Todays Horoscope : കാര്യവിജയം, അംഗീകാരം; ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിവസം; അറിയാം ഇന്നത്തെ രാശിഫലം
Horoscope 6th January 2025 : ചില നാളുകാര്‍ക്ക് ഇന്ന് അവര്‍ ആഗ്രഹിക്കുന്ന പ്രവചനങ്ങള്‍ കാണാം. എന്നാല്‍ മറ്റ് ചില നാളുകാര്‍ക്ക് അവര്‍ പ്രതീക്ഷിക്കാത്ത തരത്തിലാകാം. ചിലപ്പോള്‍ സമ്മിശ്രവുമാകാം. ആരോഗ്യം, യാത്ര, തൊഴില്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള വിവിധ പ്രവചനങ്ങളാണ് രാശിഫലത്തില്‍ ഉള്ളത്. ഇന്ന് ചില നാളുകാര്‍ക്ക് കാര്യവിജയവും അംഗീകാരവും കാണുന്നു. മറ്റ് ചില നാളുകാര്‍ക്ക് ഇന്ന് അത്ര മികച്ച ദിനവുമല്ല. ഇന്നത്തെ രാശിഫലം നോക്കാം
പ്രതീക്ഷകളോടെയാണ് നാം രാശിഫലം വായിക്കുന്നത്. ചിലപ്പോള്‍ നാം ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രവചനങ്ങളാകാം കാണുന്നത്. എന്നാല്‍ മറ്റ് ചില അവസരങ്ങളില്‍ പ്രവചനങ്ങള്‍ നാം പ്രതീക്ഷിക്കുന്ന തരത്തിലാകണമെന്നില്ല. ചിലപ്പോള്‍ സമ്മിശ്രവുമാകാം. ആരോഗ്യം, യാത്ര, തൊഴില്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള വിവിധ പ്രവചനങ്ങളാണ് രാശിഫലത്തില്‍ ഉള്ളത്. ഇന്ന് ചില നാളുകാര്‍ക്ക് കാര്യവിജയവും അംഗീകാരവും കാണുന്നു. മറ്റ് ചില നാളുകാര്‍ക്ക് ഇന്ന് അത്ര മികച്ച ദിനവുമല്ല. ഇന്നത്തെ രാശിഫലം നോക്കാം.
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം)
സാമ്പത്തികകാര്യങ്ങളില്‍ അതീവ ജാഗ്രത വേണം. അലംഭാവം കാട്ടരുത്. ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടേക്കാം. മനഃപ്രയാസം, കാര്യപരാജയം എന്നിവയ്ക്കും സാധ്യത. അമിത ധനവിനിയോഗത്തിനും സാധ്യത.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം)
ചിന്തിച്ച് മാത്രം തീരുമാനങ്ങളെടുക്കുക. വാക്കുകളും പ്രവൃത്തികളും നിയന്ത്രിക്കണം. തടസങ്ങള്‍ മാറിക്കിട്ടാനും സാധ്യത. കാര്യവിജയത്തിനും അംഗീകാരത്തിനും സാധ്യത. ഇഷ്ടഭക്ഷണസമൃദ്ധിക്കും യോഗം.
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
തൊഴില്‍രംഗത്ത് മികച്ച പിന്തുണ ലഭിക്കും. ശത്രുക്ഷയത്തിന് സാധ്യത. മത്സരവിജയം, അംഗീകാരം എന്നിവയ്ക്കും സാധ്യത. സല്‍ക്കാരയോഗവും കാണുന്നു.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
അലസത ഒഴിവാക്കണം. കൂടുതല്‍ അധ്വാനിക്കേണ്ടി വരും. തൊഴില്‍രംഗത്ത് നല്ല ശ്രദ്ധ വേണം. മനഃപ്രയാസം, സാമ്പത്തികനഷ്ടം എന്നിവയ്ക്കും സാധ്യത.
Read Also : ഈ രാശിക്കാർക്ക് ഗജലക്ഷ്മീ രാജയോഗം: കൈനിറയെ കാശ്
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം)
പ്രതിസന്ധികളുണ്ടാകാം. എന്നാല്‍ പ്രിയപ്പെട്ടവരില്‍ നിന്ന് മികച്ച പിന്തുണ ലഭിക്കും. ശതുശല്യം അപകടഭീതി എന്നിവയ്ക്കും സാധ്യത.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം)
വാക്കുകളിലും പെരുമാറ്റത്തിലും നിയന്ത്രണംവേണം. ആഗ്രഹ സഫലീകരണമുണ്ടായേക്കാം. നേട്ടം, അംഗീകാരം എന്നിവയ്ക്കും സാധ്യത.
തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം)
പൊതുവെ സന്തോഷത്തിനും മനഃസമാധാനത്തിനും സാധ്യത. തൊഴിലിന് വേണ്ടിയുള്ള ശ്രമങ്ങള്‍ വിജയിച്ചേക്കാം. ആരോഗ്യം, നേട്ടം എന്നിവയ്ക്ക് സാധ്യത.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
അലച്ചില്‍, മനഃപ്രയാസം എന്നിവയ്ക്ക് സാധ്യത. കഠിനാധ്വാനം ചെയ്യേണ്ടി വരും. ധനകാര്യങ്ങളില്‍ ശ്രദ്ധ വേണം.
ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
ആലോചിച്ച് മാത്രം തീരുമാനങ്ങളെടുക്കുക. ധൃതി അരുത്. തടസങ്ങള്‍ക്ക് സാധ്യത. മനഃപ്രയാസം അനുഭവപ്പെട്ടേക്കാം.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം)
പ്രിയപ്പെട്ടവരുടെ പിന്തുണ ലഭിക്കും. പ്രതിസന്ധികള്‍ തരണം ചെയ്യാനാകും. കാര്യവിജയം, അംഗീകാരം എന്നിവയ്ക്കും സാധ്യത.
കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം)
യാത്രകള്‍ക്കും ധനവിനിയോഗത്തിനും സാധ്യത. കാര്യപരാജയം, ശത്രുശല്യം എന്നിവയ്ക്കും സാധ്യത.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)
ഉത്സാഹം, ആത്മവിശ്വാസം എന്നിവ കാണുന്നു. കാര്യവിജയം, നേട്ടം എന്നിവയ്ക്ക് സാധ്യത.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)