AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: കുടുംബത്തിൽ സമാധാനം, പുതിയ പ്രണയ ബന്ധങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം

Horoscope Malayalam Today on April 20th 2025: ഇന്ന് ചില രാശിക്കാർക്ക് സാമ്പത്തികമായും ആരോഗ്യപരമായുമെല്ലാം നല്ല ദിവസമാണ്. മറ്റ് ചില രാശിക്കാർക്ക് ആരോഗ്യസംബന്ധ പ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയും നേരിടാം.

Today’s Horoscope: കുടുംബത്തിൽ സമാധാനം, പുതിയ പ്രണയ ബന്ധങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Updated On: 20 Apr 2025 06:39 AM

ഇന്ന് ഏപ്രിൽ 20, ഞായറാഴ്ച. രാശി അനുസരിച്ച് ഓരോരുത്തരുടെയും അതാത് ദിവസഫലം വ്യത്യാസപ്പെട്ടിരിക്കും. ഇന്ന് അനുകൂല സമയമുള്ള രാശിക്കാർക്ക് നാളെയും അനുകൂല സമയമായിരിക്കണം എന്നില്ല. നേരെ മറിച്ചും. ഇന്ന് ചില രാശിക്കാർക്ക് സാമ്പത്തികമായും ആരോഗ്യപരമായുമെല്ലാം നല്ല ദിവസമാണ്. മറ്റ് ചില രാശിക്കാർക്ക് ആരോഗ്യസംബന്ധ പ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയും നേരിടാം. അതിനാൽ, ഇന്നത്തെ ദിവസം ഓരോ രാശിക്കാർക്കും എങ്ങനെ എന്നറിയാൻ വായിക്കാം സമ്പൂർണ രാശിഫലം.

മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)

മേടം രാശിക്കാർക്ക് ഇന്ന് പല കാര്യങ്ങളും അലോസരമായി തോന്നാം. പ്രതികൂലമായ അനുഭവങ്ങൾ വന്നുചേരാം. സാമ്പത്തിക നിക്ഷേപങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കണം. ശരീര സുഖക്കുറവ് ഉണ്ടായേക്കാം. തടസ്സങ്ങൾ നേരിട്ടേക്കാം.

ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

ഇടവം രാശിക്കാർക്ക് ഇന്ന് ഉദ്യോഗത്തിൽ ചില അനിശ്ചിതത്വങ്ങൾ ഉണ്ടാകാം. പുതിയ സംരംഭങ്ങൾക്ക് കാലം അത്ര അനുകൂലമല്ല. ആരോഗ്യകര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. മേലുദ്യോഗസ്ഥരുമായി വാഗ്‌വാദങ്ങളിൽ ഏർപ്പെടാം.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)

മിഥുനം രാശിക്കാർക്ക് ഇന്ന് ആരോഗ്യം തൃപ്തികരമാണ്. കർമ രംഗത്ത് കൂടുതൽ ശോഭിക്കും. പുണ്യ കർമ്മങ്ങൾക്കായി പണം ചെലവഴിക്കും. കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും ഉണ്ടാകും. മത്സരപരീക്ഷകളിൽ വിജയിക്കും.

കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)

കർക്കടകം രാശിക്കാർക്ക് ഇന്ന് കുടുംബ ജീവിതം സന്തോഷകരമായിരിക്കും. ഉല്ലാസയാത്രയിൽ പങ്കെടുക്കാൻ സാധ്യത. പുതിയ ഉദ്യോഗം ലഭിക്കാം. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കാം. സാമ്പത്തിക നില മെച്ചമാകും.

ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)

ചിങ്ങം രാശിക്കാർ ഇന്ന് പല കാര്യങ്ങളിലും തടസ്സം നേരിട്ടേക്കാം. ലക്ഷ്യത്തോടെയുള്ള യാത്രകൾ പരാചയപെടാം. ജോലിയിൽ ഉത്തരവാദിത്വം വർധിക്കും. അനാവശ്യചിന്തകൾ ഉണ്ടാകും. വരുമാനം കുറയാം. ആരോഗ്യ നില മോശമാകാം.

കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കന്നി രാശിക്കാർ ഇന്ന് ജോലിഭാരം കൂടും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാം. പണമിടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കണം. പ്രതീക്ഷിച്ച പോലെ പല കാര്യങ്ങളും നടക്കണമെന്നില്ല. സാമ്പത്തിക ബുദ്ധിമുട്ട് നേരിടാം.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)

തുലാം രാശിക്കാർ ഇന്ന് ചില ഉന്നത സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപെടാം. പങ്കാളിയുമായി ഉണ്ടായിരുന്ന തർക്കങ്ങൾ പരിഹരിക്കപ്പെടും. സുഹൃത്തുക്കളുമായി ഒത്തു ചേരും. പുതിയ സംരംഭങ്ങൾക്ക് അനുകൂല സമയമാണ്.

വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർക്ക് ഇന്ന് അഭിമാനക്ഷതം ഏൽക്കാൻ സാധ്യത. തർക്കങ്ങളിൽ ഭാഗമാകാതിരിക്കുക. ശരീരക്ഷതം ഏൽക്കാം. മനഃപ്രയാസം ഉണ്ടായേക്കും. പല കാര്യങ്ങളിലും പരാചയപെടാം. ശത്രുശല്യം ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)

ധനു രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നില മെച്ചപ്പെടും. ബന്ധു സഹായം ലഭിക്കാം. അനുകൂല സ്ഥലം മാറ്റം ലഭിക്കാം. ഏറെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികൾ പൂർത്തിയാക്കും. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കാം.

മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

മകരം രാശിക്കാർക്ക് ഇന്ന് പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ നടക്കണമെന്നില്ല. അപകടം ഉണ്ടാവാതെ സൂക്ഷിക്കണം. അലസത ഒഴിവാക്കാം. മനസമാധാനം കുറയാം. അധിക ചെലവ് വന്നുചേരാം. ശ്രമങ്ങൾ ഫലം കാണാതെ വരാം.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)

കുംഭം രാശിക്കാർക്ക് ഇന്ന് കുടുംബത്തിൽ സമാധാനം ഉണ്ടാകും. ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും. പഠനകാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. ആരോഗ്യം തൃപ്തികരം. പുണ്യ സ്ഥലം സന്ദർശിക്കും. അവിചാരിത നേട്ടങ്ങൾ ഉണ്ടാകും.

മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)

മീനം രാശിക്കാർ ഇന്ന് അംഗീകാരം, നേട്ടം എന്നിവ കാണുന്നു. ബിസിനസിൽ പുരോഗതി ഉണ്ടാകും. സന്തോഷവും സമാധാനവും നിലനിൽക്കും. ജോലിയിൽ സ്ഥലംമാറ്റം ലഭിക്കാൻ ഇടയുണ്ട്. സൽക്കാരങ്ങളിൽ പങ്കെടുക്കും. സാമ്പത്തിക നില മെച്ചപ്പെടും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)