Malayalam Astrology: മെയ് കഴിഞ്ഞ് അച്ഛനമ്മമാരാൻ സാധ്യതയുള്ള രാശിക്കാർ, വ്യാഴത്തിൻ്റെ അനുഗ്രഹം ഇവർക്ക്
ഇടവം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം രാശിക്കാർക്ക് മെയ് 25 മുതൽ അച്ഛനമ്മമാരാവാനും യോഗമുണ്ട്, ജ്യോതിഷ പ്രവചനങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം

വ്യാഴം മിഥുന രാശിയിലേക്ക് പ്രവേശിക്കുകയാണ്. വരുന്ന ഒരു വർഷത്തേക്ക് വ്യാഴം മിഥുനത്തിൽ തുടരും. ഇതിൻ്റെ ഫലമായി ദമ്പതികൾക്ക് ഇരട്ട കുട്ടികൾ ജനിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. ഇടവം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം രാശിക്കാർക്ക് മെയ് 25 മുതൽ അച്ഛനമ്മമാരാവാനും യോഗമുണ്ട്. മറ്റ് രാശിക്കാരുടെ ഫലം നോക്കാം.
ഇടവം
ഇടവം രാശിക്കാർക്ക് തീർച്ചയായും കുട്ടികളുണ്ടാകും, കുട്ടികളുടെ കാര്യത്തിൽ നല്ല വാർത്തകൾ കേൾക്കും, തൊഴിലിൽ സ്ഥിരത ഉണ്ടാവും. കുട്ടികളില്ലാത്തവർ വ്യാഴത്തെ പ്രദക്ഷിണം ചെയ്യാം ഗണപതി സ്തോത്രം പാരായണം ചെയ്യുന്നത് നല്ലതാണ്.
മിഥുനം
മിഥുനം രാശിക്കാർക്ക് ഈ വർഷം സന്താന യോഗത്തിന് സാധ്യതയുണ്ട്. ഈ രാശി ചിഹ്നത്തിലെ ചില ആളുകൾക്ക് ഇരട്ടക്കുട്ടികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പഠനം, തൊഴിൽ, ജോലി എന്നിവയിൽ മാറ്റം പ്രതീക്ഷിക്കാം. ഈ രാശിക്കാർ വ്യാഴത്തെ ഭജിക്കുന്നത് നല്ലതാണ്. (നവഗ്രഹ പ്രതിഷ്ടയുള്ള ക്ഷേത്രങ്ങളിൽ)
ചിങ്ങം
ചിങ്ങം രാശിക്കാരിൽ കുട്ടികളില്ലാത്തവർക്ക് ഈ വർഷം അവസാനത്തോടെ സന്താന യോഗം കൈവരും . കുട്ടികളുള്ളവർക്ക് കുട്ടിയുടെ പുരോഗതിയെക്കുറിച്ചും കുട്ടികളുടെ നേട്ടങ്ങളെക്കുറിച്ചും ആവശ്യമായ വിവരങ്ങൾ ലഭിക്കും.ഈ രാശിക്കാർ ഗണപതി സ്തോത്രം പതിവായി പാരായണം ചെയ്യുന്നത് നല്ലതാണ്.
തുലാം
തുലാം രാശിക്കാരിൽ വന്ധ്യത അനുഭവിക്കുന്നവർക്ക് ദൈവാനുഗ്രത്തിൻ്റെ കാലമാണ്. ഇവർക്ക് കുട്ടികൾ ഉണ്ടാകാം. ഇവരുടെ കുട്ടികൾ വലിയ വിജയങ്ങൾ കൈവരിക്കും. കുട്ടികളിൽ ഒരാൾ പഠനത്തിനോ ജോലിക്കോ വേണ്ടി വിദേശത്തേക്ക് പോകും.
ധനുരാശി
ധനുരാശിക്കാർക്ക് മെയ് മാസത്തിന് ശേഷം സന്താന യോഗത്തിനുള്ള സാധ്യതയുണ്ട്. കുട്ടികളില്ലാത്തവർ വിഷ്ണു സഹസ്ര നാമം ചൊല്ലുന്നത് നന്നായിരിക്കും. പഠനവും ജോലിയുമായി ബന്ധപ്പെട്ട മത്സരപരീക്ഷകളിൽ കുട്ടികൾക്ക് നേട്ടം ലഭിക്കും. കുട്ടികളുടെ കാര്യത്തിൽ, നല്ല സംഭവവികാസങ്ങളും ഉണ്ടാകും. കുട്ടികളിൽ ഒരാൾ കരിയറിനും തൊഴിലിനുമായി വിദേശത്ത് സ്ഥിരതാമസമാക്കാൻ സാധ്യതയുണ്ട്.
കുംഭം
കുംഭം രാശിക്കാർക്ക് ഒരു കുട്ടി ഉണ്ടാകാൻ സാധ്യതയുണ്ട്.കുട്ടികളുമായി ബന്ധപ്പെട്ട് നല്ല വാർത്തകൾ ലഭിക്കും. പഠനത്തിൽ മാത്രമല്ല ജോലിയിലും വലിയ പുരോഗതിയുണ്ടാകും. കുട്ടികളില്ലാത്തവർ എല്ലാ വ്യാഴാഴ്ചയും വ്യാഴത്തിന് പ്രദക്ഷിണം നടത്തണം. (നവഗ്രഹ പ്രതിഷ്ടയുള്ള ക്ഷേത്രങ്ങളിൽ)
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)