Today’s Horoscope: അധികചെലവ്, പരാജയം, മനക്ലേശം; അറിയാം ഇന്നത്തെ നക്ഷത്രഫലം
Horoscope Today On 16th March: ദിവസത്തിൻ്റെ പാതിവരെ അവർക്ക് അലച്ചിൽ പരാജയം മനക്ലേശം തുടങ്ങി നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോകേണ്ടി വന്നേക്കാം. എന്നാൽ അതിന് ശേഷം അവർക്ക് ഇതിൻ്റെ വിപരീധമാകും ഫലം. ഇതിൻ്റെയെല്ലാം സൂചനയാണ് രാശിഫലത്തിലൂടെ ലഭിക്കുന്നത്.

ഇന്ന് മാർച്ച് 16 ഞായറാഴ്ച്ച. ഇന്നത്തെ ദിവസം ചില രാശിക്കാരെ കാത്തിരിക്കുന്നത് ഗുണദോഷസമ്മിശ്രമാണ്. ദിവസത്തിൻ്റെ പാതിവരെ അവർക്ക് അലച്ചിൽ പരാജയം മനക്ലേശം തുടങ്ങി നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോകേണ്ടി വന്നേക്കാം. എന്നാൽ അതിന് ശേഷം അവർക്ക് ഇതിൻ്റെ വിപരീധമാകും ഫലം. ഇതിൻ്റെയെല്ലാം സൂചനയാണ് രാശിഫലത്തിലൂടെ ലഭിക്കുന്നത്. അത്തരത്തിൽ ഇന്നത്തെ സമ്പൂർണ രാശിഫലം വിശദമായി പരിശോധിക്കാം.
മേടം
ഇന്ന് നിങ്ങൾക്ക് കഠിനാധ്വാനം നിറഞ്ഞ ഒരു ദിവസമാണ്. ക്ഷീണം, തലവേദന, പനി തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെട്ടേക്കാം. അതിനാൽ ഇന്ന് നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. അധിക ചെലവ് വഹിക്കേണ്ടി വന്നേക്കാം.
ഇടവം
ഭാഗ്യം അനുകൂലമായ ദിവസമായിരിക്കും ഇന്ന്. മാതാപിതാക്കളുടെ അനുഗ്രഹം കൂടെയുണ്ടാകും. എന്തെങ്കിലും ഒരു കാര്യം ചെയ്യുമ്പോൾ സഹോദരന്മാരുടെ ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്. അല്ലാത്തപക്ഷം ആപത്തിലേക്ക് ചാടാൻ സാധ്യതയുണ്ട്.
മിഥുനം
ഇന്ന് ജോലിസ്ഥലത്ത് ചില പ്രധാന ഉത്തരവാദിത്തങ്ങൾ നിങ്ങൾക്ക് ചെയ്ത് തീർക്കേണ്ടതായി വന്നേക്കാം. ഇന്ന്, നിങ്ങളുടെ ഇണയുടെ ആരോഗ്യത്തിൽ ചില പ്രശ്നങ്ങൾ നേരിട്ടേക്കാം. അതിനാൽ നിങ്ങൾ ഇന്ന് ജാഗ്രത പാലിക്കണം.
കർക്കിടകം
ഇന്ന് നിങ്ങൾ സുഹൃത്തുക്കളോടൊപ്പം ഒരു യാത്ര പോകാൻ സാധ്യതയുണ്ട്. ആരെങ്കിലുമായി തർക്കമുണ്ടായാൽ സംസാരം പരോക്ഷമാകാതെ സൂക്ഷിക്കണം. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ വിജയം നേടാൻ കഴിയും.
ചിങ്ങം
ഇന്ന് നിങ്ങൾ മുതിർന്നവരുടെ വാക്കുകൾ ശ്രദ്ധിക്കുകയും അവരിൽ വിശ്വസിക്കുകയും ചെയ്യുന്നതാണ് നല്ലത്. വളരെക്കാലമായി മുടങ്ങിക്കിടന്ന പണം ലഭിക്കാനുള്ള സാധ്യത കാണുന്നു. അതിനാൽ സാമ്പത്തികമായി മെച്ചമുണ്ടാകും.
കന്നി
കേസുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളിൽ ഇന്ന് തീർപ്പുണ്ടാകും. നിങ്ങൾ അശ്രദ്ധരാണെങ്കിൽ ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.
തുലാം
ഇന്ന് ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും. ഇന്ന് വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം ഒരു അപകടത്തിന് ഇരയാകാൻ സാധ്യതയുണ്ട്. രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് ഇന്ന് നല്ല ദിവസമാണ്.
വൃശ്ചികം
ഇന്ന് നിങ്ങൾക്ക് വളരെ ഫലപ്രദമായ ദിവസമായിരിക്കും. . നിങ്ങൾ ഓഹരി വിപണിയിലോ മറ്റോ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ ഇന്ന് നിങ്ങൾക്ക് ഇരട്ടി തുക ലഭിച്ചേക്കാം, അത് നിങ്ങളെ സാമ്പത്തികമായി മെച്ചപ്പെടുത്തും.
ധനു
ഭൂമി, വാഹനം, വീട് മുതലായവ വാങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ന് അതിന് നല്ല ദിവസമാണ്. കുടുംബത്തിലെ ചില തർക്കങ്ങൾ ഇന്നത്തോടെ അവസാനിക്കും. ജോലി ചെയ്യുന്നവർക്ക് ചില തർക്കങ്ങൾ നേരിടേണ്ടി വന്നേക്കാം.
മകരം
ചില സീസണൽ രോഗങ്ങൾ നിങ്ങളെ പിടികൂടിയേക്കാം. അതിനാൽ ഇന്ന് നിങ്ങൾ ആരോഗ്യ കാര്യത്തിൽ ജാഗ്രത പാലിക്കണം. ഭക്ഷണശീലങ്ങൾ നിയന്ത്രിക്കുക. പുറത്തുനിന്നുള്ള ഭക്ഷണം കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്.
കുംഭം
വിദ്യാർത്ഥികൾക്ക് ഇന്ന് ബുദ്ധിമുട്ടുള്ള ദിവസമായിരിക്കും. നിങ്ങളുടെ അയൽപക്കത്ത് എന്തെങ്കിലും തർക്കം ഉണ്ടായാൽ, അതിൽ ഇടപെടുന്നത് ഒഴിവാക്കുക. മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തിൽ ജാഗ്രത പാലിക്കണം.
മീനം
മനക്ലേശം, സമാധാനക്കുറവ്, ആരോഗ്യ പ്രശ്നം തുടങ്ങി നിരവധി കാര്യങ്ങൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ ഉച്ചയ്ക്ക് ശേഷം അനുകൂലമായ ഫലമാകും ഉണ്ടാവുക. നിങ്ങളുടെ ബിസിനസിൽ ചില മാറ്റങ്ങൾ കൊണ്ടുവരാനും സാധിക്കും.
(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)