5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Spot Booking: വെര്‍ച്വല്‍ ക്യൂ വഴി രക്ഷയില്ല; അയ്യപ്പന്‍മാര്‍ ബുക്കിങ്ങിനായി എന്ത് ചെയ്യണം?

Sabarimala Virtual Q Ticket And Spot Booking: മണ്ഡലകാലം അവസാനിക്കുന്നതിനായി ഇനിയും ദിവസങ്ങള്‍ ബാക്കി നില്‍ക്കെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിധി അവസാനിച്ചത് തീര്‍ഥാടകരില്‍ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. വെര്‍ച്വല്‍ ക്യൂ വഴി ബുക്കിങ് സാധ്യമായില്ലെങ്കില്‍ എങ്ങനെയാണ് ഭക്തര്‍ക്ക് ദര്‍ശനം സാധ്യമാകുന്നതെന്ന് പരിശോധിക്കാം.

Sabarimala Spot Booking: വെര്‍ച്വല്‍ ക്യൂ വഴി രക്ഷയില്ല; അയ്യപ്പന്‍മാര്‍ ബുക്കിങ്ങിനായി എന്ത് ചെയ്യണം?
ശബരിമല തീർത്ഥാടകർ (Image Credits: PTI)
shiji-mk
Shiji M K | Published: 09 Dec 2024 17:49 PM

ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങില്‍ സ്ലോട്ട് അവസാനിച്ചതായി റിപ്പോര്‍ട്ട്. മകരവിളക്ക് കഴിഞ്ഞുള്ള ജനുവരി 16 വരെ ബുക്കിങ് പൂര്‍ത്തിയായതായാണ് വിവരം. നട അടയ്ക്കുന്നതിന് തൊട്ടുമുമ്പുള്ള ജനുവരി 17, 18, 19 എന്നീ തീയതികളില്‍ മാത്രമേ ഇനി വെര്‍ച്വല്‍ ക്യൂ വഴി സ്ലോട്ട് ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ.

മണ്ഡലകാലം അവസാനിക്കുന്നതിനായി ഇനിയും ദിവസങ്ങള്‍ ബാക്കി നില്‍ക്കെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിധി അവസാനിച്ചത് തീര്‍ഥാടകരില്‍ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. വെര്‍ച്വല്‍ ക്യൂ വഴി ബുക്കിങ് സാധ്യമായില്ലെങ്കില്‍ എങ്ങനെയാണ് ഭക്തര്‍ക്ക് ദര്‍ശനം സാധ്യമാകുന്നതെന്ന് പരിശോധിക്കാം.

സ്‌പോട്ട് ബുക്കിങ്

വെര്‍ച്വല്‍ ബുക്കിങ് പരിധി അവസാനിച്ചതോടെ തീര്‍ഥാടകര്‍ക്ക് ദര്‍ശനം സാധ്യമാക്കുന്നതിനായി പമ്പയിലും എരുമേലിയിലും തത്സമയ ബുക്കിങ് കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു.

വിവിധ കേന്ദ്രങ്ങളിലാണ് സ്‌പോട്ട് ബുക്കിങ് സൗകര്യം നിലവില്‍ പ്രവര്‍ത്തിക്കുന്നതിന്. അതിനാല്‍ തന്നെ വെര്‍ച്വല്‍ ക്യൂ വഴി സ്ലോട്ട് ബുക്ക് ചെയ്യാന്‍ സാധിക്കാതിരുന്നവര്‍ക്ക് സ്‌പോട്ട് ബുക്കിങ് പ്രയോജനപ്പെടുത്താവുന്നതാണ്. സ്‌പോട്ട് ബുക്ക് നടത്തുന്നതിനായി ഓരോ ഭക്തനും അവരവരുടെ ആധാര്‍ കാര്‍ഡ് കയ്യില്‍ കരുതണം. ആധാര്‍ കൈവശമില്ലാത്തവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡോ അല്ലെങ്കില്‍ പാസ്‌പോര്‍ട്ടോ ഉപയോഗിച്ച് ബുക്കിങ് നടത്താവുന്നതാണ്.

പമ്പ, വണ്ടിപ്പെരിയാര്‍, എരുമേലി എന്നിവിടങ്ങളിലാണ് നിലവില്‍ സ്ലോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നേരത്തെ 10,000 പേര്‍ക്കായിരുന്നു ഒരു ദിവസം സ്‌പോട്ട് ബുക്കിങ് വഴി ദര്‍ശനത്തിന് അവസരം ലഭിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ സ്‌പോട്ട് ബുക്കിങ് വഴിയാകും കൂടുതല്‍ ആളുകള്‍ ശബരിമലയിലേക്കെത്തുക.

Also Read: Sabarimala KSRTC Service : അയ്യനെ കണ്ടു മടങ്ങാന്‍ ഇനി എന്തെളുപ്പം ! പമ്പയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് സര്‍വീസുമായി കെഎസ്ആര്‍ടിസി

ശബരിമലയില്‍ തിരക്ക് കൂടുന്നു

ശബരിമലയില്‍ ഓരോ ദിവസം കഴിയും തോറും തിരക്ക് വര്‍ധിക്കുകയാണ്. അതിനാല്‍ തന്നെ ക്ഷേത്ര പരിസരത്ത് സിസിടിവി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പമ്പ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍ പോലീസ് പരിശോധനയോടൊപ്പം സിസിടി നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ്. പോലീസ്, ദേവസ്വം വിജിലന്‍സ് എന്നിവരുടെ 258 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.

ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ 60 ക്യാമറകളാണ് പോലീസ് സ്ഥാപിച്ചിട്ടുള്ളത്. ക്ഷേത്ര പരിസരത്ത് പോലീസിന്റെ 16 ക്യാമറകളും വിജിലന്‍സിന്റെ 32 ക്യാമറകളും 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്. ഓരോ ക്യാമറയിലും പതിയുന്ന നിയമലംഘനങ്ങളില്‍ ഉടനടി തന്നെ നടപടി സ്വീകരിച്ച് വരികയാണെന്നാണ് പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ പി ബിജോയ് വ്യക്തമാക്കുന്നത്.

ദേവസ്വം വിജിലന്‍സ് ആകെ 172 ക്യാമറകളാണ് സ്ഥാപിച്ചത്. മരക്കൂട്ടം മുതല്‍ സന്നിധാനം വരെ 160 ക്യാമറകളും സോപാനത്തില്‍ 32 ക്യാമറകളുമാണുള്ളത്.

സ്ത്രീകള്‍ക്കായി വിശ്രമകേന്ദ്രം

ശബരിമലയില്‍ ദര്‍ശനത്തിനായെത്തുന്ന സ്ത്രീകള്‍ക്ക് ദേവസ്വം ബോര്‍ഡ് നിര്‍മിച്ച വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് നിര്‍വഹിച്ചു. പമ്പ ഗണപതി ക്ഷേത്രത്തിന് സമീപമായാണ് വിശ്രമകേന്ദ്രം ഒരുക്കിയിട്ടുള്ളത്. ആയിരം സ്‌ക്വയര്‍ ഫീറ്റില്‍ 50 സ്ത്രീകള്‍ക്ക് ഒരേ സമയം ഉപയോഗിക്കാവുന്ന രീതിയിലാണ് കേന്ദ്രം. ശീതീകരിച്ച ഫെസിലിറ്റേഷന്‍ സെന്ററില്‍ റെസ്റ്റ് റൂം, ഫീഡിങ് റൂം, ടോയ്‌ലറ്റ് എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. ശബരിമലയില്‍ ചോറൂണിനായെത്തുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്ക് പമ്പയില്‍ തങ്ങുന്നതിനായും തീര്‍ഥാടകരായ യുവതികള്‍ക്ക് സുരക്ഷിതമായി വിശ്രമിക്കാനും ഈ കേന്ദ്രം പ്രയോജനപ്പെടും.