Today’s Horoscope: ഈ രാശികാർക്ക് ഇന്ന് അലസത, മനക്ലേശം, ആരോഗ്യ പ്രശ്നങ്ങൾ; അറിയാം ഇന്നത്തെ നക്ഷത്രഫലം
Today’s Horoscope In Malayalam: ചിലർക്ക് അസ്വസ്ഥത, മനക്ലേശം, അലസത തുടങ്ങിയ കാര്യങ്ങൾ അനുഭവപ്പെട്ടേക്കാം. ദിവസഫലം നിങ്ങളുടെ ഒരു ദിവസത്തെ നല്ലതും മോശവുമായ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങളുടെ സൂചന നൽകാറുണ്ട്. ഇന്ന് നിങ്ങളുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന ചില കാര്യങ്ങളുടെ വിശദമായ വിവരങ്ങൾ സമ്പൂർണ രാശിഫലത്തിലൂടെ വായിച്ചറിയാം.

ഇന്ന് ഏപ്രിൽ 28 തിങ്കൾ. അവധി ദിവസം കഴിഞ്ഞ് പലരും ജോലിക്കും മറ്റും പോകാനുള്ള തിരിക്കിലാകും. ഓഫീസിലാണെങ്കിലും വീട്ടിലാണെങ്കിലും ചെയ്യാൻ നിരവധി ജോലികളുണ്ടായേക്കാം. എന്നാൽ ചിലർക്ക് അസ്വസ്ഥത, മനക്ലേശം, അലസത തുടങ്ങിയ കാര്യങ്ങൾ അനുഭവപ്പെട്ടേക്കാം. ദിവസഫലം നിങ്ങളുടെ ഒരു ദിവസത്തെ നല്ലതും മോശവുമായ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങളുടെ സൂചന നൽകാറുണ്ട്. അത്തരത്തിൽ ഇന്ന് നിങ്ങളുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന ചില കാര്യങ്ങളുടെ വിശദമായ വിവരങ്ങൾ സമ്പൂർണ രാശിഫലത്തിലൂടെ വായിച്ചറിയാം.
മേടം
ഇന്ന് ഈ രാശിക്കാർ അത്ര അനുകൂലമായ ദിവസമായിരിക്കില്ല. ഇന്ന് നിങ്ങൾ സ്ഥിരമായി ചെയ്യുന്ന ജോലികളിൽ മാറ്റം വന്നേക്കാം. ജോലി സ്ഥലത്തും മനസ്വസ്ഥത ഉണ്ടാകണമെന്നില്ല. സാമ്പത്തിക കാര്യങ്ങളിൽ വേവലാതിപ്പെട്ടേക്കാം. മറ്റൊരാളോട് സഹായം ചോദിക്കുകയോ പണം കടം വാങ്ങുകയോ അരുത്.
ഇടവം
ഇന്ന് സമൂഹത്തിൽ നിങ്ങൾക്ക് നല്ല പേരുണ്ടാകും. വീട്ടിൽ നിങ്ങളുടെ അഭിപ്രായങ്ങൾക്ക് വിലയുണ്ടായെന്ന് വരില്ല. എന്നാൽ നിരാശപ്പെടരുത്. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്ന് സാമ്പത്തികമായി നല്ല നേട്ടമുണ്ടാകും.
മിഥുനം
ഇന്ന് നിങ്ങളുടെ ജീവതത്തിൽ നല്ല കാര്യങ്ങൾ മാത്രം സംഭവിക്കും. നിങ്ങളുടെ കോപം നിയന്ത്രിക്കാൻ ശ്രമിക്കുക. കുടുംബത്തിലെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവ രമ്യമായി പരിഹരിക്കാൻ ശ്രമിക്കുക.
കർക്കിടകം
ഇന്ന് നിങ്ങൾക്ക് ഗുണദോഷ സമ്മിശ്ര ദിവസമാണ്. ഇന്ന് മുഴുവൻ അലസതയും മടിയും തോന്നിയേക്കാം. സാമ്പത്തികമായി നേരിയ പുരോഗതിയുണ്ടാകും. എന്നാൽ ജോലിസ്ഥലത്ത് ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ചിങ്ങം
ഇന്ന് നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നത് സൂക്ഷിച്ച് വേണം. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. ദാമ്പത്യ ജീവിതം സന്തോഷത്തോടെ മുമ്പോട്ട് പോകും.
കന്നി
ഇന്ന് നിങ്ങളുടെ വീട്ടിൽ ചില പ്രശ്നങ്ങൾ ഉടലെടുക്കാനുള്ള സാധ്യത കാണുന്നു. എന്നാൽ നിങ്ങളുടെ വാക്കുകൾ പരോക്ഷമാകാതെ നോക്കുക. വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല ദിവസമാണ്. അവരുടെ കഠിനാധ്വാനത്തിൻ്റെ ഫലം ലഭിച്ചിരിക്കും.
തുലാം
മലക്ലേശം, അസ്വസ്ഥത, അലസത, ദേഷ്യം തുടങ്ങി ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതാവണമെന്നില്ല. നിക്ഷേപങ്ങൾക്ക് അനുകൂലമായ ദിവസമല്ല ഇന്ന്. പണം കടം വാങ്ങുന്നതും കൊടുക്കുന്നതും സൂക്ഷിച്ചുവേണം.
വൃശ്ചികം
ഇന്ന് നിങ്ങൾ കുടുംബത്തോടൊപ്പം അധിക സമയം ചിലവഴിക്കാൻ പറ്റിയെന്ന് വരില്ല. ജോലിസ്ഥലത്തെ ശത്രുക്കളിൽ ഒരു കണ്ണ് വേണം. ജോലിയുടെ ഭാഗമായി യാത്രകൾ പോകാൻ സാധ്യതയുണ്ട്. ഉച്ചകഴിഞ്ഞാൽ കാര്യങ്ങൾ നല്ല രീതിയിൽ നടക്കും.
ധനു
ഇന്ന് നിങ്ങളുടെ ദിവസം വളരെ മോശമായിരിക്കും. ദേഷ്യവും സങ്കടവും തോന്നിയേക്കാം. സാമ്പത്തികമായി ചില ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. എന്നാൽ കടം വാങ്ങുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
മകരം
ആരോഗ്യം നല്ല രീതിയിൽ മുമ്പോട്ട് പോകും. ജോലിസ്ഥലത്ത് ചില സമയങ്ങളിൽ മടി തോന്നിയേക്കാം. സാമ്പത്തികമായി നേരിയ മെച്ചെ ഉണ്ടായേക്കും. വിദ്യാർത്ഥകൾക്ക് നല്ല ദിവസമാണ്.
കുംഭം
കഠിനാധ്വാനത്തിൻ്റെ ഫലം ഇന്ന് നിങ്ങൾ ലഭിക്കും. യാത്രകൾ പോകുന്നത് സൂക്ഷിച്ച് വേണം. മറ്റുള്ളവർക്ക് പണം കടം കൊടുക്കരുത്. അല്ലാത്തപക്ഷം അത് തിരികെ കിട്ടിയെന്ന് വരില്ല.
മീനം
മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തിൽ അല്പം ശ്രദ്ധി നൽകുക. വീട്ടിലെ അന്തരീക്ഷം ശാന്തമായിരിക്കും. ഉച്ചയ്ക്ക് ശേഷം നിങ്ങൾക്ക് അനുകൂലമായിരിക്കും. നിക്ഷേപങ്ങൾക്ക് നല്ല ദിവസമാണ്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)