Today’s Horoscope: മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടരുത്, യാത്രകൾ ഒഴിവാക്കുക; അറിയാം ഇന്നത്തെ നക്ഷത്രഫലം
Horoscope Today In Malayalam: ഒരാളുടെ നല്ലതും ചീത്തയുമായ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ അറിയാൻ കഴിയുന്നത് രാശിഫലത്തിലൂടെയാണ്. നക്ഷത്രം ഒന്നാണെങ്കിലും രാശിഫലങ്ങൾ വ്യത്യസ്തപ്പെട്ടേക്കാം. കാരണം ഓരോരുത്തരും ജനിക്കുന്ന സമയങ്ങളുടെ വ്യത്യാസമാണ് ഈ മാറ്റത്തിന് കാരണം. ഇന്നത്തെ രാശിഫലം വിശദമായി വായിച്ചറിയാം.

ഒരു ദിവസം തുടങ്ങുമ്പോൾ തന്നെ അന്നത്തെ ദിവസം നടക്കാൻ സാധ്യതയുള്ള ചില കാര്യങ്ങൾ അറിയാൻ കഴിയുന്നത് വളരെ നല്ലതാണ്. അത്തരത്തിൽ ഒരാളുടെ നല്ലതും ചീത്തയുമായ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ അറിയാൻ കഴിയുന്നത് രാശിഫലത്തിലൂടെയാണ്. നക്ഷത്രം ഒന്നാണെങ്കിലും രാശിഫലങ്ങൾ വ്യത്യസ്തപ്പെട്ടേക്കാം. കാരണം ഓരോരുത്തരും ജനിക്കുന്ന സമയങ്ങളുടെ വ്യത്യാസമാണ് ഈ മാറ്റത്തിന് കാരണം. ഇന്നത്തെ രാശിഫലം വിശദമായി വായിച്ചറിയാം.
മേടം
ആവശ്യമില്ലാത്ത വഴക്കുകളിലും കുഴപ്പങ്ങളിലും ചെന്ന് ചാടാതിരിക്കുക. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ട് സംസാരിക്കുന്നത് ഒഴിവാക്കുക. കാരണം അത് നിങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. നിങ്ങളുടെ സംസാരത്തിലും പ്രവർത്തിയിലും നിയന്ത്രണം ആവശ്യമായ ദിവസമാണ്.
ഇടവം
നിയമപരമായ കാര്യങ്ങളിൽ എന്തെങ്കിലും തർക്കങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതിൽ പരിഹാരം ഉണ്ടായേക്കും. നിങ്ങൾ പറയുന്ന ചില കാര്യങ്ങൾ മറ്റുള്ളവർക്ക് വിഷമമുണ്ടാക്കിയേക്കാം. അതിനാൽ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക.
മിഥുനം
ഇന്ന് നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങളുടെ ദിവസമാണ്. ഒരുപാട് നാളുകൾക്കു ശേഷം പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളിൽ നിന്ന് നിങ്ങൾക്ക് എല്ലാവിധ പിന്തുണയും ലഭിക്കുന്നതാണ്.
കർക്കിടകം
ഇന്ന് നിങ്ങൾക്ക് അനുകൂലമായ ദിവസമാണ് . എന്നാൽ ഉച്ചയ്ക്ക് ശേഷം ചില സാഹചര്യങ്ങൾ മൂലം പ്രശ്നങ്ങൾ ഉണ്ടായേക്കാം. ജോലിയുടെ ഭാഗമായി നിങ്ങൾക്ക് യാത്രകൾ ചെയ്യേണ്ടി വരും. വിദ്യാർത്ഥികൾക്ക് അനുകൂലമായ വാർത്തകൾ കേൾക്കാം.
ചിങ്ങം
നിങ്ങളുടെ ആരോഗ്യപരമാ കാര്യങ്ങളിൽ അല്പം ശ്രദ്ധ നൽകേണ്ടതാണ്. വിലകൂടിയ വസ്തുക്കൾ സമ്മാനമായി ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ മനസ്സിലുള്ള വിഷമങ്ങളെക്കുറിച്ച് മറ്റൊരു ആളിനോട് സംസാരിക്കുക.
കന്നി
നിങ്ങൾ നിക്ഷേപങ്ങൾ നടത്താതിരിക്കുക. കാരണം നിങ്ങൾക്ക് നഷ്ടം സംഭവിക്കാൻ സാധ്യതയുണ്ട്. നിങ്ങൾ ആർക്കെങ്കിലും പണം കടം കൊടുക്കാതെയിരിക്കുക. കാരണം അത് തിരികെ കിട്ടാൻ സാധ്യത കുറവാണ്.
തുലാം
ഇന്ന് നിങ്ങൾക്ക് അനുകൂലമായ ദിവസമായിരിക്കും. യാത്രകൾ പോകുന്നത് മനസ്സിന് സന്തോഷം നൽകും. മാതാപിതാക്കളുടെ ആരോഗ്യത്തിൽ അല്പം ശ്രദ്ധ വേണം. ചില ജോലികൾ പൂർത്തിയാക്കാൻ സാധിക്കുന്നതാണ്.
വൃശ്ചികം
നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് വിജയം ഉണ്ടാകും. രാഷ്ട്രീയമായി പ്രവർത്തിക്കുന്നതവർക്ക് ഇന്ന് നല്ല ദിവസമാണ്. സമൂഹത്തിൽ നിന്ന് എല്ലാവിധ പിന്തുണയും ലഭിക്കും.
ധനു
നിങ്ങളുടെ ജീവിത പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. എന്നാൽ വാക്കുകൾ പരോക്ഷമാകാതെ സൂക്ഷിക്കുക. ശത്രുക്കളിൽ നിന്ന് അകലം പാലിക്കുക. കാരണം അവർ നിങ്ങളെ വീഴ്ത്താനുള്ള കഠിന ശ്രമത്തിലായിരിക്കും.
മകരം
ചില ജോലികൾ പൂർത്തിയാകാത്തതുകൊണ്ട് നിങ്ങൾക്ക് വിഷമം തോന്നിയേക്കാം. വീട്ടിൽ അമ്മയുമായി വഴക്കിടാതിരിക്കാൻ ശ്രമിക്കുക. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ കഠിനാധ്വാനം വേണ്ട ദിവസമാണ്.
കുംഭം
ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. സാമൂഹികപരമായ കാര്യങ്ങളിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് എല്ലാവിധ പിന്തുണയുടെയും പ്രവർത്തിക്കാൻ സാധിക്കും. ശത്രുക്കളുടെ വാക്കുകൾ കേട്ട് മുമ്പോട്ട് പോകരുത്.
മീനം
ഇന്ന് നിങ്ങൾക്ക് ദാനധർമ്മങ്ങൾ ചെയ്യാൻ സാധിക്കും. നിങ്ങൾ നല്ല കാര്യങ്ങൾക്കായി കൂടുതൽ സമയം കണ്ടെത്തും. പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക. കാരണം ഭക്ഷ്യവിഷബാധയേൽക്കാനുള്ള സാധ്യതയുണ്ട്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)