Kuchela Dinam 2024: കുചേല ദിനം ഇങ്ങനെ ആചരിച്ചാൽ കുബേരനാകാം? അറിയാം ഈ ദിവസത്തിൻ്റെ പ്രത്യേകതയും ആചാരവും

Kuchela Dinam Significance: എല്ലാ വർഷവും ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് കുചേല ദിനം ആചരിക്കുന്നത്. പരമ ഭക്തയായ കൃഷ്ണനാൽ കുചേലന് സദ്ഗതി കിട്ടിയ പുണ്യദിനമാണ് കുചേല ദിനം. ഈ ദിനത്തിൽ എങ്ങനെ കുചേലദിനം ആചരിക്കാമെന്നും എന്താണ് ഇതിന് പിന്നിലെ ഐതിഹ്യമെന്നും വായിച്ചറിയാം

Kuchela Dinam 2024: കുചേല ദിനം ഇങ്ങനെ ആചരിച്ചാൽ കുബേരനാകാം? അറിയാം ഈ ദിവസത്തിൻ്റെ പ്രത്യേകതയും ആചാരവും

Represental Image (Credits; Instagram)

Published: 

17 Dec 2024 17:47 PM

സൗഹൃദങ്ങൾ എന്നും വിലപ്പെട്ടതാണ്. പല സാഹചര്യങ്ങളിലും ഒറ്റപ്പെട്ടുപോകുന്ന ചില നിമിഷങ്ങളിലും സൗ​ഹൃദങ്ങളുടെ തണൽകരങ്ങൾ നമ്മെ പിടിച്ചുകയറ്റിയിട്ടുണ്ട്. അത്തരം സൗഹൃദത്തിന് ഉത്തമ ഉദാഹരണമാണ് ഭഗവാൻ ശ്രീകൃഷ്ണന്റെയും കുചേലന്റെ കഥ. ചെറുപ്പത്തിൽ തന്റെ പ്രിയ കൂട്ടുകാരനായിരുന്ന സഹപാഠിയുടെ ദുരിത ജീവിതാവസ്ഥ മാറ്റിയ കൃഷ്ണൻ്റെ കഥ എന്നും ഏറെ പ്രശസ്തമാണ്. ഈ ദിവസം ഓർക്കുന്നതിനും അനുസ്മരിക്കുന്നതിനുമാണ് എല്ലാ വർഷവും കുചേല ദിനം (Kuchela Dinam) ആചരിക്കുന്നത്. ഭഗവാൻ മഹാവിഷ്ണുവിന് ഏറ്റവും വിശേഷപ്പെട്ട ദിനങ്ങളിൽ ഒന്നായും ഈ ദിവസത്തെ കണക്കാക്കപ്പെടുന്നു.

എല്ലാ വർഷവും ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് കുചേല ദിനം ആചരിക്കുന്നത്. പരമ ഭക്തയായ കൃഷ്ണനാൽ കുചേലന് സദ്ഗതി കിട്ടിയ പുണ്യദിനമാണ് കുചേല ദിനം. ഈ ദിനത്തിൽ എങ്ങനെ കുചേലദിനം ആചരിക്കാമെന്നും എന്താണ് ഇതിന് പിന്നിലെ ഐതിഹ്യമെന്നും വായിച്ചറിയാം

കുചേല ദിനത്തിന്റെ ഐതിഹ്യം ഇങ്ങനെ

സാന്ദീപനി മഹർഷിയുടെ ആശ്രമത്തിലായിരുന്നു ശ്രീകൃഷ്ണ ഭഗവാന്റെ ഗുരുകുല വിദ്യാഭ്യാസം നടന്നത്. അവിടെ ഭഗവാൻ കൃഷ്ണൻ്റെ സഹപാഠിയും ഏക സുഹൃത്തുമായിരുന്നു സുദാമാവ് (കുചേലൻ) എന്ന ബ്രാഹ്മണകുലത്തിലെ ബാലൻ. എന്നാൽ ഗുരുകുല കാലം കഴിഞ്ഞപ്പോൾ അവർ രണ്ടും രണ്ട് വഴിയ്ക്കായി. പിൽക്കാലത്ത് ദാരിദ്ര്യത്താൽ വലഞ്ഞായിരുന്നു കുചേലൻ്റെ ജീവിതം.

വേദം ഓതിക്കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അദ്ദേഹം കുടുംബത്തിന്റെ ഉപജീവനം നടത്തിയിരുന്നത്. ദാരിദ്ര്യം അതികഠിനമായപ്പോൾ പൊറുതി മുട്ടിയ കുചേലൻ്റെ ധർമ്മപത്‌നി കുടുംബത്തിലെ പട്ടിണിയെക്കുറിച്ചു നിത്യവും പരാതി പറയാൻ തുടങ്ങി. അതിന് പരിഹാം കാണാൻ ആത്മസുഹൃത്തായ ശ്രീകൃഷ്ണനെ നേരിൽകണ്ട് സങ്കടം പറയാനും ഭർത്താവിന് നിർദ്ദേശം നൽകി. പരാതി സഹിക്കാൻ വയ്യാതെ ശ്രീകൃഷ്ണനെ കാണാനായി കുചേലൻ സമ്മതിച്ചു.

സ്ത്മസുഹൃത്തിനെ കാണാൻ പോകുമ്പോൾ വെറും കയ്യാൽ പോകാൻ അദ്ദേഹത്തിന് താല്പര്യം ഉണ്ടായിരുന്നില്ല. എന്തെങ്കിലും കൊണ്ട് പോകണമെന്ന് അദ്ദേഹം കരുതി. എന്നാൽ കൊടുക്കാൻ തൻ്റെ കൈയ്യിൽ ഒന്നുമില്ലെന്ന സത്യം മനസ്സിലാക്കിയ കുചേലൻ അദ്ദേഹത്തിന്റെ പത്‌നി ഭിക്ഷക്കിറങ്ങി. അങ്ങനെ കിട്ടയതാവട്ടെ കുറച്ച് നെല്ലും. ഒടുവിൽ ആ നെല്ല് അവിലാക്കി മാറ്റി. അത് കിഴിക്കെട്ട് കുചേലൻ്റെ കൈയ്യിൽ കൊടുത്തയച്ചു.

ALSO READ: ശബരിമലയിൽ ഇതുവരെ 22.76 കോടിയുടെ വർധന, 150 കോടി കടന്ന് വരുമാനം

പത്നി നൽകിയ അവിൽക്കിഴിയും ഓലക്കുടയും ചൂടി കുചേലൻ ശ്രീകൃഷ്ണനം മനസ്സിൽ ധ്യാനിച്ച് നടന്നു. അങ്ങനെ വളരെയധികം ക്ഷീണിതനായി അദ്ദേഹം ധ്വാരകയിലെത്തി. ശ്രീകൃഷ്ണനാകട്ടെ ദൂരെനിന്നു തന്നെ കുചേലൻ്റെ വലവ് കണ്ടു. പ്രിയപത്‌നി രുഗ്മിണി ദേവിയുമായി ഇറങ്ങിച്ചെന്ന ഭഗവാൻ വളരെ സന്തോഷത്തോടെ കുചേലനെ സ്വീകരിച്ചു. നേരിൽ കണ്ടപാടെ സുഹൃത്തിനെ മാറോടു ചേർത്ത് ഭ​ഗവാൻ ആശ്ലേഷിച്ചു.

സ്നേഹ – ഉപചാരങ്ങളോടെ കുചേലനെ സ്വീകരിച്ച് സിംഹാസനത്തിലിരുത്തി കുശലം പറഞ്ഞു. തനിയ്‌ക്കൊന്നും കൊണ്ടു വന്നിട്ടില്ലേ എന്നായിരുന്നു ശ്രീകൃഷ്ണന്റെ ചോദ്യം. എന്നാൽ കൈയ്യിലിരുന്ന അവിൽപ്പൊതി കാണിക്കുവാൻ മടി തോന്നിയ കുചേലൻ ഒന്നും മിണ്ടാതെ ഇരുന്നു. ഭഗവാൻ തന്നെ കുചേലന്റെ കക്ഷത്തിലെ അവിൽപ്പൊതി ബലമായി പിടിച്ചെടുത്തു. അവിൽ തനിക്ക് ഏറെ ഇഷ്ടമാണെന്നു പറഞ്ഞുകൊണ്ട് ശ്രീകൃഷ്ണൻ അതെടുത്ത് കഴിച്ചു.

ഒരു പിടി ഭഗവാൻ വായിലാക്കിയപ്പോൾ തന്നെ കുചേലൻ്റെ ദാരിദ്ര്യം ഇല്ലാതായി. അദ്ദേഹത്തിന്റെ ഗൃഹം മാത്രമല്ല ആ ഗ്രാമവും ഐശ്വര്യപൂർണമായി മാറി. ഭഗവാന് ഏറെ ഇഷ്ടപ്പെട്ട ആ അവിൽ മഹാലക്ഷ്മി ദ്വാരകമുഴുവനും വിതരണം ചെയ്യുകയും ചെയ്തു.

എങ്ങനെ ആചരിക്കാം

ഏകാദശി, അഷ്ടമി രോഹിണി, മുപ്പെട്ടു വ്യാഴാഴ്ചകൾ എന്നിവപോലെ ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച ഭഗവാൻ മഹാവിഷ്ണുവിന് ഏറ്റവും സവിശേഷമായ ദിവസങ്ങളിൽ ഒന്നാണ്. ഈ ദിവസം നാമജപം ഉരുവിട്ട് ഭഗവാനെ ഭജിക്കുന്നത് ഇരട്ടിഫലം തരുമെന്നാണ് വിശ്വാസം.

ഈ ദിവസം ഭാഗവതം ദശമസ്കന്ധം പാരായണം ചെയ്യുന്നതും വളരെ പുണ്യമാണ്. ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ പോകുന്നതും വഴിപാട് നടത്തുന്നതും ഇന്നേ ദിവസം വളരെ നല്ലതാണ്. അതിൽ പ്രധാനപ്പെട്ട ഗുരുവായൂരിൽ കുചേലദിനത്തിൽ അവിൽനിവേദ്യമാണ് നൽകുന്നത്. ഇന്നേ ദിവസത്തിൽ പന്തീരടി പൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിവയ്ക്ക് അവിൽ നിവേദിക്കുകയും ചെയ്യും.

കുചേലദിനത്തിൽ ദാരിദ്ര്യം അകറ്റാൻ ഭക്തന്മാർ അവലുമായി ഗുരുവായൂരിൽ എത്തി ദർശനം നടത്തുന്നത് പതിവാണ്. മഹാവിഷ്ണു പ്രധാന പ്രതിഷ്ഠയായിട്ടുള്ള മലപ്പുറം ജില്ലയിലെ തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലും കുടുംബക്ഷേമത്തിനും ഐശ്യര്യത്തിനുമായി കുചേലദിനത്തിൽ അവിൽ സമർപ്പണം നടത്താറുണ്ട്.

കഴിക്കുവാണേൽ ഇപ്പൊ കഴിക്കണം! തണുപ്പുകാലത്ത് ശീലമാക്കാം ബീറ്റ്റൂട്ട്
'ശരാശരി'യിലും വിരാട് കോഹ്ലി താഴേക്ക്‌
പശുവിൻ പാലിന് പകരം സോയാ മിൽക്ക് ആയാലോ?
ക്യാന്‍സറിന്റെ സ്‌റ്റേജ് സീറോയെ അറിയാം; കരുതലോടെ ഇരിക്കാം