Today’s Horoscope: പല കാര്യങ്ങളിലും തടസ്സം നേരിട്ടേക്കാം; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം
Horoscope Today Malayalam 9th January: ഇന്നത്തെ രാശിഫലം അനുസരിച്ച് ആറ് നക്ഷത്രകാർക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. അതേസമയം മറ്റ് രാശിക്കാർ കാര്യതടസം, പ്രവർത്തനമാന്ദ്യം, കാര്യപരാജയം എന്നിവ നേരിട്ടേക്കാം.
ഇന്ന് ജനുവരി 9, വ്യാഴാഴ്ച. രാശിഫലം ഓരോ ദിവസവും മാറുന്നു. ഇന്ന് ചിലർക്ക് നല്ല സമയമായിരുന്നെങ്കിൽ നാളെയും ഇതേ സ്ഥിതി തുടരണം എന്നില്ല. ഇന്നത്തെ രാശിഫലം അനുസരിച്ച് ആറ് നക്ഷത്രകാർക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. അതേസമയം മറ്റ് രാശിക്കാർ കാര്യതടസം, പ്രവർത്തനമാന്ദ്യം, കാര്യപരാജയം എന്നിവ നേരിട്ടേക്കാം. ജനുവരി 9 ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)
മേടം രാശിക്കാർക്ക് ഇന്ന് ആരോഗ്യനില തൃപ്തികരമായിരിക്കും. ഏറ്റെടുക്കുന്ന പ്രവർത്തികൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും. ഉന്നതരിൽ നിന്ന് അംഗീകാരം ലഭിക്കും. സന്ധ്യ മുതൽ കാര്യതടസം, അഭിമാനക്ഷതം, മനഃപ്രയാസം എന്നിവയ്ക്ക് സാധ്യത.
ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
ഇടവം രാശിക്കാർക്ക് ഇന്ന് അനാവശ്യ അലച്ചിൽ ചെലവ് എന്നിവ ഉണ്ടായേക്കാം. ഏറ്റെടുക്കുന്ന പല കാര്യങ്ങളിലും പരാജയം നേരിട്ടേക്കാം. ആദ്യ പകുതിക്ക് ശേഷം കാര്യവിജയം, ആരോഗ്യം, എന്നിവ കാണുന്നു.
മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
മിഥുനം രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായി മെച്ചപ്പെട്ട ദിവസം ആയിരിക്കും. പല കാര്യങ്ങളിലും വിജയം കൈവരിക്കും. മത്സരങ്ങളിൽ വിജയം ഉണ്ടാകും. ഇഷ്ടഭക്ഷണസമൃതി കാണുന്നു.
കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
കർക്കടകം രാശിക്കാർക്ക് ഇന്ന് വിവിധ മേഖലകളിൽ നേട്ടം കൈവരിക്കാനാകും. ഏറ്റെടുക്കുന്ന പ്രവർത്തികൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റത്തിന് സാധ്യത. ശത്രുശല്യം ഒഴിയും. വായ്പാ ശ്രമങ്ങളിൽ വിജയമുണ്ടാകാൻ സാധ്യത.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
ചിങ്ങം രാശിക്കാർക്ക് ഇന്ന് അത്ര മെച്ചപ്പെട്ട ദിവസം ആയിരിക്കില്ല. അനാവശ്യ ചെലവ്, അലച്ചിൽ എന്നിവ നേരിട്ടേക്കും. പല കാര്യങ്ങളിലും പരാജയം നേരിടാൻ സാധ്യത. വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തുക.
കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കന്നി രാശിക്കാർക്ക് ഇന്ന് മനഃപ്രയാസം ഉണ്ടായേക്കാം. ചെയ്യാൻ ഉദ്ദേശിക്കുന്ന പല കാര്യങ്ങളിലും തടസ്സം നേരിട്ടേക്കും. ശത്രുശല്യം ഉണ്ടാകും. യാത്രകൾ പരാചയപ്പെട്ടേക്കും. ഉച്ച കഴിഞ്ഞാൽ സ്ഥിതി മെച്ചപ്പെട്ടേക്കും.
തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
തുലാം രാശിക്കാർക്ക് ഇന്ന് തൊഴിൽ രംഗത്ത് ഉന്നതരിൽ നിന്ന് അംഗീകാരം ലഭിക്കും. ഉത്സാഹം, പ്രവർത്തന വിജയം എന്നിവയും കാണുന്നു. ഏർപ്പെടുന്ന പ്രവർത്തികളിൽ വിജയം കൈവരിക്കാൻ സാധിക്കും.
വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാർക്ക് ഇന്ന് പൊതുവെ നല്ല സമയമാണ്. പല നേട്ടങ്ങളും കൈവരിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയിക്കും. അംഗീകാരം ലഭിക്കും. ആരോഗ്യനില തൃപ്തികരം ആയിരിക്കും. ചർച്ചകൾ വിജയിക്കാൻ സാധ്യത.
ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
ധനു രാശിക്കാർ ഇന്ന് ശത്രുശല്യം കാര്യമായി നേരിട്ടേക്കും. ശരീരക്ഷതം ഏൽക്കാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കുക. സുഹൃത്ത് സമാഗമത്തിന് സാധ്യത. സൽക്കാരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
മകരം രാശിക്കാർക്ക് ഇന്ന് ആരോഗ്യനില അത്ര തൃപ്തികരം ആയിരിക്കില്ല. പ്രവർത്തന മാന്ദ്യം നേരിട്ടേക്കും. പല കാര്യങ്ങളിലും തടസ്സം നേരിട്ടേക്കും. അനാവശ്യം ചെലവ്, അലച്ചിൽ എന്നിവ ഉണ്ടായേക്കാം. വേണ്ടപ്പെട്ടവരുടെ അകൽച്ച മനഃപ്രയാസം ഉണ്ടാക്കാം.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
കുംഭം രാശിക്കാർക്ക് ഇന്ന് ഉത്സാഹം, നേട്ടം എന്നിവ കാണുന്നു. തൊഴിൽ രംഗത്ത് അനുകൂല സ്ഥലംമാറ്റം പ്രതീക്ഷിക്കാം. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം നേടാനാകും. ഉച്ച കഴിഞ്ഞാൽ കാര്യങ്ങൾ അനുകൂലമായിരിക്കില്ല.
മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)
മീനം രാശിക്കാർക്ക് ഇന്ന് അത്ര മെച്ചപ്പെട്ട സമയമല്ല. ധനവരവ് കുറയും. അഭിമാനക്ഷതം ഏൽക്കാൻ സാധ്യത. പല കാര്യങ്ങളിലും തടസ്സം നേരിട്ടേക്കാം. സാധങ്ങൾ നഷ്ടപ്പെട്ടു പോകാൻ സാധ്യത.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)