5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mahakumbh Mela 2025: 144 വർഷത്തിലൊരിക്കൽ നടക്കുന്ന ഉത്സവം; എത്തുന്നത് 40 കോടിയിലധികം ആളുകൾ; ചിലവ് 7000 കോടി; എന്താണ് മഹാകുംഭമേളയുടെ പ്രാധാന്യം

Maha Kumbh Mela 2025: ലക്ഷക്കണക്കിന് വിശ്വാസികൾ ത്രിവേണി സംഗമ തീരത്ത് ഒത്തുചേർന്ന് പുണ്യസ്നാനം ചെയ്യുന്ന ഈ ഉത്സവം ഐതിഹ്യങ്ങളുടെയും ചരിത്രത്തിന്റെയും അചഞ്ചലമായ വിശ്വാസത്തിന്റെയും ഒരു സങ്കലനമാണ്.

Mahakumbh Mela 2025: 144 വർഷത്തിലൊരിക്കൽ നടക്കുന്ന ഉത്സവം; എത്തുന്നത് 40 കോടിയിലധികം ആളുകൾ; ചിലവ് 7000 കോടി; എന്താണ് മഹാകുംഭമേളയുടെ പ്രാധാന്യം
Maha Kumbh 2025
sarika-kp
Sarika KP | Updated On: 18 Jan 2025 21:59 PM

സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും പേര് കേട്ട രാജ്യമാണ് ഇന്ത്യ. വിവിധ ഭാ​ഗങ്ങളിലായി നിരവധി തീർത്ഥാടന കേന്ദ്രങ്ങളാണ് രാജ്യത്ത് നിലകൊള്ളുന്നത്. ഇതിലെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് ഉത്തർപ്ര​ദേശിലെ പ്രയാഗ്‌രാജ്. തീർഥരാജ് എന്ന പേരിലും ഈ സ്ഥലം അറിയപ്പെടുന്നു. ഇവിടെയാണ് പന്ത്രണ്ട് വർഷത്തിലെരിക്കൽ നടക്കുന്ന കുംഭമേള ആഘോഷിക്കപ്പെടുന്നത്. ജനുവരി 13 മുതൽ ഫ്രെബ്രുവരി 26 വരെയാണ് 2025-ലെ കുംഭമേള നടക്കുന്നത്. ലോകത്തിൽ ഏറ്റവും വലിയ തീർത്ഥാടകസം​ഗമമായാണ് ഇത്തവണത്തെ കുംഭ മേളയെ വിശേഷിപ്പിക്കുന്നത്. ഏകദേശം 40 കോടി ജനങ്ങളെയാണ് ഇത്തവണത്തെ കുംഭ മേളയ്ക്ക് പ്രതീക്ഷിക്കുന്നത്. 45 ദിവസം നീണ്ടു നിൽക്കുന്ന ഈ ആഘോഷത്തിന് ഏകദേശം 7000 കോടി രൂപയാണ് ചിലവഴിക്കുന്നത്. 10,000 ഏക്കറിൽ താത്കാലികമായി നിർമ്മിച്ച മഹാകുംഭ നഗറിലാണ് ആഘോഷം. കോടിക്കണക്കിന് തീർത്ഥാടകർ എത്തുന്ന ആ ഉത്സവത്തിൽ ലക്ഷകണക്കിന് സന്യാസിമാരും ഋഷിമാരും ഉൾപ്പെടെ വിവധ രാജ്യങ്ങളിൽ നിന്നുള്ളവർ വരെ ഇവിടെയെത്താറുണ്ട്. ഇതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും വലിയ മതപരമായ സംഗമങ്ങളിലൊന്നായാണ് കുംഭമേളയെ വിശേഷിപ്പിക്കുന്നത്. ലക്ഷക്കണക്കിന് വിശ്വാസികൾ ത്രിവേണി സംഗമ തീരത്ത് ഒത്തുചേർന്ന് പുണ്യസ്നാനം ചെയ്യുന്ന ഈ ഉത്സവം ഐതിഹ്യങ്ങളുടെയും ചരിത്രത്തിന്റെയും അചഞ്ചലമായ വിശ്വാസത്തിന്റെയും ഒരു സങ്കലനമാണ്.

എന്താണ് കുംഭ മേള

ഒരു ഹൈന്ദവ തീർത്ഥാടന സംഗമമാണ് കുംഭമേള. പ്രയാഗ് രാജ്, ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നീ നാല് ഇടങ്ങളിലാണ് കുംഭമേള നടത്തപ്പെടുന്നത്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ഉത്സവമായതിനാൽ മനുഷ്യരാശിയുടെ വിവരിക്കാനാകാത്ത പൈതൃകം എന്നാണ് ഇതിനെ യുനെസ്‌കോ വിശേഷിപ്പിച്ചിരിക്കുന്നത്. എല്ലാം കൊണ്ടും ഏറെ സവിശേഷതയാണ് കുംഭമേളയ്ക്കുള്ളത്. ആറുവര്‍ഷത്തിൽ ഒരിക്കൽ നടക്കുന്ന കുംഭ മേളയെ അര്‍ധ കുംഭമേള എന്നും 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നതിനെ പൂർണകുംഭമേളയെന്നും അറിയപ്പെടുന്നു. ഇത്തരത്തിൽ 11 പൂർണ്ണ കുംഭമേളകള്‍ കഴിയുമ്പോൾ, 12-ാമത്തെ പൂർണ്ണ കുംഭമേളയാണ് മഹാകുംഭമേള എന്ന് പറയുന്നത്. 144 വർഷത്തിലൊരിക്കൽ മാത്രമാണ് ഇത് സംഭവിക്കുന്നത്. ഇത്തവണ പ്രയാഗ്‌രാജിൽ നടക്കുന്നത് മഹാകുംഭമേളയാണ്.

Also Read: കയ്യിൽ കിട്ടിയ ജാമ്യം കളഞ്ഞുകുളിക്കാൻ ‘കയ്യിലിരിപ്പ്’ ധാരാളം; കുട്ടിക്കളിയല്ല ജാമ്യ വ്യവസ്ഥകൾ 

കുംഭമേളയുടെ ഐതിഹ്യം

ദേവാസുരന്മാര്‍ മരണത്തെ ജയിക്കാനുള്ള അമൃത് ലഭിക്കാൻ വേണ്ടി പാലാഴി കടഞ്ഞുവെന്നും ഇതിൽ നിന്ന് ലക്ഷ്മി ദേവി, ഐരാവതം, അപ്സരസ്സ്, കൽപവൃക്ഷം, കാമധേനു പശു തുടങ്ങിയ പല അമൂല്യ വസ്തുക്കളും ലഭിച്ചുവെന്നും പുരാണങ്ങളിൽ പറയുന്നു. ഒടുവിൽ അമൃത് നിറച്ച പാത്രവുമായി ധന്വന്തരി പ്രത്യക്ഷപ്പെട്ടു. എന്നാൽ ഇത് ലഭിക്കാൻ ഇരുകൂട്ടരും തമ്മിൽ തര്‍ക്കമായി. ഈ തർക്ക 12 ദിവസം തുടർന്നുവെന്നും. ഇതിനിടെയിൽ ഭൂമിയിലെ 4 സ്ഥലങ്ങളിൽ (പ്രയാഗ്, ഹരിദ്വാർ, ഉജ്ജയിൻ, നാസിക്ക്) കുംഭത്തിൽ നിന്ന് തുള്ളികളായി അമൃത് വീണുവെന്നാണ് വിശ്വാസം. ഭൂമിയിൽ അമൃത് തുള്ളികൾ വീണ നാല് സ്ഥലങ്ങളിലാണ് കുംഭമേള നടക്കുന്നത്. ഈ നദികളിൽ മുങ്ങി കുളിച്ചാല്‍ ഇതുവരെ ചെയ്തിട്ടുള്ള സകല പാപങ്ങളില്‍ നിന്നും മോചനം നേടി മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.

ഉത്തർപ്രദേശ് സർക്കാറിന് വരുമാനം

മഹാകുംഭ മേള നടക്കുന്ന ഉത്തർപ്രദേശ് സർക്കാറിന് വലിയ വരുമാനമാണ് നേടിക്കൊടുക്കുന്നത് എന്നാണ് വിലയിരുത്തൽ. ഏകദേശം രണ്ടുലക്ഷം കോടി രൂപ ഇതിലൂടെ സർക്കാരിന് ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഇതിനായി പുതിയൊരു ജില്ല തന്നെ സർക്കാർ രൂപവത്‌കരിച്ചാണ് ഉത്സവം സംഘടിപ്പിക്കുന്നത്. 50 ലക്ഷം മുതല്‍ ഒരുകോടി തീര്‍ഥാടകരെ വരെ ഉള്‍ക്കൊള്ളിക്കാൻ കഴിയുന്ന രീതിയിലാണ് ഇവിടെ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഏകദേശം 4000 ഹെക്ടർ സ്ഥലത്താണ് അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തിയത് . ഇതിനു പുറമെ 850 ഹെക്ടറിൽ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇവിടെ എത്തുമെന്ന് പ്രതീക്ഷിക്കുന്ന 40 കോടി ജനങ്ങളില്‍ ഓരോരുത്തരും 5,000 രൂപവെച്ച് ചെലവാക്കിയാല്‍ തന്നെ കുംഭ മേളയില്‍നിന്ന് രണ്ടുലക്ഷം കോടി രൂപ വരെ വരുമാനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.