AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Malayalam Astrology: ഇവർക്ക് ഇനി രാജയോഗം; ജ്യോതിഷത്തിലെ ഒരു സുപ്രധാന മാറ്റം

കർക്കടകത്തിലെ ചൊവ്വ-ചന്ദ്ര സംയോഗം വഴി മഹാലക്ഷ്മി രാജയോഗം ഉണ്ടാകും. ഇത് ചില രാശിക്കാർക്ക് നേട്ടങ്ങളുണ്ടാക്കും, ഏത് ജോലിയിലും വിജയം കൈവരിക്കും

Malayalam Astrology: ഇവർക്ക് ഇനി രാജയോഗം; ജ്യോതിഷത്തിലെ ഒരു സുപ്രധാന മാറ്റം
Malayalam Astrology PredictionsImage Credit source: TV9 Network
arun-nair
Arun Nair | Updated On: 08 Apr 2025 17:08 PM

ഏപ്രിൽ മാസം ജ്യോതിഷപരമായി വളരെ അധികം മാറ്റങ്ങളുള്ള സമയമാണ്. ഏപ്രിലിൽ ചൊവ്വ രാശി മാറി കർക്കിടകത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ചന്ദ്രൻ നിലവിൽ കർക്കിടകത്തിലുണ്ട്. ഇത് കർക്കടകത്തിൽ മഹാലക്ഷ്മി രാജയോഗം സൃഷ്ടിക്കും. പൊതുവെ ഏത് രാശിയില്‍ പ്രവേശിച്ചാലും ചന്ദ്രന്‍ രണ്ടര ദിവസം ആ രാശിയിൽ തന്നെ തുടരും. ഇത്തരത്തിൽ കർക്കടകത്തിലെ ചൊവ്വ-ചന്ദ്ര സംയോഗം വഴി മഹാലക്ഷ്മി രാജയോഗം ഉണ്ടാകും. ഇത് ചില രാശിക്കാർക്ക് നേട്ടങ്ങളുണ്ടാക്കും. ഏതൊക്കെയാണ് ആ രാശിക്കാർ എന്ന് നോക്കാം.

കന്നി

മഹാലക്ഷ്മി രാജയോഗം ഉള്ള കന്നി രാശിക്കാർ എന്ത് തൊട്ടാലും അത് സ്വർണ്ണമായി മാറും. ഏത് ജോലിയിലും വിജയം കൈവരിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ജോലിയിൽ പുരോഗതി ഉണ്ടാകും. ബിസിനസുകാർക്ക് ലാഭം ഉണ്ടാകും. കഠിനാധ്വാനം ചെയ്യുന്നവർക്ക് അവർ അർഹിക്കുന്ന ഫലം ലഭിക്കും. മഹാലക്ഷ്മി രാജയോഗം വഴി ഈ രാശിക്കാർക്ക് ലക്ഷ്മി കടാക്ഷം കൈവരും.

തുലാം

തുലാം രാശിക്കാർക്ക് മഹാലക്ഷ്മി രാജയോഗം മൂലം ഭാഗ്യം ലഭിക്കും. ജീവനക്കാർക്ക് മികച്ച വിജയം ലഭിക്കും. ദീർഘകാലമായുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു നല്ല സമയമാണ്. മേലുദ്യോഗസ്ഥരിൽ നിന്ന് പിന്തുണ ലഭിക്കും. ജീവിതത്തിൽ സന്തോഷവാനായിരിക്കാം.

മകരം

മകരം രാശിക്കാർക്ക് ഈ രാജയോഗം വഴി ശുഭകരമായ ഫലങ്ങൾ ലഭിക്കും. ഈ രാശിയിൽപ്പെട്ട പ്രൊഫഷണലുകൾക്കും ബിസിനസുകാർക്കും ലാഭം ലഭിക്കും. ജീവനക്കാർക്ക് ജോലിയിൽ പുരോഗതി ഉണ്ടാകും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കും. അവർ ചെയ്ത ജോലിക്ക് അർഹമായ അംഗീകാരം ലഭിക്കും.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് ടീവി-9 മലയാളം സ്ഥിരീകരിക്കുന്നില്ല)