Today’s Horoscope: ദേഷ്യപ്പെടുന്നത് ഒഴിവാക്കണം അല്ലാത്തപക്ഷം നഷ്ടങ്ങൾ സംഭവിച്ചേക്കാം; ഇന്നത്തെ നക്ഷത്രഫലം
Today’s Horoscope In Malayalam: നിങ്ങളുടെ ഒരു ദിവസം എങ്ങനെ പോകുമെന്നതിൻ്റെ സൂചനയാണ് രാശിഫലങ്ങൾ നൽകുന്നത്. അതിലൂടെ നല്ലതും ചീത്തയുമായി സംഭവിക്കാൻ സാധ്യതയുള്ള പല കാര്യങ്ങളെക്കുറിച്ചും അറിയാൻ കഴിയും. ഇന്നത്തെ നക്ഷത്രഫലം എങ്ങനെയായിരിക്കുമെന്ന് വിശദമായി പരിശോധിക്കാം.

നിങ്ങളുടെ ഒരു ദിവസം എങ്ങനെ പോകുമെന്നതിൻ്റെ സൂചനയാണ് രാശിഫലങ്ങൾ നൽകുന്നത്. അതിലൂടെ നല്ലതും ചീത്തയുമായി സംഭവിക്കാൻ സാധ്യതയുള്ള പല കാര്യങ്ങളെക്കുറിച്ചും അറിയാൻ കഴിയും. ഓരോ നാളുകാർക്കും വ്യത്യസ്ത ഫലങ്ങളാകും ഒരു ദിവസം സംഭവിക്കുക. അതിൽ ചിലർക്ക് നല്ലതോ മറ്റ് ചിലർക്ക് മോശമോ ആയേക്കാം. അത്തരത്തിൽ ഓരോ നക്ഷത്രക്കാരുടെ ഇന്നത്തെ നക്ഷത്രഫലം എങ്ങനെയായിരിക്കുമെന്ന് വിശദമായി പരിശോധിക്കാം.
മേടം
ബിസിനസുമായി ബന്ധപ്പെട്ട് ഒരു യാത്ര പോകേണ്ടി വന്നേക്കാം. അത് ഭാവിയിൽ നിങ്ങൾക്ക് ഗുണം ചെയ്യും. എന്നാൽ വാഹനത്തിന് തകരാർ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ കരുതൽ വേണം.
ഇടവം
ജോലിസ്ഥലത്തോ വീട്ടിലോ നിങ്ങളെ ദേഷ്യം തോന്നിയേക്കാവുന്ന സംഭവങ്ങൾ ഉണ്ടായേക്കാം. എന്നാൽ കോപം മാറ്റിനിർത്തുന്നതാണ് നല്ലത്. അല്ലാത്തപക്ഷം നിങ്ങൾക്ക് പല നഷ്ടങ്ങളും ഉണ്ടായേക്കാം.
മിഥുനം
ഇന്ന് നിങ്ങൾക്ക് ഗുണദോഷ സമ്മിശ്രമായ ദിവസമായിരിക്കും. മനക്ലേശം, മാനിസിക സമ്മർദ്ദം, ആരോഗ്യപ്രശ്നം തുടങ്ങി നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോകേണ്ടി വന്നേക്കാം. പ്രധാനപ്പെട്ട ജോലികൾ പെട്ടെന്ന് തീർക്കുന്നതാണ് നല്ലത്.
കർക്കിടകം
ഇന്ന് നിങ്ങളുടെ ചെലവുകൾ കൂടുതലായിരിക്കും. അതിനാൽ സാമ്പത്തികമായി ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. കടം കൊടുക്കുന്നത് ഒഴിവാക്കുക. അല്ലാത്തപക്ഷം ആ പണം നിങ്ങൾക്ക് തിരികെ ലഭിക്കാനുള്ള സാധ്യത കുറവാണ്.
ചിങ്ങം
ബിസിനസ്സിലെ പുതിയ വരുമാന സ്രോതസ്സുകളിൽ നിന്ന് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ഇന്ന് നിങ്ങളുടെ ജോലിസ്ഥലത്ത് ചില മാറ്റങ്ങൾ സംഭവിക്കും. അത് ഭാവിയിൽ ഗുണം ചെയ്യുന്നു.
കന്നി
ഇന്ന് നിങ്ങൾക്ക് അനുകൂലമായ ദിവസമാണ്. സഹപ്രവർത്തകരോട് മോശമായി പെരുമാറരുത്. അത് നിങ്ങളുടെ പുരോഗതിയെ തടസ്സപ്പെടുത്തും. സാമ്പത്തിക നഷ്ടം സംഭവിച്ചേക്കാം.
തുലാം
വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ പൂർണ്ണ പിന്തുണയും സഹകരണവും ലഭിക്കും. പരിചയക്കാരുടെ പ്രശ്നങ്ങളിൽ തലയിടാൻ പോകരുത്. കാരണം അത് നിങ്ങൾക്ക് സാമ്പത്തിക നഷ്ടം വരുത്തിയേക്കാം.
വൃശ്ചികം
പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടങ്ങൾ പെട്ടെന്ന് ലഭിച്ചേക്കാം. നിങ്ങളുടെ പുരോഗതിയിൽ ശത്രുക്കൾ ആസൂയപ്പെടും. അതിനാൽ അവരിൽ ജാഗ്രത വേണം. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക.
ധനു
നിങ്ങളുടെ വീട്ടിൽ ചില മംഗളകരമായ കാര്യങ്ങൾ നടന്നേക്കാം. മുടങ്ങിക്കിടന്ന ജോലി പൂർത്തിയാക്കുന്നതിൽ നിങ്ങൾ സമയം കണ്ടെത്തും. പങ്കാളിയുമായുള്ള പ്രശ്നങ്ങൾ ഇന്നത്തോടെ അവസാനിക്കും.
മകരം
നിങ്ങളുടെ മാനസിക പ്രശ്നങ്ങൾ കാരണം വളരെ അസ്വസ്ഥമായിരിക്കാം. പണം നിക്ഷേപിക്കുകയാണെങ്കിൽ, അതിന് അനുയോജ്യമായ ദിവസമായിരിക്കില്ല ഇന്ന്. ഭാവിയിൽ നിങ്ങൾക്ക് നഷ്ടം നേരിടേണ്ടി വന്നേക്കാം.
കുംഭം
വിദ്യാർത്ഥികൾക്ക് മികച്ച ദിവസമാണ്. പരീക്ഷകളിൽ വിജയം കൈവരിക്കും. ശത്രുക്കളിൽ നിന്ന് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)