5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Joseph Mor Gregorios Ordination As Catholicos : പരുമല തിരുമേനിയുടെ നാലാം തലമുറക്കാരൻ; ജോസഫ് മാർ ഗ്രിഗോറിയോസിൻ്റെ സ്ഥാനാരോഹണം എപ്പോൾ, എവിടെ കാണാം?

Joseph Mor Gregorios Ordination Live Streaming : ലബനനിലെ ബെയ്റൂത്തിൽ അച്ചാനെയിൽ വെച്ച് ഇന്ത്യൻ സമയം രാത്രി 8.30നാണ് സ്ഥാനാരോഹണ ചടങ്ങൾക്ക് ആരംഭിക്കുക. കേന്ദ്ര-സംസ്ഥാന പ്രതിനിധികളും മറ്റ് സഭ അധ്യക്ഷന്‍മാരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

Joseph Mor Gregorios Ordination As Catholicos : പരുമല തിരുമേനിയുടെ നാലാം തലമുറക്കാരൻ; ജോസഫ് മാർ ഗ്രിഗോറിയോസിൻ്റെ സ്ഥാനാരോഹണം എപ്പോൾ, എവിടെ കാണാം?
Joseph Mor GregoriosImage Credit source: Special Arrangement
jenish-thomas
Jenish Thomas | Updated On: 25 Mar 2025 18:24 PM

ബെയ്റൂത്ത് : കേരളത്തിലെ യാക്കോബായ സഭയുടെ പുതിയ ശ്രേഷ്ഠ കതോലിക്ക ബാവയായി ജോസഫ് മാർ ഗ്രിഗോറിയോസ് ഇന്ന് മാർച്ച് 25-ാം തീയതി ചൊവ്വാഴ്ച അഭിഷക്തനാകും. ലബനനിലെ ബെയ്റൂത്തിൽ അച്ചാനെയിൽ സെൻ്റ് മേരീസ് പാത്രിയർക്കീസ് കത്തീഡ്രലിൽ വെച്ചാണ് സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിക്കുക. ലെബനൻ പ്രാദേശിക സമയം വൈകിട്ട് അഞ്ച് മണിക്ക് (ഇന്ത്യൻ സമയം രാത്രി 8.30ന്) ചടങ്ങ് ആരംഭിക്കും. കാലംചെയ്ത ബസേലിയോസ് തോമസ് പ്രഥമൻ ശ്രേഷ്ഠ ബാവയുടെ പിൻഗാമിയായി യാക്കോബായ സഭ അസോസിയേഷൻ ഐക്യകണ്ഠേനയാണ് ജോസഫ് മാർ ഗ്രിഗോറിയോസിനെ അടുത്ത ശ്രേഷ്ഠ ബാവയായി വാഴിക്കുന്നത്.

ഇനി ബസേലിയോസ് ജോസഫ് പ്രഥമൻ ശ്രേഷ്ഠ കാതോലിക്ക ബാവ

ബസേലിയോസ് ജോസഫ് പ്രഥമൻ ശ്രേഷ്ഠ കാതോലിക്ക ബാവ എന്ന നാമത്തിലാകും ജോസഫ് മാർ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ പുതിയ അധ്യക്ഷനാകുന്നത്. ആകമാന പാത്രിയർക്കീസ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായാണ് സ്ഥാനാരോഹണ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കുക. യാക്കോബായ സഭയുടെ മറ്റ് മെത്രാപൊലീത്തമാർ സഹകാർമികത്വം വഹിക്കും.

മലങ്കര സഭിയിലെ ആദ്യത്തെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ കുടുംബമായ മുളന്തുരുത്തി പള്ളിത്തട്ട കുടുംബാംഗമാണ് മാർ ഗ്രിഗോറിയോസ്. പള്ളിത്തട്ട കുടുംബത്തിലെ നാലാം തലമുറക്കാരനും കൂടിയാണ് യാക്കോബായ സഭയുടെ അടുത്ത ശ്രേഷ്ഠ ബാവ. 1960 നവംബർ 10ന് ഗീവർഗീസ്-സാറാമ്മ ദമ്പതികളുടെ ഏറ്റവും ഇളയ മകനായി മാർ ഗ്രിഗോറിയോസ് ജനിക്കുന്നത്.

13-ാം വയസിലാണ് ശെമ്മാശ പട്ടം നേടി തുടർന്ന് വൈദികനാകുന്നത്. തുടർന്ന് 1994ൽ മൊത്രാപൊലീത്തയായി അഭിഷിക്തനായി. തോമസ് പ്രഥമൻ ബാവയുടെ പ്രായാധിക്യം സമയത്ത് യാക്കോബായ സഭയുടെ ഭരണകാര്യങ്ങൾ എല്ലാം കൈകാര്യം ചെയ്തിരുന്നത് മാർ ഗ്രിഗോറിയോസായിരുന്നു. തോമസ് പ്രഥമൻ ബാവയുടെ വിൽപത്രത്തിൽ തൻ്റെ പിൻഗാമിയായി പേര് നൽകിയത് മാർ ഗ്രിഗോറിയോസിൻ്റേതായിരുന്നു.

ജോസഫ് മാർ ഗ്രിഗോറിയോസിൻ്റെ സ്ഥാനാരോഹണ ചടങ്ങ് എപ്പോൾ, എവിടെ കാണാം?

ഇന്ത്യൻ സമയം വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന നമസ്കാരവും അതിനോട് അനുബന്ധിച്ചുള്ള കുർബ്ബാനയോടെയാണ് വാഴിക്കൽ ചടങ്ങ് ആരംഭിക്കുക. 8.30 ഓടെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് തുടക്കമാകും. സ്ഥാനാരോഹണ ചടങ്ങുകൾ ജെ എസ് സി ന്യൂസ് (JSC News) എന്ന ഫേസ്ബുക്ക് പേജിൽ തത്സമയം ലൈവിലൂടെ കാണാൻ സാധിക്കുന്നതാണ്.