5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope : മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി; ഇന്ന് ഈ നാളുകാര്‍ക്ക് അനുയോജ്യം; രാശിഫലം നോക്കാം

Horoscope 8th January 2025 : ചില നാളുകാര്‍ക്ക് ഇന്ന് മികച്ച ദിവസം. എന്നാല്‍ മറ്റ് ചില നാളുകാര്‍ക്ക് കുറച്ച് പ്രയാസങ്ങള്‍ അനുഭവപ്പെട്ടേക്കാം. തൊഴില്‍, ആരോഗ്യം, യാത്ര തുടങ്ങിയ വിവിധ കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവചനങ്ങള്‍ രാശിഫലത്തില്‍ കാണാം. ഇന്ന് നിങ്ങളുടെ രാശിഫലം എങ്ങനെയായിരിക്കും ? ചില നാളുകാര്‍ക്ക് ബിസിനസില്‍ വിജയവും, സാമ്പത്തിക ലാഭവും പ്രതീക്ഷിക്കാം. മറ്റ് ചിലര്‍ക്ക് ഈ ദിവസം നേരിയ പ്രശ്‌നങ്ങള്‍ കാണുന്നു. ഇന്നത്തെ രാശിഫലം നോക്കാം

Today’s Horoscope : മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി; ഇന്ന് ഈ നാളുകാര്‍ക്ക് അനുയോജ്യം; രാശിഫലം നോക്കാം
ഇന്നത്തെ രാശിഫലം Image Credit source: Getty
jayadevan-am
Jayadevan AM | Published: 08 Jan 2025 06:00 AM

രോ ദിവസവും തുടങ്ങുന്നതിന് മുമ്പ് തന്നെ പലരും രാശിഫലം നോക്കാന്‍ ആഗ്രഹിക്കുന്നു. ജോലി, യാത്ര തുടങ്ങിയ കാര്യങ്ങളിലെല്ലാം രാശിഫലത്തിലെ പ്രവചനങ്ങള്‍ എന്തെല്ലാമെന്ന് നോക്കുന്നവര്‍ നിരവധിയാണ്. ചിലര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള പ്രവചനങ്ങളാകും കാണുന്നത്. ഇത് ആത്മവിശ്വാസം പകരും. എന്നാല്‍ മറ്റ് ചിലര്‍ക്കാകട്ടെ അവര്‍ ആഗ്രഹിക്കുന്ന തരത്തിലാകണമെന്നില്ല രാശിഫലത്തില്‍ പറയുന്നത്. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, പ്രവര്‍ത്തനവിജയം തുടങ്ങിയവ കാണുന്നതിനാല്‍ ചില നാളുകാര്‍ക്ക് ഇന്ന് അനുയോജ്യ ദിവസമാണ്. കാര്യതടസം, അലച്ചില്‍ തുടങ്ങിവ കാണുന്നതിനാല്‍ ചിലര്‍ക്ക് ഇന്ന് നേരിയ ബുദ്ധിമുട്ടുകളുണ്ടാകാമെങ്കിലും, ആത്മവിശ്വാസത്തോടെയും, പ്രതീക്ഷയോടെയും മുന്നോട്ടു പോകണം. ഇന്നത്തെ രാശിഫലം നോക്കാം.

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ)

തൊഴിലിന് വേണ്ടിയുള്ള ശ്രമങ്ങള്‍ വിജയിച്ചേക്കാം. കാര്യവിജയം, അംഗീകാരം തുടങ്ങിയവയും ഇന്നത്തെ ശുഭസൂചനയാണ്. നല്ല ആരോഗ്യവും പ്രതീക്ഷിക്കാം.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ)

അനാവശ്യ ചെലവുകള്‍ക്ക് സാധ്യത. ധനവിനിയോഗത്തില്‍ ശ്രദ്ധ വേണം. കച്ചവടത്തിലും വ്യവസായത്തിലും ശ്രദ്ധിക്കണം. കാര്യതടസം, അലച്ചില്‍ എന്നിവയും കാണുന്നു.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ)

മനസ് അസ്വസ്ഥമാകാം. എന്നാല്‍ പ്രിയപ്പെട്ടവരുടെ സഹായം ലഭിക്കും. ഇഷ്ടഭക്ഷണസമൃദ്ധിക്കും സാധ്യത. കാര്യവിജയം കാണുന്നു.

Read Also : മകര സംക്രാന്തിക്ക് ശേഷം ഈ രാശിക്കാർക്ക് എല്ലാ മേഖലകളിലും നേട്ടം

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

ഇന്ന് പൊതുവെ മികച്ച ദിവസം. കാര്യവിജയം, അംഗീകാരം എന്നിവയ്ക്ക് സാധ്യത. യാത്രകളും നടത്തിയേക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ)

അലച്ചിലിന് സാധ്യത. കഠിനാധ്വാനം വേണ്ടിവരും. സാമ്പത്തികനഷ്ടം, കാര്യപരാജയം എന്നിവയും കാണുന്നു.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ)

പ്രശ്‌നങ്ങളുണ്ടാകാമെങ്കിലും പരിഹാരം കണ്ടെത്തും. മനഃപ്രയാസം, യാത്രാതടസം എന്നിവയ്ക്ക് സാധ്യത.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ)

ബിസിനസില്‍ ഇന്ന് മികച്ച ദിവസമായിരിക്കാം. ഉത്സാഹം, അംഗീകാരം, ശത്രുക്ഷയം എന്നിവയ്ക്കും സാധ്യത.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ)

സമചിത്തതയോടെ പെരുമാറണം. തീരുമാനങ്ങളില്‍ പക്വത വേണം. യാത്രാവിജയം, അംഗീകാരം എന്നിവയ്ക്ക് സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ)

മനഃപ്രയാസം, വഴക്ക് എന്നിവയ്ക്ക് സാധ്യത. കാര്യതടസം, യാത്രാപരാജയം എന്നിവയ്ക്കും സാധ്യത. യാത്ര ചെയ്യുമ്പോള്‍ സൂക്ഷിക്കണം.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ)

ചിന്തിച്ച് മാത്രം തീരുമാനങ്ങളെടുക്കുക. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വേണം. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യത. മനഃപ്രയാസം കാണുന്നു.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ

കാര്യവിജയം, അംഗീകാരം എന്നിവയ്ക്ക് സാധ്യത. ആഗ്രഹങ്ങള്‍ നടക്കാനും സാധ്യത. തൊഴിലിടത്തിലും മികച്ച ദിനം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി

ഭാഗികമായ കാര്യപരാജയം കാണുന്നു. തൊഴിലില്‍ സമ്മര്‍ദ്ദമുണ്ടാകാം. യാത്രാപരാജയം കാണുന്നു.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)