14:38 PM

പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതി ദര്‍ശിച്ച് മനസിനുള്ളിലെ തമസ് മാറ്റാനും, മനം ശുദ്ധീകരിക്കാനുമുള്ള ഒരുക്കത്തിലാണ് ഭക്തസഹസ്രങ്ങള്‍. മനസും ശരീരവും അയ്യനില്‍ സമര്‍പ്പിച്ച് ദിവസങ്ങളായി കാത്തിരുന്ന ഭക്തര്‍ക്ക് ഇന്നാണ് ആ ദിവ്യസായൂജ്യ നിമിഷം. ശബരിമലയില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവാഭരണഘോഷയാത്ര വൈകിട്ട് 5.30ന് ശരംകുത്തിയിലെത്തും. 6.30ന് കൊടിമരച്ചുവട്ടില്‍ സ്വീകരണം. തുടർന്നാണ് തിരുവാഭരണം ചാര്‍ത്തിയുള്ള മഹാദീപാരാധന. വൈകിട്ട് ആറരയോടെ തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടക്കും. തുടര്‍ന്ന് പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും, മാനത്ത് മകരസംക്രമ നക്ഷത്രവും ദൃശ്യമാകും.

അയ്യായിരത്തോളം പൊലീസുകാര്‍ക്കാണ് സുരക്ഷാ ചുമതല. എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും സ്‌ട്രെക്ചര്‍ സംവിധാനവും വിവിധയിടങ്ങളില്‍ ക്രമീകരിച്ചിട്ടുണ്ട്.  മകരജ്യോതി ദര്‍ശനത്തിന് എത്തുന്നവര്‍ ബാരിക്കേഡുകളില്‍ ചാരി നില്‍ക്കരുത്. വടം മുറിച്ചുകടക്കാനും ശ്രമിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. മരത്തിന്റെ മുകളില്‍ കയറി മകരജ്യോതി ദര്‍ശിക്കാനും അനുവദിക്കില്ല. അനുവദനീയമായ സ്ഥലങ്ങളില്‍ നിന്ന് മാത്രമേ മകരജ്യോതി ദര്‍ശിക്കാന്‍ അനുവദിക്കൂ.

നിലയ്ക്കലിൽ അട്ടത്തോട്, അട്ടത്തോട് പടിഞ്ഞാറെ കോളനി,ഇലവുങ്കൽ, നെല്ലിമല, അയ്യൻമല, പമ്പയിൽ ഹിൽടോപ്പ്, ഹിൽടോപ്പ് മധ്യഭാഗം, വലിയാനവട്ടം, സന്നിധാനത്ത് പാണ്ടിത്താവളം, ദർശനം കോപ്ലക്‌സിന്റെ പരിസരം, അന്നദാന മണ്ഡപത്തിന്റെ മുൻവശം, തിരുമുറ്റം തെക്കുഭാഗം, ആഴിയുടെ പരിസരം, കൊപ്രാക്കളം, ജ്യോതിനഗർ, ഫോറസ്റ്റ് ഓഫിസിന്റെ മുൻവശം, വാട്ടർ അതോറിറ്റി ഓഫിസിന്റെ പരിസരം തുടങ്ങിയവിടങ്ങളില്‍ മകരജ്യോതി ദര്‍ശിക്കാം. എന്നാല്‍ ഇടുക്കി ജില്ലയിലെ ചില സ്ഥലങ്ങളില്‍ നിന്നും മകരജ്യോതി ദര്‍ശിക്കാം. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളില്‍ നിന്നാണ് ഇടുക്കി ജില്ലയില്‍ മകരജ്യോതി ദര്‍ശിക്കാനാകുന്നത്.

  1. പുല്ലുമേട് : വണ്ടിപ്പെരിയാറില്‍ നിന്ന് വള്ളക്കടവ്, കോഴിക്കാനം വഴി പുല്ലുമേട്ടിലെത്താം. വണ്ടിപ്പെരിയാര്‍ സത്രം വഴിയും വരാം. കുമളി-കോഴിക്കാനം റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്‌
  2. പാഞ്ചാലിമേട്: പെരുവന്താനത്തിനും കുട്ടിക്കാനത്തിനും ഇടയിലുള്ള മുറിഞ്ഞപുഴയിൽ നിന്നു തിരിഞ്ഞ് നാല് കിലോമീറ്റര്‍ പിന്നിട്ടാല്‍ പാഞ്ചാലിമേട്ടിലെത്താം
  3. പരുന്തുംപാറ: പീരുമേട് കല്ലാർ കവലയിൽ നിന്നു തിരിഞ്ഞാൽ ഇവിടെയെത്താം

ശക്തമായ സുരക്ഷ

പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലെ അവസാനവട്ട ഒരുക്കങ്ങൾ ജില്ലാ ഭരണകൂടം വിലയിരുത്തി. 1200 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. കാഴ്ചാ കേന്ദ്രങ്ങളിൽ ഉറപ്പുള്ള ബാരിക്കേഡുകൾ സ്ഥാപിച്ചു. മകരവിളക്ക് ദർശനശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് പോകാൻ തീർത്ഥാടകരെ അനുവദിക്കില്ലെന്നും, ഭക്തജനങ്ങൾ പൊലീസിൻ്റെ നിർദ്ദേശം പാലിക്കണമെന്നു ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് പറഞ്ഞു.

Read Also : ശബരിമലയില്‍ ഇന്ന് മകരവിളക്ക്; പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതി എവിടെ നിന്നൊക്കെ ദര്‍ശിക്കാം?

ഗവി റൂട്ടില്‍ മകരജ്യോതി കാണുന്നതിനായി വനത്തിനുള്ളിലെ അപകടകരമായ സ്ഥലങ്ങളിലൂടെ പോകുന്നത് തടയാന്‍ പൊലീസും വനം വകുപ്പും പരിശോധന നടത്തും. പത്തനംതിട്ട വഴിയുള്ള ഇക്കോ ടൂറിസം യാത്രകൾ മകരവിളക്ക് കഴിയുന്നത് വരെ നിരോധിച്ചിരുന്നു. കുമളി കോഴിക്കാനം റൂട്ടില്‍ രാവിലെ 6 മുതല്‍ വെകിട്ട് 4 വരെ 50 ബസുകള്‍ കെഎസ്ആര്‍ടിസി തീര്‍ത്ഥാടകര്‍ക്കായി ഇന്ന് സര്‍വീസ് നടത്തുന്നുണ്ട്.

Related Stories
Sabarimala Makaravilakku Season: ശബരിമലയിൽ മകരവിളക്ക് ദർശനത്തിനെത്തിയത് രണ്ട് ലക്ഷത്തോളം തീർഥാടകർ; സ്പോട് ബുക്കിങ് ഇന്ന് വീണ്ടും ആരംഭിക്കും
Today’s Horoscope : കാര്യവിജയം, അംഗീകാരം; ഈ നാളുകാര്‍ക്ക് ഇന്ന്‌ മികച്ച ദിനം; രാശിഫലം നോക്കാം
Sabarimala Makaravilakku 2025: പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു; ഭക്തിസാന്ദ്രമായി സന്നിധാനം, ദർശനപുണ്യത്തിൽ
Sabarimala Makaravilakku 2025 : ‘ഏറ്റവും പ്രധാനം തീർഥാടകരുടെ സുരക്ഷ’; മകരവിളക്ക് മഹോത്സവത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി കളക്ടർ
Sabarimala Makaravilakku 2025 : ശബരിമലയില്‍ ഇന്ന് മകരവിളക്ക്; പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതി എവിടെ നിന്നൊക്കെ ദര്‍ശിക്കാം?
Todays Horoscope: ചില രാശിക്കാർക്ക് സമ്പത്ത് വർധിക്കും; ഇന്നത്തെ നക്ഷത്രഫലമറിയാം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?
രാജകുടുംബത്തിൻ്റേതല്ല, ബുർജ് ഖലീഫയുടെ ഉടമ ആര്?
ദിവസവും 8 ഗ്ലാസ് ചൂടുവെള്ളം കുടിക്കൂ; അറിയാം മാറ്റങ്ങൾ