5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope : കാര്യപരാജയം, അസ്വസ്ഥ; ഈ നാളുകാര്‍ക്ക് ഇന്ന് മൊത്തം പ്രശ്‌നം; രാശിഫലം നോക്കാം

Horoscope 7th March 2025: ഇന്നത്തെ രാശിഫലം ചില നാളുകാര്‍ക്ക് സന്തോഷവും മറ്റ് ചിലര്‍ക്ക് നിരാശയും സമ്മാനിക്കുന്നു . രാശിഫലം വിവിധ രംഗങ്ങളിലെ കാര്യങ്ങളെക്കുറിച്ച് പ്രവചിക്കുന്നു. രാശിഫലത്തില്‍ ആഗ്രഹിക്കുന്ന പ്രവചനങ്ങള്‍ ഇല്ലെങ്കില്‍ പോലും ആത്മവിശ്വാസത്തോടെ മുന്നേറണം. സധൈര്യത്തോടെ ഈ ദിനത്തെയും സമീപിക്കണം

Today’s Horoscope : കാര്യപരാജയം, അസ്വസ്ഥ; ഈ നാളുകാര്‍ക്ക് ഇന്ന് മൊത്തം പ്രശ്‌നം; രാശിഫലം നോക്കാം
ഇന്നത്തെ രാശിഫലം Image Credit source: Getty
jayadevan-am
Jayadevan AM | Published: 07 Mar 2025 05:56 AM

ന്നത്തെ (മാര്‍ച്ച് 7) രാശിഫലത്തില്‍ ചില നാളുകാര്‍ക്ക് അവരുടെ പ്രതീക്ഷയ്‌ക്കൊത്തുള്ള പ്രവചനങ്ങളാണുള്ളത്. കാര്യവിജയവും, ധനയോഗവുമൊക്കെ ഈ നാളുകാരില്‍ കാണുന്നു. എന്നാല്‍ ഇന്ന് മറ്റ് ചില നാളുകാരുടെ രാശിഫലം അത്ര മികച്ചതല്ല. കാര്യപരാജയം, അസ്വസ്ഥ തുടങ്ങിയയാണ് ചില നാളുകാരിലെ പ്രതികൂല ഘടകങ്ങള്‍. ഇന്നത്തെ രാശിഫലം നോക്കാം.

മേടം

ആത്മീയ കാര്യങ്ങളില്‍ ഇടപെട്ടേക്കും. രാവിലെ അത്ര അനുകൂല ഫലങ്ങളല്ലെങ്കിലും ഉച്ചയ്ക്ക് ശേഷം കാര്യങ്ങള്‍ മെച്ചപ്പെട്ടേക്കും. അപകടഭീതി, കാര്യപരാജയം എന്നിവയാണ് രാവിലെ കാണുന്നത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം കാര്യവിജയം, ആരോഗ്യം തുടങ്ങിയവ കാണുന്നു.

ഇടവം

രാവിലെ മികച്ച ഫലങ്ങളാണ് കാണുന്നത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞേക്കാം. ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം തുടങ്ങിയവയാണ് രാവിലത്തെ ഫലങ്ങള്‍. എന്നാല്‍ പിന്നീട് അസ്വസ്ഥത, മനഃപ്രയാസം, വാഗ്വാദം തുടങ്ങിയവ കാണുന്നു.

മിഥുനം

കാര്യതടസം, അലച്ചില്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് സാധ്യത.

കര്‍ക്കിടകം

മനഃപ്രയാസം, അസ്വസ്ഥത, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് സാധ്യത. കഠിനാധ്വാനം ചെയ്യേണ്ടി വരും.

Read Also : Richest Zodiac Signs 2025: 2025-ൽ ജ്യോതിഷ പ്രകാരം സമ്പന്നരാകുന്ന രാശിക്കാർ, ഇവർ

ചിങ്ങം

തൊഴിലിനോ, പുതിയ കോഴ്‌സുകള്‍ക്കോ വേണ്ടിയുള്ള ശ്രമങ്ങള്‍ വിജയിച്ചേക്കാം. ആഗ്രഹസഫലീകരണം, യാത്രാവിജയം, അംഗീകാരം എന്നിവ കാണുന്നു.

കന്നി

ആരോഗ്യപ്രശ്‌നങ്ങള്‍, അപകടഭീതി, ചെലവ്, അലച്ചില്‍, യാത്രാപരാജയം എന്നിവ കാണുന്നു.

തുലാം

കാര്യതടസം, യാത്രാപരാജയം, ആരോഗ്യപ്രശ്‌നങ്ങള്‍, അലച്ചില്‍, അസ്വസ്ഥത തുടങ്ങിയവയ്ക്ക് സാധ്യത.

വൃശ്ചികം

സുഹൃദ്-ബന്ധു സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, ആഗ്രഹസഫലീകരണം, യാത്രാവിജയം, ചെലവ് എന്നിവയ്ക്ക് സാധ്യത.

ധനു

പൊതുവെ അനുകൂലമായ ദിവസം. ഇഷ്ടഭക്ഷണസമൃദ്ധി, സുഹൃദ്-ബന്ധുസമാഗമം, യാത്രാവിജയം, കാര്യവിജയം തുടങ്ങിയവ കാണുന്നു.

മകരം

ആഗ്രഹതടസം, വാഗ്വാദം, കാര്യപരാജയം, മനഃപ്രയാസം, അസ്വസ്ഥത എന്നിവ കാണുന്നു.

കുംഭം

മോശം അനുഭവങ്ങള്‍, ആഗ്രഹതടസം, യാത്രാപരാജയം, കാര്യതടസം, മനഃപ്രയാസം എന്നിവ കാണുന്നു.

മീനം

പ്രശ്‌നപരിഹാരം, അംഗീകാരം, കാര്യവിജയം, നേട്ടം, അനുകൂല സ്ഥലംമാറ്റം എന്നിവയ്ക്ക് സാധ്യത.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇത് ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല)