Vishu 2025: വിഷു കണിയിൽ ആറന്മുള കണ്ണാടി തന്നെ പ്രധാനി; ഇതായിരുന്നോ കാരണം?
Aranmula Mirror in Vishu Kani: വിഷു കൊന്നയും കൃഷ്ണ വിഗ്രഹവും പച്ചക്കറികളും തുടങ്ങിയവയെല്ലാം വിഷു കണിയുടെ ഭാഗമാണ്. അതുപോലെ വിഷുക്കണിയിൽ ആറന്മുള കണ്ണാടിക്കും ഒരു പ്രത്യേക സ്ഥാനമുണ്ട്. സമ്പത്തിന്റെയും സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും പ്രതീകമായി ഇത് കണക്കാക്കപ്പെടുന്നു.

കണി കാണും നേരം… വിഷു കണിയില്ലാത എന്ത് വിഷു ആഘോഷമല്ലേ? പുലർച്ചെ വിഷു കണിയോടെയാണ് വിഷു ആഘോഷങ്ങൾക്ക് തുടക്കമാവുന്നത്. വിഷു കൊന്നയും കൃഷ്ണ വിഗ്രഹവും പച്ചക്കറികളും തുടങ്ങിയവയെല്ലാം വിഷു കണിയുടെ ഭാഗമാണ്. അതുപോലെ വിഷുക്കണിയിൽ ആറന്മുള കണ്ണാടിക്കും ഒരു പ്രത്യേക സ്ഥാനമുണ്ട്.
വളരെ പവിത്രവും മംഗളകരവുമായ വസ്തുവായാണ് ആറന്മുള കണ്ണാടിയെ കണക്കാക്കുന്നത്. ഇവ കുടുംബത്തിന് ഭാഗ്യവും സമൃദ്ധിയും കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു. ആറന്മുള കണ്ണാടിയിലെ പ്രതിഫലനം വിഷുവിന്റെ ആദ്യ കാഴ്ചയാണെന്ന് വിശ്വസിക്കപ്പെടുന്നു, ഇത് ഒരു നല്ല ശകുനമായി കരുതുന്നു. അരി, വെറ്റില, തേങ്ങ തുടങ്ങിയ മറ്റ് വസ്തുക്കൾ കൊണ്ട് നിറഞ്ഞ വിഷുക്കണിയുടെ മധ്യഭാഗത്തായാണ് ആറന്മുള കണ്ണാടി സ്ഥാപിക്കുന്നത്.
സമ്പത്തിന്റെയും സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും പ്രതീകമായി ഇത് കണക്കാക്കപ്പെടുന്നു. വിഷുക്കണിയിൽ, കണ്ണാടിയിലെ പ്രതിഫലനം ഭഗവാൻ വിഷ്ണുവിന്റെ പ്രതിച്ഛായയെ പ്രതിനിധീകരിക്കുന്നുവെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഇവയെ ഒരു പവിത്രമായ വസ്തുവായി കരുതുന്നത്.
വിഷുക്കണിയിൽ ആറന്മുള കണ്ണാടി ഉപയോഗിക്കുന്ന പാരമ്പര്യം തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടുവരുന്നു. കേരളത്തിന്റെ പൈതൃക ബിംബങ്ങളിൽ ഒന്നാണ് ആറന്മുള കണ്ണാടി. പത്തനംതിട്ട ജില്ലയിലെ ആറന്മുള എന്ന ഗ്രാമത്തിലാണ് ഇവ നിർമിക്കുന്നത്. നാല് ശതാബ്ദങ്ങളോളം പഴക്കമുള്ള കരകൗശല വൈദഗ്ദ്ധ്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇവ. പ്രത്യേക ലോഹക്കൂട്ടില്‍ ആണ് ആറന്മുള കണ്ണാടി നിര്‍മ്മിക്കുന്നത്. ഒരു വശം ഉരച്ചു മിനുക്കിയെടുത്താണ് ആറന്മുള കണ്ണാടിക്ക് ദര്‍പ്പണ സ്വഭാവം വരുത്തുന്നത്. കൂടാതെ ഇതിന്റെ മുന്‍പ്രതലമാണ് പ്രതിഫലിക്കുന്നത് എന്നതും ആറന്മുള കണ്ണാടിയെ വ്യത്യസ്തമാക്കുന്നു.