Sabarimala: ശബരിമലയിൽ തിരക്ക് വർദ്ധിക്കുന്നു; ദീർഘ ദൂര സർവ്വീസുകളുമായി വീണ്ടും കെഎസ്ആർടിസി

KSRTC Sabarimala Special Service: ഭക്തർക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിം​ഗിനോടെപ്പം പമ്പ സ്റ്റേഷനിൽ നിന്നും സ്‌പോട്ട് ബുക്കിം​ഗ് സൗകര്യവും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്.

Sabarimala: ശബരിമലയിൽ തിരക്ക് വർദ്ധിക്കുന്നു; ദീർഘ ദൂര സർവ്വീസുകളുമായി വീണ്ടും കെഎസ്ആർടിസി

KSRTC BUS(Image Credit: Social Media)

Updated On: 

11 Dec 2024 13:54 PM

പത്തനംതിട്ട: ശബരിമലയിൽ മണ്ഡലകാല ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം വർധിച്ചതോടെ അധിക സർവ്വീസുകളുമായി കെഎസ്ആർടിസി. തിരക്ക് അനിയന്ത്രിതമാകുന്ന സാഹചര്യത്തിലാണ് പമ്പയിൽ നിന്നും ഏഴ് പുതിയ ദീർഘദൂര സർവ്വീസുകൾ കെഎസ്ആർടിസി ആരംഭിച്ചിരിക്കുന്നത്. അന്തർ സംസ്ഥാന സർവ്വീസുകളാണിത്. കോയമ്പത്തൂർ, തേനി, കുമളി, തിരുനെൽവേലി, തെങ്കാശി എന്നിവടങ്ങിലേക്കാണ് അധിക സർവ്വീസുകൾ യാത്ര നടത്തുക.

കോയമ്പത്തൂർ, കുമളി എന്നിവിടങ്ങളിലേക്ക് രണ്ട് വീതം സർവ്വീസുകളും തെങ്കാശി, തിരുനെൽവേലി, തേനി എന്നീ സ്ഥലങ്ങളിലേക്ക് ഒരു സർവ്വീസുമാണ് കെഎസ്ആർടിസി പുതിയതായി ആരംഭിച്ചത്. നിലവിൽ പമ്പയിലെ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ നിന്നാണ് ദീർഘദൂര സർവ്വീസുകൾ ആരംഭിക്കുന്നത്. ഭക്തർക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിം​ഗിനോടെപ്പം പമ്പ സ്റ്റേഷനിൽ നിന്നും സ്‌പോട്ട് ബുക്കിം​ഗ് സൗകര്യവും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്.

ദർശനത്തിനെത്തുന്ന തീർത്ഥാടകരിൽ 40 പേർ അടങ്ങുന്ന സംഘത്തിന് മുൻ നിശ്ചയിച്ച നിരക്ക് പ്രകാരം യാത്രാ സൗകര്യം ഒരുക്കുന്ന കെഎസ് ആർടിസിയുടെ ചാർട്ടേഡ് ട്രിപ്പുകളും പമ്പ സ്റ്റേഷനിൽ നിന്നും പ്രയോജനപ്പെടുത്താം. പമ്പ ത്രിവേണിയിൽ നിന്നും പമ്പ ബസ് സ്റ്റേഷനിലേക്കും തിരിച്ചും കെഎസ്ആർടിസിയുടെ രണ്ട് ബസുകൾ മണ്ഡലകാല മഹോത്സവത്തോട് അനുബന്ധിച്ച് സൗജന്യ സർവ്വീസും നടത്തുന്നുണ്ട്. മണ്ഡലകാല മഹോത്സവത്തിനായി ശബരിമല നട തുറന്നതു മുതൽ ഡിസംബർ 10 വരെ പമ്പയിൽ നിന്നും കെഎസ്ആർടിസി ഇതുവരെ 61,109 ചെയിൻ സർവ്വീസുകളും 12,997 ദീർഘദൂര സർവ്വീസുകളും നടത്തി.

ALSO READ: തിരക്കേറുന്ന ശബരിമലയില്‍ തിരിച്ചടിയായി കാലാവസ്ഥ മാറ്റം; ഭക്തജനങ്ങളെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

അതേസമയം, ശബരിമലയിൽ ദർശനത്തിനെത്തുന്ന ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് ഡോളി എത്തിക്കുന്നതിന് സംവിധാനം വേണമെന്ന് ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദേശം നൽകി. പൊലീസും ദേവസ്വം ബോർഡും ഡോളി സംവിധാനം ശാരീരിക ബുദ്ധിമുട്ട് നേരിടുന്നവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് നിർദ്ദേശം നൽകി.ശബരിമലയിൽ ഭിന്നശേഷിക്കാരന് ഡോളി സേവനം ലഭിക്കാതിരുന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഹെെക്കോടതി നിർദ്ദേശം.

അയ്യപ്പ സ്വാമിയുടെ സ്വർണ ലോക്കറ്റ് വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ​ഗുരുവായൂരപ്പന്റെ ലോക്കറ്റിന് സമമായി അയ്യപ്പസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത ലോക്കറ്റുകളാണ് തയ്യാറാക്കുന്നത്. ഒരു ഗ്രാം, 2 ഗ്രാം, 4 ഗ്രാം, 6 ഗ്രാം, 8 ഗ്രാം വീതമുള്ള ലോക്കറ്റുകൾ ഭക്തജനങ്ങളിലേക്ക് എത്തിക്കും. കേരള പ്രമുഖ സ്ഥാപനങ്ങൾ ഇതിനായി ക്വോട്ടേഷൻ നൽകിയിട്ടുണ്ട്. ഇന്നു ചേരുന്ന തിരുവിതാംകൂർ ബോർഡ് യോഗത്തിലായിരിക്കും ലോക്കറ്റുകളുടെ നിർമാണവും വിതരണവും ഏതു സ്ഥാപനത്തെ ഏൽപിക്കണമെന്ന് തീരുമാനിക്കുക. മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് ലോക്കറ്റുകളുടെ വിൽപ്പന തുടങ്ങാനാണ് നീക്കം.

ജന്മദിന നിറവില്‍ യുവരാജ്, ചില 'യുവി' ഫാക്ട്‌സ്
ഈ ഭക്ഷണങ്ങൾ ഒരിക്കലും വെറുംവയറ്റിൽ കഴിക്കരുത്!
മുടി വളരാനായി ഷാംപൂ വീട്ടിലുണ്ടാക്കാം
നല്ല ഉറക്കത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം...