5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: അപകടഭീതി, അഭിമാനക്ഷതം എന്നിവയ്ക്ക് സാധ്യത; ഇന്നത്തെ രാശിഫലം അറിയാം

Horoscope today Malayalam January 16: ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെ ആയിരിക്കുമെന്ന് അറിയാൻ വായിക്കാം ഇന്നത്തെ സമ്പൂർണ രാശിഫലം.

Today’s Horoscope: അപകടഭീതി, അഭിമാനക്ഷതം എന്നിവയ്ക്ക് സാധ്യത; ഇന്നത്തെ രാശിഫലം അറിയാം
Today Horoscope Image Credit source: Freepik
nandha-das
Nandha Das | Published: 16 Jan 2025 06:21 AM

ഇന്ന് ജനുവരി 16, വ്യാഴാഴ്ച. ഓരോ വ്യക്തിയുടെയും രാശി അനുസരിച്ചു ഓരോ ദിവസത്തേയും ഫലം വ്യത്യാസപ്പെട്ടിരിക്കും. ചിലർക്ക് ഇന്ന് സാമ്പത്തികമായും, ആരോഗ്യപരമായും നല്ല സമയമായിരിക്കാം. എന്നാൽ മറ്റു ചിലർക്ക് കാര്യതടസ്സം, പ്രവർത്തനമാന്ദ്യം, അഭിമാനക്ഷതം എന്നിവ ഉണ്ടായേക്കാം. അതാത് ദിവസം ഓരോ വ്യക്തിയ്ക്കും എങ്ങനെ എന്ന് മുൻകൂട്ടി അറിയാൻ ദിവസ രാശി ഫലം സഹായിക്കുന്നു. അതിനാൽ, ഇന്ന് ഓരോ രാശിക്കാർക്കും ദിവസം എങ്ങനെ ആയിരിക്കുമെന്ന് അറിയാൻ വായിക്കാം ഇന്നത്തെ സമ്പൂർണ രാശിഫലം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

മേടം രാശിക്കാർക്ക് ഇന്ന് അത്ര നല്ല സമയമല്ല. പല കാര്യങ്ങളും ചെയ്ത് തീർക്കാൻ തടസ്സം നേരിട്ടേക്കാം. അലച്ചിൽ, ചെലവ് എന്നിവക്ക് സാധ്യത. സാധങ്ങൾ നഷ്ടപ്പെടാൻ ഇടവന്നേക്കും. യാത്രാപരാജയം കാണുന്നു.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

ഇടവം രാശിക്കാർക്ക് ഇന്ന് ആദ്യ പകുതിയിൽ കാര്യവിജയം, അംഗീകാരം എന്നിവ കാണുന്നു. ആരോഗ്യം തൃപ്തികരം ആയിരിക്കും. ഉച്ചയ്ക്ക് ശേഷം കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശത്രു ശല്യം എന്നിവ ഉണ്ടായേക്കാം.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

മിഥുനം രാശിക്കാർക്ക് ഇന്ന് ആദ്യ പകുതി അത്ര മെച്ചപ്പെട്ടതായിരിക്കില്ല. പല കാര്യങ്ങളും വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് വരാം. രണ്ടാം പകുതിയിൽ കാര്യവിജയം, അംഗീകാരം, ആരോഗ്യം എന്നിവ കാണുന്നു.

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കർക്കടകം രാശിക്കാർക്ക് ഇന്ന് തൊഴിൽ രംഗത്ത് ഉന്നതരിൽ നിന്ന് അംഗീകാരം ലഭിച്ചേക്കും. ആരോഗ്യനില തൃപ്തികരം ആയിരിക്കും. പല മേഖലകളിലും നേട്ടം കൈവരിക്കും. മത്സരങ്ങളിൽ വിജയം നേടാനാകും.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

ചിങ്ങം രാശിക്കാർക്ക് ഇന്ന് ശരീരക്ഷതം ഏൽക്കാൻ സാധ്യത ഉള്ളതിനാൽ ഏതൊരു പ്രവർത്തിയിൽ ഏർപ്പെടുമ്പോഴും ജാഗ്രത പാലിക്കുക. ശത്രുശല്യം ഉണ്ടാകാൻ സാധ്യത. പല കാര്യങ്ങളിലും തടസ്സം നേരിട്ടേക്കും. സാധനങ്ങൾ നഷ്ടപ്പെടാൻ ഇടവന്നേക്കും.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കന്നി രാശിക്കാർക്ക് ഇന്ന് അംഗീകാരം ലഭിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. പരീക്ഷകളിൽ വിജയം കൈവരിക്കും. സാമ്പത്തിക നില മെച്ചപ്പെടും.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

തുലാം രാശിക്കാർക്ക് ഇന്ന് സന്തോഷം, സമാധാനം എന്നിവ കാണുന്നു. സാമ്പത്തിക നിലയിൽ പുരോഗതി ഉണ്ടാകും. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയമുണ്ടാകും. ബന്ധുസമാഗമത്തിന് സാധ്യത. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ യോഗം.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, നിയമവിജയം എന്നിവ കാണുന്നു. ജോലിയിൽ അനുകൂല സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവയ്ക്ക് യോഗം. ധനവരവ് വർധിക്കും. ആരോഗ്യം തൃപ്തികരം ആയിരിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

ധനു രാശിക്കാർ ഇന്ന് ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം എന്നിവ കാണുന്നു. പല കാര്യങ്ങളിലും പരാജയം നേരിട്ടേക്കാം. തൊഴിൽ രംഗത്ത് സഹപ്രവർത്തകരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ സാധ്യത. സ്വസ്ഥതകുറവ് ഉണ്ടായേക്കാം.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

മകരം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, മത്സരവിജയം എന്നിവ കാണുന്നു. മത്സര പരീക്ഷകളിൽ വിജയം കൈവരിക്കും. അഭിമാനം, സ്ഥാനലാഭം എന്നിവയും കാണുന്നു. അപകടഭീതി ഉള്ളതിനാൽ ജാഗ്രത പാലിക്കുക. സുഹൃത്ത് സമാഗമത്തിന് യോഗം.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കുംഭം രാശിക്കാർക്ക് ഇന്ന് പല മേഖലകളിലും നേട്ടങ്ങൾ കൈവരിക്കും. ഉത്സാഹം, അംഗീകാരം എന്നിവ കാണുന്നു. ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കും സർക്കാരിൽ നിന്ന് അനുകൂല ഫലയോഗവും കാണുന്നു.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

മീനം രാശിക്കാർക്ക് ഇന്ന് അപകടഭീതി, അഭിമാക്ഷതം, മനഃപ്രയാസം എന്നിവ കാണുന്നു. രണ്ടാം പകുതി മുതൽ കാര്യവിജയം, പരീക്ഷവിജയം, സ്ഥാനലാഭം എന്നിവ ഉണ്ടാകാം. സുഹൃത് സമാഗമതിന് സാധ്യത.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)