Today’s Horoscope: ഇന്ന് സാമ്പത്തിക പുരോഗതി, ആരോഗ്യം എന്നിവ കാണുന്നു; ഇന്നത്തെ സമ്പൂർണ രാശിഫലം ഇതാ
Horoscope Today in Malayalam on 26th March 2025: ഇന്നത്തെ ദിവസം 12 രാശിക്കാർക്കും എങ്ങനെ എന്നറിയാൻ വായിക്കാം സമ്പൂർണ രാശിഫലം.

ഇന്ന് മാർച്ച് 26, ബുധനാഴ്ച. രാശി അനുസരിച്ച് ഓരോരുത്തർക്കും ഇന്നത്തെ ദിവസ ഫലം വ്യത്യാസപ്പെട്ടിരിക്കും. ഇന്ന് ചില രാശിക്കാർക്ക് സാമ്പത്തിക പുരോഗതി, ആരോഗ്യം, കുടുംബത്തിൽ സമാധാനന്തരീക്ഷം, കാര്യവിജയം എന്നിവയാണെങ്കിൽ മറ്റു ചില രാശിക്കാർക്ക് മനഃപ്രയാസം, അപകടഭീതി, ചെലവ്, എന്നിവ ഉണ്ടാകാം. അതിനാൽ, ഇന്നത്തെ ദിവസം 12 രാശിക്കാർക്കും എങ്ങനെ എന്നറിയാൻ വായിക്കാം സമ്പൂർണ രാശിഫലം.
മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)
മേടം രാശിക്കാർക്ക് ഇന്ന് കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കും. ലക്ഷ്യത്തോടെടെയുള്ള യാത്രകൾ വിജയിക്കും. വരുമാനം വർധിക്കും. ഏറെ നാളായുള്ള ആഗ്രഹങ്ങൾ ശ്രദ്ധിക്കാം. പുതിയ ഗൃഹം വാങ്ങാൻ സാധിക്കും.
ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
ഇടവം രാശിക്കാർക്ക് ഇന്ന് ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും. കലാകാരന്മാർക്ക് അനുകൂല സമയമാണ്. ജോലിയിൽ അനുകൂല സ്ഥലംമാറ്റം പ്രതീക്ഷിക്കാം. പരീക്ഷയിൽ ഉന്നത വിജയം നേടും. സാമ്പത്തിക നില മെച്ചപ്പെടും.
മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)
മിഥുനം രാശിക്കാർക്ക് ഇന്ന് കാര്യപരാജയം. മനഃപ്രയാസം എന്നിവ കാണുന്നു. ശരീരക്ഷതം ഏൽക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത വേണം. ജോലി സ്ഥലത്ത് അനാവശ്യ തർക്കങ്ങൾ ഉണ്ടാകാം. യാത്രകൾ പരാജയപ്പെട്ടേക്കാം.
കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)
കർക്കടകം രാശിക്കാർക്ക് ഇന്ന് ചിലവുകൾ വർധിക്കാൻ സാധ്യത. ധാരാളം യാത്രകൾ ചെയ്യേണ്ടി വന്നേക്കാം. സാധനങ്ങൾ നഷ്ടപ്പെട്ടേക്കാം. അഭിമാനക്ഷതം ഉണ്ടായേക്കാം. വാഗ്വാദങ്ങളിൽ ഏർപ്പെടാൻ സാധ്യത.
ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)
ചിങ്ങം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക പുരോഗതി ഉണ്ടാകും. കളഞ്ഞുപോയ ഏതെങ്കിലും വസ്തു തിരികെ ലഭിക്കാം. പ്രവർത്തന രംഗത്ത് അനുകൂല മാറ്റങ്ങൾ ഉണ്ടായേക്കാം. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കാം. രാഷ്ട്രീയ പ്രവർത്തകർക്ക് അനുകൂല സമയമാണ്.
കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കന്നി രാശിക്കാർ ഇന്ന് തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ശത്രുശല്യം കൂടാം. ശുഭകരമായ ഒരു വാർത്ത കേൾക്കാൻ ഇടവരും. ഏറെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ചില ജോലികൾ ഇന്ന് പൂർത്തിയാക്കാൻ കഴിയും. ബിസിനസ്സിൽ ലാഭമുണ്ടാകും.
തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)
തുലാം രാശിക്കാർ ഇന്ന് ജോലി സ്ഥലത്ത് പല വെല്ലുവിളികളും നേരിട്ടേക്കാം. പല കാര്യങ്ങളിലും തടസം നേരിടും. അഭിമാനക്ഷതം ഉണ്ടാകാം. അനാവശ്യ വാഗ്വാദങ്ങളിൽ ഏർപ്പെടാം. വേദനജനകമായ കാര്യം കേൾക്കാൻ ഇടവരാം. ധനവരവ് കുറയാൻ സാധ്യത.
വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാർ ഇന്ന് ചെറിയ അസുഖങ്ങൾ പിടിപെടാൻ സാധ്യത. പണമിടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കണം. ആരോഗ്യനില മോശമാകാം. എതിരാളികളിൽ നിന്നും ഉപദ്രവങ്ങൾ ഉണ്ടാകാൻ സാധ്യത. സാമ്പത്തിക പ്രതിസന്ധികൾ നേരിടാം.
ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)
ധനു രാശിക്കാർക്ക് ഇന്ന് ചിലവുകൾ വർധിച്ചേക്കാം. ബിസിനസിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ നഷ്ടമുണ്ടായേക്കും. പല കാര്യങ്ങളിലും തടസ്സം നേരിട്ടേക്കാം. മനഃപ്രയാസം ഉണ്ടായേക്കാം. സാധനങ്ങൾ കളഞ്ഞു പോകാൻ സാധ്യത.
മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
മകരം രാശിക്കാർക്ക് ഇന്ന് പ്രവർത്തന രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തിക പുരോഗതി കാണുന്നു. അവിവാഹിതർക്ക് നല്ല വിവാഹലോചനകൾ വരാം. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കാം. ആരോഗ്യം തൃപ്തികരം. വിദ്യാർത്ഥികൾക്ക്പരീക്ഷയിൽ ഉന്നത വിജയം നേടാനാകും.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)
കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂല സമയമാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകും. വീട്ടിൽ സമാധാനവും സന്തോഷവും നിലനിൽക്കും. പുതിയ വാഹനം വാങ്ങാൻ യോഗം. കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കും.
മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)
മീനം രാശിക്കാർ ഇന്ന് ബിസിനസിൽ പുരോഗതി ഉണ്ടാകും. ശ്രമങ്ങൾ ഫലം കാണും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടിയേക്കും. സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമാണ്. നല്ല വാർത്തകൾ കേൾക്കാൻ ഇടവരും. തൊഴിൽ അന്വേഷിക്കുന്നവർക്ക് ജോലി ലഭിക്കാനും സാധ്യത.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)