Today’s Horoscope: അവിവാഹിതരെ തേടി പുതിയ വിവാഹലോചനകൾ എത്താം; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം
Horoscope Today in Malayalam on March 30th 2025: ചില രാശിക്കാർക്ക് ഇന്ന് ജോലിയിൽ സ്ഥാനക്കയറ്റം, വരുമാന വർദ്ധനവ്, നേട്ടങ്ങൾ, അംഗീകാരം എന്നിവ ഉണ്ടായേക്കാം. മറ്റു രാശിക്കാർക്ക് ചിലപ്പോൾ പ്രതിസന്ധികളും പ്രയാസങ്ങളും നേരിടേണ്ടി വരാം.

ഇന്ന് മാർച്ച് 30 ഞായറാഴ്ച. ഓരോരുത്തരുടെയും ദിവസഫലം അവരുടെ രാശി അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചില രാശിക്കാർക്ക് ഇന്ന് ജോലിയിൽ സ്ഥാനക്കയറ്റം, വരുമാന വർദ്ധനവ്, നേട്ടങ്ങൾ, അംഗീകാരം എന്നിവ ഉണ്ടായേക്കാം. മറ്റു രാശിക്കാർക്ക് ചിലപ്പോൾ പ്രതിസന്ധികളും പ്രയാസങ്ങളും നേരിടേണ്ടി വരാം. എന്നാൽ ഫലം ഇതേ നിലയിൽ തുടരണം എന്നില്ല. അതിനാൽ, ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാം വായിക്കാം സമ്പൂർണ രാശിഫലം.
മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)
മേടം രാശിക്കാർക്ക് ഇന്ന് ബിസിനസിൽ നിന്ന് നേട്ടം പ്രതീക്ഷിക്കാം. കലാപരമായ നേട്ടങ്ങൾ കൈവരിക്കും. ജോലിയിൽ അനുകൂല സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവ പ്രതീക്ഷിക്കാം. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും.
ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
ഇടവം രാശിക്കാർക്ക് ഇന്ന് കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കും. സാമ്പത്തിക നില മെച്ചപ്പെടും. ഏറെ നാളായുള്ള ആഗ്രഹങ്ങൾ ശ്രദ്ധിക്കാം. പുതിയ ഗൃഹം വാങ്ങാൻ യോഗം. ലക്ഷ്യത്തോടെടെയുള്ള യാത്രകൾ വിജയിക്കും.
മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)
മിഥുനം രാശിക്കാർക്ക് ഇന്ന് വാഗ്വാദങ്ങളിൽ ഏർപ്പെടാൻ സാധ്യത. അഭിമാനക്ഷതം ഉണ്ടായേക്കാം. മനഃപ്രയാസം അനുഭവപ്പെട്ടേക്കാം. അനാവശ്യ അലച്ചിൽ, ചെലവ് എന്നിവ ഉണ്ടായേക്കാം. ശരീരക്ഷതം ഏൽക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത വേണം.
കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)
കർക്കടകം രാശിക്കാർ ഇന്ന് സ്ഥാനമാനങ്ങൾ ലഭിക്കാൻ സാധ്യത. യാത്രകൾ വിജയിക്കാം. വരുമാനം വർധിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് അനുകൂല സമയമാണ്. ശുഭകരമായ വാർത്ത കേൾക്കാൻ ഇടവരും. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ഉന്നത വിജയം നേടാനാകും.
ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)
ചിങ്ങം രാശിക്കാർക്ക് ഇന്ന് ഏറെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. പ്രതീക്ഷിച്ച യാത്രകൾ നടത്താൻ കഴിയും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ഭൂമി വാങ്ങാനുള്ള ആഗ്രഹം സാധിക്കാം.
കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കന്നി രാശിക്കാർ ഇന്ന് ഇന്ന് തൊഴിൽ രംഗത്ത് സമാധാനം നിലനിൽക്കും. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കാം. കലാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയം. കളഞ്ഞുപോയ വസ്തു തിരികെ ലഭിക്കാൻ. വരുമാനം വർധിക്കും.
തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)
തുലാം രാശിക്കാർ ഇന്ന് രോഗങ്ങൾ പിടിപെടാൻ സാധ്യത. ആരോഗ്യനില മോശമായേക്കും. പണമിടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കണം. തർക്കങ്ങളിൽ ഏർപ്പെടാം. സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടേക്കാം. ശത്രുശല്യം കൂടും.
വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നില പരോഗമിക്കും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ഉല്ലാസയാത്ര പോകാൻ ഇടവരും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. വിദ്യാർഥികൾ മത്സര പരീക്ഷകളിൽ വിജയിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)
ധനു രാശിക്കാർക്ക് ഇന്ന് പൊതുവേ ഉത്സാഹം നിറഞ്ഞ ദിവസമായിരിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കും. ബിസിനസിൽ പുരോഗതി ഉണ്ടാകും. വാഹനം വാങ്ങാനുള്ള ആഗ്രഹം നിറവേരും. തൊഴിൽ അന്വേഷകരെ തേടി നല്ല വാർത്ത എത്തും.
മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
മകരം രാശിക്കാർ ഇന്ന് പല കാര്യങ്ങളിലും തടസം നേരിടും. ധനവരവ് കുറയാം. വേദനജനകമായ കാര്യം കേൾക്കാൻ ഇടവരാം. പല വെല്ലുവിളികളും നേരിട്ടേക്കാം. അപകടം സാധ്യത ഉള്ളതിനാൽ ശ്രദ്ധ വേണം അലസത ഒഴിവാക്കാൻ ശ്രമിക്കുക.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)
കുംഭം രാശിക്കാർക്ക് ഇന്ന് വീട്ടിൽ സമാധാനവും സന്തോഷവും നിലനിൽക്കും. ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ്. മംഗലകർമ്മങ്ങളിൽ പങ്കെടുക്കും. പ്രവർത്തന രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ആരോഗ്യം തൃപ്തികരം.
മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)
മീനം രാശിക്കാർ ഇന്ന് സാമ്പത്തിക പുരോഗതി കാണുന്നു. അവിവാഹിതർക്ക് നല്ല വിവാഹലോചനകൾ തേടിയെത്താം. രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമാണ്. ശ്രമങ്ങൾ ഫലം കാണും. തൊഴിൽ അന്വേഷിക്കുന്നവർക്ക് ജോലി ലഭിക്കാൻ ഇടയുണ്ട്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)