Today Horoscope: ഇന്ന് നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമായേക്കാം; അറിയാം ഇന്നത്തെ രാശിഫലം

Horoscope Today In Malayalam: ചിലർക്ക് നല്ല ദിവസമാകാം മറ്റു ചിലർക്ക് അത് മോശമായേക്കാം. എന്നാലും രാശിഫലങ്ങൾ പലപ്പോഴും പ്രതീക്ഷയുടെ പ്രതിബിംബമാണ്. ഓരോ നക്ഷത്രക്കാരുടെയും ഇന്നത്തെ രാശിഫലം എന്താണെന്ന് അറിയണ്ടേ... നോക്കാം ഇന്നത്തെ സമ്പൂർണ രാശിഫലം വിശദമായി...

Today Horoscope: ഇന്ന് നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമായേക്കാം; അറിയാം ഇന്നത്തെ രാശിഫലം

ഇന്നത്തെ രാശിഫലം

Published: 

26 Nov 2024 06:45 AM

ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള മുൻവിധിയാണ് രാശിഫലം. അത്തരത്തിൽ നടക്കാൻ പോകുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെ കുറിച്ച് ചെറിയ ഒരു സൂചന തരാൻ നക്ഷത്രഫലത്തിനാകും. ജനിച്ച സമയം, നാഴികകളുടെ വ്യത്യാസം, ജനനതീയതി എന്നിങ്ങനെ അടിസ്ഥാനമാക്കി ഓരോരുത്തരടെയും രാശിഫലങ്ങൾ മാറിമറിയും. അതിനാൽ ഒരേ നക്ഷത്രത്തിലുള്ളവർക്ക് ദിവസവും ഒരേ ഫലം ലഭിക്കണമെന്നില്ല. ചിലർക്ക് നല്ല ദിവസമാകാം മറ്റു ചിലർക്ക് അത് മോശമായേക്കാം. എന്നാലും രാശിഫലങ്ങൾ പലപ്പോഴും പ്രതീക്ഷയുടെ പ്രതിബിംബമാണ്. ഓരോ നക്ഷത്രക്കാരുടെയും ഇന്നത്തെ രാശിഫലം എന്താണെന്ന് അറിയണ്ടേ… നോക്കാം ഇന്നത്തെ സമ്പൂർണ രാശിഫലം വിശദമായി…

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

സാമൂഹിക രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച നേട്ടങ്ങൾ സ്വന്തമാക്കാം. നിങ്ങളുടെ പ്രവർത്തികൾ സമൂഹത്തിൽ സ്ഥാനം വർദ്ധിക്കുന്നു. പ്രണയ ജീവിതം നയിക്കുന്നവർക്ക് അത്ര നല്ല ദിവസമായിരിക്കില്ല. ഇണയിൽ നിന്ന് സമ്മർദ്ദകരമായ കാര്യങ്ങൾ ഉണ്ടായേക്കാം. ജോലിയിൽ നിന്ന് നേട്ടങ്ങൾ കൈവരിക്കും. പങ്കാളിത്ത ബിസിനസിൽ വിജയമുണ്ടാകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ബിസിനസ് രംഗത്ത് എടുക്കുന്ന ചില തീരുമാനങ്ങൾ നിങ്ങൾക്ക് ലാഭം നേടിത്തരും. രാഷ്ട്രീയ രംഗത്ത് വിജയമുണ്ടാകും. ഇന്ന് നല്ല തിരക്കുള്ള ദിവസമാണ്. നിങ്ങൾക്ക് താല്പര്യമില്ലാത്ത ചില ആളുകളുമായി സമ്പർക്കം പുലർത്തേണ്ടി വന്നേക്കാം. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകില്ല. ആഹാര കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ട മേഖലയിൽ തന്നെ ഉപരിപഠനത്തിന് പോകാൻ സാധിക്കും. വസ്തു സംബന്ധമായ ഇടപാടുകൾ നടത്തുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ ഭാവിയിൽ വലിയ നഷ്ട്ടങ്ങൾ നേരിടും. ഇന്ന് യാത്ര ചെയ്യുന്നവർ ജാഗ്രത പുലർത്തണം. കാരണം ചില വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമാകാനുള്ള സാധ്യതയുണ്ട്.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

വീട്, വാഹനം എന്നിവ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല ഫലങ്ങൾ ഉണ്ടാകും. ജോലി തേടുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കും. വൈകുന്നേരം നിങ്ങളെ തേടി ഒരു നല്ല വാർത്ത വന്നേക്കാം. സുഹൃത്തിനൊപ്പം യാത്ര പോകാൻ അവസരം വന്നുചേരും. ഇത് നിങ്ങൾക്ക് നല്ല ഫലം നൽകും. വിദ്യാർഥികൾ പഠന കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ബിസിനസിൽ തിടുക്കപ്പെട്ട് തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക. തൊഴിൽ രംഗത്ത് സംസാരത്തിൽ ശ്രദ്ധിക്കുക. സംസാരത്തിലും പെരുമാറ്റത്തിലും സൗമ്യത നിലനിർത്താൻ എപ്പോഴും ശ്രദ്ധിക്കണം. വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ വിജയമുണ്ടാകും. കുടുംബ പ്രശ്നങ്ങൾക്ക് ക്ഷമയോടെ പരിഹാരം കാണുക. വർധിച്ചുവരുന്ന കുടുംബ ചെലവുകൾ നിയന്ത്രിക്കുക. ഇല്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധി മോശമായേക്കാം.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

മതപരമായ പ്രവർത്തനങ്ങളിൽ താല്പര്യം വർധിക്കുമെങ്കിലും ഇത്തരം കാര്യങ്ങൾക്കായി സാമ്പത്തിക ചെലവുകളും കൂടും. സുഹൃത്തുക്കളുടെ സഹായത്തോടെ പല പ്രധാന ജോലികളും പൂർത്തിയാക്കാൻ സാധിക്കും. സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ പരിഹാരമുണ്ടാകും. വൈകുന്നേരം മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യാൻ സാധിക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

നിങ്ങൾക്ക് ബിസിനസിൽ മികച്ച നേട്ടങ്ങൾ ഉണ്ടാകും. ജോലികളിൽ പുരോഗതി ഉണ്ടാകും. വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം യാത്ര പോകേണ്ടി വന്നേക്കാം. ചില ദീർഘകാല പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. ആരോഗ്യ പ്രശ്നങ്ങളിൽ അവഗണന കാണിക്കരുത്.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

സമ്പത്തിൽ വർധനവുണ്ടാകും. മാതാപിതാക്കളുടെ അനുഗ്രഹം വിജയങ്ങൾ കൊണ്ടുവരും. ജോലികളിൽ നിന്ന് മികച്ച നേട്ടമുണ്ടാകും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക. ആവശ്യമുള്ള സന്ദർഭങ്ങളിൽ ഡോക്ടറെ സമീപിക്കാൻ മടിക്കരുത്. വൈകുന്നേരത്തോടെ ഒരു സുഹൃത്തിന് നിങ്ങൾ സഹായം നൽകിയേക്കാം. ഒരു ബന്ധുവിന് കുറച്ച് പണം ക്രമീകരിക്കേണ്ടി വന്നേക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ബന്ധുക്കൾക്കിടയിൽ നിങ്ങളുടെ സ്ഥാനം വർദ്ധിക്കും. ഇന്ന് എല്ലാ കാര്യങ്ങളിലും പങ്കാളിയിൽ നിന്ന് പിന്തുണ ലഭിക്കും. വൈകുന്നേരം ചില സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കും. തൊഴിൽ രംഗത്ത് നിങ്ങൾക്ക് പുരോഗതി ഉണ്ടാകും. എന്നിരുന്നാലും ജാഗ്രത കൈവിടരുത്.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

കാലങ്ങളായി മുടങ്ങിക്കിടന്നിരുന്ന ജോലികൾ ഇന്ന് പൂർത്തിയാക്കാൻ കഴിയും. ഇത് വലിയ രീതിയിൽ നിങ്ങളും സമ്മർദ്ദം കുറയ്ക്കും. തൊഴിൽ തേടുന്നവർക്ക് ഇന്ന് മികച്ച അവസരങ്ങൾ ലഭിക്കാനിടയുണ്ട്. മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. വൈകുന്നേരം വീട്ടിൽ അതിഥികൾ വന്നേക്കാം. ഇതുമായി ബന്ധപ്പെട്ട് കുറച്ച് പണം ചെലവഴിക്കേണ്ടി വരും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ അതിന് നല്ല സമയമാണ്. ഒരു വ്യക്തിയിൽ നിന്ന് നല്ല വാർത്തകൾ കേൾക്കാനിടയുണ്ട്. ഇന്ന് ഒരു യാത്ര വേണ്ടി വന്നേക്കാം. ബിസിനസ് ചെയ്യുന്നവർക്ക് അലച്ചിൽ കൂടുതലുള്ള ദിവസമായിരിക്കും. സാമ്പത്തിക ചെലവുകൾ വർധിക്കും. കുടുംബാംഗങ്ങൾക്കൊപ്പം വൈകുന്നേരം ശുഭകരമായ ചടങ്ങിൽ പങ്കെടുക്കും.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് ഒഴിവാക്കുക. മതപരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കും. ഇതിനായി കുറച്ചധികം പണം ചെലവഴിക്കാനും സാധ്യതയുണ്ട്. പഠന കാര്യത്തിൽ വിദ്യാർഥികൾ ഏകാഗ്രത നിലനിർത്തുക. പ്രണയ ജീവിതത്തിൽ പുതിയ ഊർജ്ജം അനുഭവപ്പെടും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ