Today Horoscope: കന്നി രാശിക്കാരുടെ ഭാ​ഗ്യം വർധിക്കും; പ്രണയജീവിതത്തില്‍ സന്തോഷമുണ്ടാകും; അറിയാം സമ്പൂർണ രാശിഫലം

Horoscope Malayalam November 20 : മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്ന് എന്തൊക്കെ ഫലങ്ങളാണ് ലഭിക്കാൻ പോകുന്നതെന്ന് രാശിഫലത്തിലൂടെ നോക്കാം.

Today Horoscope: കന്നി രാശിക്കാരുടെ ഭാ​ഗ്യം വർധിക്കും; പ്രണയജീവിതത്തില്‍ സന്തോഷമുണ്ടാകും; അറിയാം സമ്പൂർണ രാശിഫലം

Today horoscope. (Image Credits: GettyImages)

Published: 

21 Nov 2024 06:59 AM

ഇന്ന്, ഒക്ടോബർ 21, തിങ്കളാഴ്ച. എല്ലാവർക്കും ഇന്ന് ഒരു പോലെ ആകണമെന്നില്ല. 12 രാശിക്കാർക്കും ഇന്ന് പല ഫലങ്ങളായിരിക്കും ഉണ്ടാകാൻ പോകുക. ഇന്ന് നിങ്ങളുടെ ഭാഗ്യം നിങ്ങൾക്കായി കരുതിയിരിക്കുന്നത് എന്തെന്ന് അറിയാൻ രാശിഫലത്തിലൂടെ നമ്മുക്ക് സാധിക്കും. ഇത് മുൻകൂട്ടി അറിയാൻ രാശിഫലത്തിലൂടെ സാധിക്കും. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്ന് എന്തൊക്കെ ഫലങ്ങളാണ് ലഭിക്കാൻ പോകുന്നതെന്ന് രാശിഫലത്തിലൂടെ നോക്കാം.

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
മേടം രാശിക്കാർക്ക് ഇന്ന് പൊതുവെ നല്ല ദിവസമാണ്. ഇന്ന് പണം ചിലവഴിക്കുന്ന കാര്യത്തിൽ ശ്ര​ദ്ധ പുലർത്തുക. വിവാഹ ആലോചന നോക്കുന്നവർക്ക് ഇന്ന് മികച്ച വിവാഹാലോചന വന്നേക്കാം. ആരോ​ഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. പോസിറ്റീവ് ചിന്തകളോടെ മുന്നോട്ട് പോകുക. ഇത് നിങ്ങൾക്ക് മികച്ച വിജയം നേടാൻ സാധിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ഇടവം രാശിക്കാർക്ക് സാമ്പത്തിക സ്ഥിതിയുടെ കാര്യത്തില്‍, ചില അപ്രതീക്ഷിത ചെലവുകള്‍ ഇന്ന് വന്നേക്കാം. ഇതിനാൽ പണം ചിലവഴിക്കുന്ന കാര്യത്തിൽ ശ്ര​ദ്ധ പുലർത്തുക. ഇന്ന് പ്രിയപ്പെട്ടവരുമായി സമയം ചിലവഴിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. ഇന്ന് പുതിയ വാഹനം വാങ്ങിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് നല്ല ദിവസമാണ്.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
മിഥുനം രാശിക്കാർക്ക് ഇന്ന് ആരോ​ഗ്യകാര്യത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഇത് കാരണം ഇന്ന് പണം അമിതമായി ചിലവാകും. ജോലിയിൽ നിന്ന് ഇടവേള എടുത്ത് സുഹൃത്തുക്കളുമായി വിനോദത്തിലേക്ക് ഏർപ്പെടുക. ഇത് നിങ്ങളുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യും. ഇന്ന് നിങ്ങള്‍ക്ക് പണം സമ്പാദിക്കാന്‍ നല്ല ദിവസമായിരിക്കില്ല. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് മനസമാധാനം നല്‍കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
കർക്കടകം രാശിക്കാർക്ക് ഇന്ന് പൊതുവെ അത്ര അനുകൂല ദിവസം ആകണമെന്നില്ല. വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ കുറച്ച് കൂടുതൽ തയ്യാറെടുപ്പ് നടത്തുക.എന്നാൽ കഠിനാധ്വാനത്തിലൂടെ മികച്ച വിജയം നേടാൻ സാധിക്കും. കരുതലോടെ നിന്നാല്‍ ഇന്ന് വിജയകരമായി മുന്നോട്ട് പോകാന്‍ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)
ഇന്ന് നിങ്ങള്‍ക്ക് സന്തോഷകരമായ ദിവസമാണ്. നിങ്ങളുടെ ജീവിതത്തില്‍ വിജയവും സന്തോഷവും ഉണ്ടാകും. ഇന്ന് ആരോഗ്യനില തൃപ്തികരമായിരിക്കും. ജോലികാര്യത്തിൽ നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ ജീവിതം ശോഭയുള്ളതായിരിക്കും. മാനസിക സമാധാനം ലഭിക്കാന്‍ യോഗയോ ധ്യാനമോ പരിശീലിക്കുന്നതും ഉപയോഗപ്രദമാകും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
കന്നി രാശിക്കാരുടെ ഭാ​ഗ്യം വർധിക്കും. ആത്മവിശ്വാസം നിലനിര്‍ത്തുകയും നിങ്ങളുടെ ചിന്തകള്‍ വ്യക്തതയോടെ പ്രകടിപ്പിക്കുകയും ചെയ്യുക. ഇന്ന്, നിങ്ങള്‍ക്ക് ഒരു ഉണര്‍വ് ലഭിക്കുന്നതായി തോന്നും. നിങ്ങള്‍ക്ക് ഇന്ന് വളരെ നല്ല ഫലങ്ങള്‍ ലഭിക്കും, നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ പുരോഗതി കൈവരിക്കും. അതിനാല്‍ ഇന്ന് നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യുക.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
തുലാം രാശിക്കാർക്ക് പ്രണയജീവിതത്തില്‍ സന്തോഷമുണ്ടാകും. നിങ്ങൾക്ക് കുറെ കാലമായി വിചാരിക്കുന്ന കാര്യം ഇന്ന് സാധിക്കും. നിങ്ങളുടെ സാമ്പത്തിക ചെലവുകള്‍ നന്നായി നിയന്ത്രിക്കണം. മക്കളുടെ ഭാവിയെ കുറിച്ചും ചിന്തിക്കേണ്ടി വരും. ഇന്ന് നിങ്ങളുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചേക്കാം.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ഈ രാശിക്കാർക്ക് ഇന്ന് മികച്ച വിജയം നേടാൻ സാധിക്കും. നിങ്ങളുടെ ജോലി ജീവിതത്തില്‍ ഇന്ന് ചില പ്രത്യേക അവസരങ്ങള്‍ വന്നേക്കാം. അത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഫലമായിരിക്കും. ഇന്ന് വിദേശ യാത്ര നടത്താൻ ഉദ്ദേശിക്കുന്നവർക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ഇന്ന് നിങ്ങള്‍ എല്ലാ ജോലികളും ആത്മവിശ്വാസത്തോടെ പൂര്‍ത്തിയാക്കാൻ സാധിക്കും. ഇത് നിങ്ങളുടെ മേൽ ഉദ്യോ​ഗസ്ഥരിൽ നിന്ന് അഭിനന്ദനങ്ങൾ ലഭിക്കാൻ കാരണമാകും. ഇത് ജോലിയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ ഇന്നത്തെ ദിവസം മികച്ചതായിരിക്കും. ജോലിസ്ഥലത്ത് വഴക്കുകള്‍ ഒഴിവാക്കുകയും സഹപ്രവര്‍ത്തകരുമായി ഐക്യം നിലനിര്‍ത്തുകയും ചെയ്യുക. നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ജാഗ്രത പാലിക്കുകയും ചെയയ്യുക.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
മാനസിക സമ്മർദ്ദമുണ്ടാക്കുന്ന കാര്യങ്ങളിൽ നിന്ന് അകന്നുനിൽക്കാൻ ശ്രമിക്കണം. അതിനായി യോഗയും ധ്യാനവും അവലംബിക്കണമെന്ന് രാശിഫലത്തിൽ പറയുന്നു. മൊത്തത്തിൽ, ഇന്ന് നിങ്ങൾക്ക് മുന്നോട്ട് പോകാൻ പ്രചോദനവും പുതിയ ഊർജ്ജവും നൽകും. നിങ്ങളുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക ഇന്ന് വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിൽ നിന്ന് അൽപനേരം വിശ്രമിക്കാൻ അവസരം ലഭിക്കും.‍

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
ഇന്ന് നിങ്ങൾ നിങ്ങളുടെ മാനസികാരോഗ്യത്തിനായി സമയം ചിലവഴിക്കുക. ഇതിനായി യോഗയോ ധ്യാനമോ ചെയ്യാന്‍ പരിശ്രമിക്കുക. അത് നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും. പഴയ നിക്ഷേപത്തില്‍ നിങ്ങള്‍ക്ക് ഇന്ന് നല്ല വരുമാനം ലഭിച്ചേക്കാം. നിങ്ങളുടെ വരുമാന സ്രോതസ്സ് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
മീനം രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിതമായി പല നേട്ടങ്ങളും കൈവരും. പെൺകുട്ടികൾക്ക് ചില്ലറ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. അയൽക്കാരുമായി സഹകരണം ഉണ്ടാകും. പുതിയ ബിസിനസ്സ് ആരംഭിക്കുന്നവർക്ക് ഇന്ന് അനുകൂല ദിവസമാണ്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Related Stories
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു