Todays Horoscope : ഇഷ്ടഭക്ഷണസമൃദ്ധി, തൊഴില്‍വിജയം; ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനം; ഇന്നത്തെ രാശിഫലം അറിയാം

Horoscope 4th January 2025 : ചില നാളുകാര്‍ക്ക് ഇന്ന് മികച്ച ദിവസമാണ്. എന്നാല്‍ മറ്റ് ചില നാളുകാര്‍ക്ക് കുറച്ച് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടേക്കാം. തൊഴില്‍, ആരോഗ്യം, യാത്ര തുടങ്ങിയ വിവിധ കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവചനങ്ങള്‍ രാശിഫലത്തില്‍ ഉണ്ട്. ഇന്ന് നിങ്ങളുടെ രാശിഫലം എങ്ങനെയായിരിക്കും. ചില നാളുകാര്‍ക്ക് ബിസിനസില്‍ വിജയവും, സാമ്പത്തിക ലാഭവും കാണുന്നു. മറ്റ് ചിലര്‍ക്ക് ഈ ദിവസം അസംൃപ്തിയുടേതുമാകാം. ഇന്നത്തെ രാശിഫലം നോക്കാം

Todays Horoscope :  ഇഷ്ടഭക്ഷണസമൃദ്ധി, തൊഴില്‍വിജയം; ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനം; ഇന്നത്തെ രാശിഫലം അറിയാം

ഇന്നത്തെ രാശിഫലം

Updated On: 

04 Jan 2025 06:15 AM

രാശിഫലം അറിയാന്‍ പലര്‍ക്കും ഇഷ്ടമാണ്. ചിലപ്പോള്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നതാകാം ആ ദിവസത്തെ രാശിഫലം. എന്നാല്‍ ചിലപ്പോള്‍ പ്രതീക്ഷിക്കുന്നതുപോലെ രാശിഫലത്തില്‍ കാണണമെന്നുമില്ല. തൊഴില്‍, ആരോഗ്യം, യാത്ര തുടങ്ങിയ വിവിധ കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവചനങ്ങള്‍ രാശിഫലത്തില്‍ ഉണ്ട്. ഇന്ന് നിങ്ങളുടെ രാശിഫലം എങ്ങനെയായിരിക്കും. ചില നാളുകാര്‍ക്ക് ബിസിനസില്‍ വിജയവും, സാമ്പത്തിക ലാഭവും കാണുന്നു. മറ്റ് ചിലര്‍ക്ക് ഈ ദിവസം അസംതൃപ്തിയുടേതുമാകാം. ഇന്നത്തെ രാശിഫലം നോക്കാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ ഭാഗം)

ഈ നാളുകാര്‍ക്ക് ഇന്ന് കൂടുതലും അനുകൂലമായ ദിവസമാണ്. കാര്യവിജയം, അംഗീകാരം എന്നിവയ്ക്ക് സാധ്യത. തൊഴിലില്‍ മുന്‍ഗണന നല്‍കണം. സല്‍ക്കാരത്തിനും, ഇഷ്ടഭക്ഷണസമൃദ്ധിക്കും യോഗം. വേണ്ടപ്പെട്ടവരെ കാണാനും സാധിച്ചേക്കാം.

ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതി)

കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍ എന്നിവരില്‍ നിന്ന് സന്തോഷവാര്‍ത്ത തേടിയെത്തിയേക്കാം. സാമ്പത്തികകാര്യങ്ങളില്‍ ആലോചിച്ച് വേണം തീരുമാനമെടുക്കാന്‍. തൊഴില്‍കാര്യങ്ങളില്‍ നല്ല വാര്‍ത്തയ്ക്ക് സാധ്യത. അംഗീകാരം, കാര്യവിജയം എന്നിവയ്ക്ക് സാധ്യത.

മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

തിരക്കുപിടിച്ച ദിവസമായിരിക്കും ഇന്ന്. അലച്ചിലിന് സാധ്യത. ആരോഗ്യം ശ്രദ്ധിക്കണം. മനസമാധാനക്കുറവ് അനുഭവപ്പെട്ടേക്കാം. കാര്യതടസത്തിനും സാധ്യത

കര്‍ക്കിടകം (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)

പകല്‍ ജോലിത്തിരക്കില്‍ വ്യാപൃതരാകും. രാത്രിയില്‍ സ്വസ്ഥയും, മനസമാധാനവും അനുഭവപ്പെടും. ചെലവ് കൂടാനും സാമ്പത്തികനഷ്ടത്തിനും സാധ്യത. സ്വസ്ഥതക്കുറവ് അനുഭവപ്പെട്ടേക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം)

ഇന്ന് നിങ്ങള്‍ക്ക് എല്ലാ കാര്യങ്ങളിലും ഉത്സാഹം തോന്നിയേക്കാം. യാത്രകള്‍ ലക്ഷ്യം കാണാനും സാധ്യത. കാര്യവിജയത്തിന് സാധ്യത. പ്രശ്‌നങ്ങളില്‍ പക്വതയോടെ ഇടപെടണം.

കന്നി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)

ഇന്ന് ആത്മീയകാര്യങ്ങളില്‍ ഭാഗമായേക്കാം. പുണ്യപ്രവൃത്തികള്‍ ചെയ്യുന്നതിലൂടെ മനശാന്തി തോന്നാം. പൊതുവെ ഇന്ന് മനസമാധാനം അനുഭവപ്പെടുന്ന ദിവസമാണ്. അംഗീകാരം, ആരോഗ്യം എന്നിവയ്ക്കും സാധ്യത.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍ഭാഗം)

തൊഴില്‍രംഗത്ത് ഇന്ന് മികച്ചദിനം. എങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടേക്കാം. സാമ്പത്തികകാര്യങ്ങളില്‍ അതീവ ശ്രദ്ധ പാലിക്കണം. പൊതുവെ ഉത്സാഹക്കുറവ് അനുഭവപ്പെടാനും സാധ്യത.

വൃശ്ചികം (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

ബന്ധുക്കളുമായി കലഹമുണ്ടായേക്കാം. മനഃപ്രയാസം അനുഭവപ്പെടാനും സാധ്യത. യാത്രകള്‍ ലക്ഷ്യം കാണണമെന്നില്ല. കാര്യപരാജയത്തിനും സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം)

പൊതുവെ അനുകൂലമായ ദിവസമാണിന്ന്. പകല്‍ അലച്ചിലായിരിക്കാം. എങ്കിലും രാത്രിയില്‍ മനസമാധാനം അനുഭവപ്പെടും. കാര്യവിജയത്തിനും, മത്സരവിജയത്തിനും സാധ്യത. തൊഴില്‍രംഗത്ത് സ്ഥാനക്കയറ്റം ലഭിച്ചേക്കാം. സല്‍ക്കാരങ്ങളില്‍ പങ്കെടുക്കാനും സാധ്യത.

Read Also : ഈ രാശിക്കാർക്ക് ഗജലക്ഷ്മീ രാജയോഗം: കൈനിറയെ കാശ്

മകരം (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി)

ഇന്ന് ജോലിയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടി വരും. സ്വസ്ഥതക്കുറവ് അനുഭവപ്പെടാനും സാധ്യത. കാര്യതടസത്തിനും സാധ്യത.

കുംഭം (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം)

കാര്യവിജയത്തിനും മത്സരവിജയത്തിനും സാധ്യത. സ്വത്ത് കാര്യങ്ങളിലും അനുകൂല തീരുമാനമുണ്ടായേക്കാം. ദാമ്പത്യ ജീവിതത്തിലും ഇന്ന് സന്തോഷം അനുഭവപ്പെടാം. ചിന്തിച്ച് മാത്രം തീരുമാനങ്ങളെടുക്കുക.

മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉതൃട്ടാതി, രേവതി)

ആരോഗ്യ, സാമ്പത്തിക പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടേക്കാം. ഇന്ന് മനഃപ്രയാസം അനുഭവപ്പെടാനും സാധ്യത. പൊതുവെ ഇന്ന് അലച്ചിലിന്റെ ദിവസമാകാം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

മൈക്കല്‍ വോണിന്റെ ടീമില്‍ അഞ്ച് ഇന്ത്യക്കാര്‍-
മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ
'ഇതെങ്ങനെയാണ് അമല പോൾ ഇത്ര മാറിയത്'?
മാനത്തുണ്ട് വിസ്മയക്കാഴ്ചകള്‍