Today’s Horoscope Malayalam : ജോലിക്കാർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യത; അറിയാം ഇന്നത്തെ രാശിഫലം

Know Todays Horoscope In Malayalam : ഇന്ന് ജോലിക്കാർക്ക് ജോലിക്കയറ്റത്തിന് സാധ്യതയുണ്ട്. ബിസിനസുകാർക്കും ഇന്ന് നല്ല ദിവസമാണ്. പങ്കാളിയുടെയും മക്കളുടെയും ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണ്ട ചില രാശിക്കാരുണ്ട്. ഇന്നത്തെ നക്ഷത്രഫലം വിശദമായി അറിയാം.

Todays Horoscope Malayalam : ജോലിക്കാർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യത; അറിയാം ഇന്നത്തെ രാശിഫലം

ഇന്നത്തെ രാശിഫലം (Image credits: Freepik)

Published: 

19 Dec 2024 07:07 AM

ഇന്ന് ഡിസംബർ 19 വ്യാഴാഴ്ചയാണ്. പലരും പലതരത്തിൽ ഇന്നത്തെ ദിവസം മുൻകൂട്ടി തീരുമാനിച്ചിട്ടുണ്ടാവും. എന്നാൽ, പങ്കാളിയുടെ ആരോഗ്യകാര്യത്തിൽ ഇന്ന് പ്രത്യേകം ശ്രദ്ധ വേണമെന്നാണ് രാശിഫലം സൂചിപ്പിക്കുന്നത്. മുൻകൂട്ടി തീരുമാനിച്ച കാര്യങ്ങൾ മുടങ്ങാതിരിക്കാനുള്ള മുൻകരുതലുണ്ടാവണം. അറിയാം ഇന്നത്തെ നക്ഷത്രഫലം.

മേടം
ജോലിക്കാർക്ക് ഇന്ന് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ബിസിനസുകാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായാൽ പിതാവിൻ്റെ സഹായത്തോടെ പരിഹരിക്കും.

ഇടവം
ബിസിനസുകാർക്ക് ഇന്ന് പുതിയ അവസരങ്ങൾ ലഭിക്കാനിടയുണ്ട്. ബിസിനസുകാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. മക്കളുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധവേണം.

മിഥുനം
തിരക്കുപിടിച്ച ദിവസമാവും ഇന്ന്. ജോലിക്കാർക്ക് സമ്മർദ്ദമുണ്ടാവും. എന്നാൽ, വൈകുന്നേരത്തോടെ ജോലികൾ പൂർത്തിയാക്കാനാവും. പങ്കാളിയുടെ ആരോഗ്യത്തിൽ ശ്രദ്ധ വേണം. പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടിയേക്കാം.

കർക്കിടകം
മക്കളിൽ നിന്ന് സന്തോഷകരമായ വാർത്തകൾ ലഭിക്കും. സ്വത്ത് സംബന്ധമായ തർക്കമുണ്ടെങ്കിൽ പരിഹരിക്കാനാവും. സഹോദരങ്ങളിൽ നിന്ന് പിന്തുണ ലഭിക്കും. ബന്ധുക്കളെ സഹായിക്കും.

Also Read : Astrology Malayalam 2025: പുതുവർഷത്തിൽ സ്വന്തം വീട്, വസ്തു ഉറപ്പായ രാശിക്കാർ

ചിങ്ങം
ബിസിനസിൽ വരുത്തുന്ന മാറ്റങ്ങൾ വിജയം കാണാൻ സാധ്യത. ഇതിലൂടെ ഗുണമുണ്ടാവും. വിദ്യാർത്ഥികൾക്ക് പഠനത്തിലെ തടസങ്ങൾ മാറ്റാൻ അധ്യാപകരുടെയും മുതിർന്നവരുടെയും സഹായം തേടേണ്ടതുണ്ട്.

കന്നി
ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യമുണ്ടാവും. ജോലി ചെയ്യുന്നവർക്ക് നല്ല ദിവസം. സഹോദരൻ്റെയോ സഹോദരിയുടെയോ വിവാഹത്തിൽ തടസമുണ്ടെങ്കിൽ അത് നീങ്ങി കുടുംബാംഗങ്ങൾക്കിടയിൽ സന്തോഷമുണ്ടാവും. ബിസിനസ് യാത്രകള്ള് ശ്രദ്ധ വേണം.

തുലാം
വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നല്ല വാർത്തകൾ ലഭിക്കും. ബിസിനസിൽ റിസ്കെടുക്കുന്നത് ഒഴിവാക്കണം. ഇന്ന് എടുക്കുന്ന റിസ്കിനനുസരിച്ച് ലാഭമുണ്ടാവാനിടയില്ല.

വൃശ്ചികം
ബിസിനസിൽ പരിചയസമ്പന്നരുടെ ഉപദേശം സ്വീകരിക്കാവുന്നതാണ്. കുടുംബ ബിസിനസിൽ സഹോദരങ്ങളുടെ സഹകരണം ഉപകാരപ്രദമാവും. ജോലിക്കാർ മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കും.

ധനു
ഈ രാശിക്കാർക്ക് ബിസിനസിലെ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. പുതിയ പ്ലാനുകളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ന് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

മകരം
ജോലിയിലും ബിസിനസ് പ്ലാനുകളിലും ശ്രദ്ധിക്കണം. പങ്കാളിത്ത ബിസിനസിൽ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഇന്ന് വസ്തു വിൽക്കുന്നതിലൂടെ ലാഭത്തിന് സാധ്യതയുണ്ട്.

കുംഭം
ജോലിസ്ഥലത്ത് അനുകൂലമായ മാറ്റങ്ങൾക്ക് സാധ്യത. ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകൾ നല്ലതല്ല. ഇന്ന് മതപരമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും.

മീനം
ഇന്ന് ശുഭകാര്യങ്ങൾക്കുള്ള സാധ്യതയുണ്ട്. കുടുംബസ്വത്ത് ലഭിച്ചേക്കും. മതപരമായ കാര്യങ്ങളിൽ കൂടുതൽ പങ്കാളിയാവും. ഇന്ന് ആരോഗ്യം ശ്രദ്ധിക്കണം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

അശ്വിൻ്റെ അവിസ്മരണീയമായ അഞ്ച് പ്രകടനങ്ങൾ
ഗാബയിലെ 'പ്രോഗസ് കാര്‍ഡ്'
ഈ ഭക്ഷണങ്ങൾ കഴിക്കരുത്! വയറിന് എട്ടിൻ്റെ പണി ഉറപ്പ്
ആപ്രിക്കോട്ടിന്റെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാം