AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: സാമ്പത്തിക നിലയിൽ പുരോഗതി, പുതിയ ഉദ്യോഗം; ഇന്നത്തെ സമ്പൂർണ രാശിഫലം ഇതാ

Horoscope today in Malayalam April 10th 2025: ഇന്ന് പന്ത്രണ്ട് രാശിക്കാർക്കും എങ്ങനെ എന്നറിയാൻ വായിക്കാം സമ്പൂർണ രാശിഫലം.

Today’s Horoscope: സാമ്പത്തിക നിലയിൽ പുരോഗതി, പുതിയ ഉദ്യോഗം; ഇന്നത്തെ സമ്പൂർണ രാശിഫലം ഇതാ
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Published: 10 Apr 2025 06:21 AM

ഇന്ന് ഏപ്രിൽ 10, വ്യാഴാഴ്ച. ദിവസഫലം ഓരോ രാശി അനുസരിച്ച് ഓരോരുത്തർക്കും വ്യത്യാസപ്പെട്ടിരിക്കും. ചില രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നിലയിൽ പുരോഗതി, പുതിയ ഉദ്യോഗം, അംഗീകാരം, മത്സര വിജയം, എന്നിവയെല്ലാം ഉണ്ടായേക്കാം. മറ്റു രാശിക്കാർക്ക് അപകടസാധ്യത, അലച്ചിൽ, ചെലവ്, കാര്യതടസ്സം എന്നിവ ഉണ്ടാകാം. ഇന്ന് പന്ത്രണ്ട് രാശിക്കാർക്കും എങ്ങനെ എന്നറിയാൻ വായിക്കാം സമ്പൂർണ രാശിഫലം.

മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)

മേടം രാശിക്കാർക്ക് ഇന്ന് സമയം അനുകൂലമായിരിക്കില്ല. അലച്ചിൽ, ചെലവ് എന്നിവ ഉണ്ടാകും. യാത്രപരാചയം കാണുന്നു. അപകടം ഉണ്ടാവാതെ സൂക്ഷിക്കണം. ബിസിനസിൽ ബുദ്ധിമുട്ട് നേരിടും. വരുമാനം കുറയാം.

ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

ഇടവം രാശിക്കാർക്ക് ഇന്ന് ഉന്നതരിൽ നിന്ന് അംഗീകാരം ലഭിക്കും. സാമ്പത്തിക നിലയിൽ പുരോഗതിയുണ്ടാകും. പുതിയ ഉദ്യോഗം ലഭിക്കും. ശത്രുക്കൾ മിത്രങ്ങളാകും. മത്സര വിജയം, കാര്യവിജയം എന്നിവ കാണുന്നു. ബിസിനസിൽ നിന്ന് നേട്ടം പ്രതീക്ഷിക്കാം.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)

മിഥുനം രാശിക്കാർക്ക് ഇന്ന് അഭിമാനക്ഷതം ഏൽക്കാൻ സാധ്യത. കലഹങ്ങളിൽ ഏർപ്പെടാതിരിക്കുക. ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർ സൂക്ഷിക്കണം. ലക്ഷ്യത്തോടെടെയുള്ള യാത്രകൾ പരാചയപ്പെടാം. തടസ്സങ്ങൾ വന്നുചേരാം.

കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)

കർക്കടകം രാശിക്കാർ ഇന്ന് മനസ്സമാധാനം ഉണ്ടാകും. കടം കൊടുത്ത പണം മടക്കി കിട്ടാൻ സാധ്യത. കുടുംബത്തിൽ ഐക്യം ഉണ്ടാകും. വരുമാനം വർധിക്കും. കലാരംഗത്ത് പ്രവർത്തകർക്ക് അനുകൂല സമയമാണ്.

ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)

ചിങ്ങം രാശിക്കാർ ഇന്ന് ജോലിസ്ഥലത്ത് വാഗ്‌വാദങ്ങളിൽ ഏർപ്പെടാം. പല കാര്യങ്ങളിലും തടസ്സം നേരിട്ടേക്കാം. മനഃപ്രയാസം അനുഭവപ്പെടാം. ശരീരക്ഷതം ഏൽക്കാൻ സാധ്യത. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം.

കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കന്നി രാശിക്കാർ ഇന്ന് ഉത്സാഹം, ആരോഗ്യം എന്നിവ കാണുന്നു. പുതിയ ജോലിയിൽ പ്രവേശിക്കും. ഏറെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികൾ പൂർത്തീകരിക്കാൻ സാധിക്കും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. വാഹനം വാങ്ങാനുള്ള ആഗ്രഹം സാധിക്കാം.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)

തുലാം രാശിക്കാർ ഇന്ന് ശുഭകരമായ വാർത്ത കേൾക്കാൻ ഇടവരും. വിദ്യാർത്ഥികൾക്ക് അനുകൂല സമയമാണ്. വരുമാനം വർധിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. പുതിയ ഗൃഹം വാങ്ങാൻ യോഗം

വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർക്ക് ഇന്ന് ശരീരസുഖക്കുറവ് അനുഭവപ്പെടാം. രോഗങ്ങൾ പിടിപെടാൻ സാധ്യത. തർക്കങ്ങളിൽ ഏർപ്പെടാം. ആർഭാടങ്ങൾ ഒഴിവാക്കണം. അധിക ചെലവ് വന്നു ചേരാൻ സാധ്യത. സമചിത്തത നഷ്ടമാവാതെ ശ്രദ്ധിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)

ധനു രാശിക്കാർക്ക് ഇന്ന് പൊതുവേ നല്ല സമയമാണ്. ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കും. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കാം. കളഞ്ഞുപോയ വസ്തു തിരികെ ലഭിക്കാൻ സാധ്യത. സാമ്പത്തികനില പുരോഗമിക്കും.

മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

മകരം രാശിക്കാർ ഇന്ന് പല വെല്ലുവിളികളും നേരിട്ടേക്കാം. വിദേശയാത്രയ്ക്ക് തടസ്സങ്ങൾ ഉണ്ടാകും. ആർഭാടങ്ങൾ ഒഴിവാക്കണം. വേദനാജനകമായ വാർത്തകൾ കേൾക്കാൻ ഇടവരും. പല കാര്യങ്ങളിലും തടസം നേരിടും. അലസത ഒഴിവാക്കണം.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)

കുംഭം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക പുരോഗതി കാണുന്നു. വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ്. ഇഷ്ടഭക്ഷണ സമൃദ്ധി കാണുന്നു. ഏറെ നാളായുള്ള ആഗ്രഹങ്ങൾ നടക്കാം. ഉന്നതരിൽ നിന്ന് അംഗീകാരം ലഭിക്കും.

മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)

മീനം രാശിക്കാർ ഇന്ന് ഉത്സാഹം നിറഞ്ഞ ദിവസമായിരിക്കും. ബിസിനസിൽ പുരോഗതി ഉണ്ടാകും. ശ്രമങ്ങൾ ഫലം കാണും. തൊഴിൽ അന്വേഷിക്കുന്നവർക്ക് ജോലി ലഭിക്കാൻ സാധ്യത. സൽക്കരയോഗം കാണുന്നു. മംഗലകർമ്മങ്ങളിൽ പങ്കെടുക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)