5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Joseph Mor Gregorios Ordination As Catholicos : യാക്കോബായ സഭയ്ക്ക് പുതിയ ഇടയന്‍; ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ അഭിഷിക്തനായി

Metropolitan Joseph Mar Gregorios Consecrated:ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ അച്ചാനെയിലുള്ള സെന്‍റ് മേരീസ് കത്തീഡ്രലിലാണ് സ്ഥാനാരോഹണച്ചടങ്ങ് നടന്നത്. ആകമാന സുറിയാനി സഭയുടെ തലവനായ പാത്രയർക്കീസ് ബാവ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Joseph Mor Gregorios Ordination As Catholicos : യാക്കോബായ സഭയ്ക്ക് പുതിയ ഇടയന്‍; ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ അഭിഷിക്തനായി
യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവായെ വാഴിക്കുന്ന ചടങ്ങിൽനിന്ന്Image Credit source: facebook
sarika-kp
Sarika KP | Published: 26 Mar 2025 07:02 AM

തിരുവനന്തപുരം: യാക്കോബായ സഭയുടെ പുതിയ അധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ചുമതലയേറ്റു. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ അച്ചാനെയിലുള്ള സെന്‍റ് മേരീസ് കത്തീഡ്രലിലാണ് സ്ഥാനാരോഹണച്ചടങ്ങ് നടന്നത്. ആകമാന സുറിയാനി സഭയുടെ തലവനായ പാത്രയർക്കീസ് ബാവ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ എന്നതാണ് ഇനി സ്ഥാനപ്പേര്.

ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സ്ഥാനാരോഹണ ചടങ്ങ് ആരംഭിച്ചത്. ചടങ്ങില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേരള മുഖ്യമന്ത്രി പിണറായി വിജയനും പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ നന്ദി അറിയിക്കുകയും ചെയ്തു. പ്രത്യേക പ്രതിനിധി സംഘത്തെ അയച്ചതിനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ പാത്രിയര്‍ക്കീസ് ബാവാ നന്ദി അറിയിച്ചത്. ഇരു പ്രതിനിധി സംഘങ്ങളെയും പാത്രിയര്‍ക്കീസ് ബാവാ പ്രത്യേകം പരിചയപ്പെടുത്തുകയും ചെയ്തു.

Also Read: പരുമല തിരുമേനിയുടെ നാലാം തലമുറക്കാരൻ; ജോസഫ് മാർ ഗ്രിഗോറിയോസിൻ്റെ സ്ഥാനാരോഹണം എപ്പോൾ, എവിടെ കാണാം?

കേരള സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി പി രാജീവ് ആണ് എത്തിയത്. പ്രധാനമന്ത്രിയുടെ പ്രതിനിധിയായി കേന്ദ്ര പ്രതിനിധി സംഘത്തെ നയിക്കുന്ന മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എത്തി പുതിയതായി സ്ഥാനമേറ്റ കാതോലിക്ക ബാവായ്ക്കും യാക്കോബായ സഭയ്ക്കും ആശംസകൾ നേർന്നു.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധി സംഘത്തിന് പുറമെ മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ, മാര്‍ത്തോമ്മാ സഭയുടെ ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത തുടങ്ങിയവരും ചടങ്ങുകളിൽ പങ്കെടുത്തു.