Today’s Horoscope : കലഹത്തിനും വാഗ്വാദത്തിനും സാധ്യത; ഈ നാളുകാര്‍ സൂക്ഷിച്ച് സംസാരിക്കണം; രാശിഫലം നോക്കാം
Horoscope 3rd March 2025: ജീവിതത്തിലെ വിവിധ തലങ്ങളിലെ കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവചനങ്ങളാണ് രാശിഫലത്തിലുള്ളത്. പ്രവചനങ്ങള്‍ കണ്ട് അമിതമായി സന്തോഷിക്കേണ്ടതില്ല. ഒപ്പം നിരാശയും അരുത്. പല കാര്യങ്ങളും സംഭവിക്കുന്നത് വാക്കുകളെയും പ്രവൃത്തികളെയും ആശ്രയിച്ചായിരിക്കുമെന്ന മാത്രം ഓര്‍മിക്കുക. രാശിഫലം നോക്കാം

ഇന്ന് രാശിഫലത്തില്‍ എന്തൊക്കെ പ്രവചനങ്ങളാകും ഉണ്ടാവുക. ചില നാളുകാര്‍ക്ക് കാര്യവിജയവും, അംഗീകാരവുമൊക്കെ കാണുന്നു. എന്നാല്‍ മറ്റ് ചിലരാകട്ടെ വാഗ്വാദത്തിലും സംഘര്‍ഷത്തിലുമൊക്കെ ഏര്‍പ്പെടാനാണ് സാധ്യത. ഇത്തരക്കാര്‍ വാക്കുകള്‍ സൂക്ഷിക്കുകയും വേണം. തൊഴില്‍, ആരോഗ്യം, യാത്ര തുടങ്ങി ജീവിതത്തിലെ വിവിധ തലങ്ങളിലെ കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവചനങ്ങളാണ് രാശിഫലത്തിലുള്ളത്. പ്രവചനങ്ങള്‍ കണ്ട് അമിതമായി സന്തോഷിക്കേണ്ടതില്ല. ഒപ്പം നിരാശയും അരുത്. പല കാര്യങ്ങളും സംഭവിക്കുന്നത് നമ്മുടെ വാക്കുകളെയും പ്രവൃത്തികളെയും ആശ്രയിച്ചായിരിക്കുമെന്ന മാത്രം ഓര്‍മിക്കുക. ഇന്നത്തെ രാശിഫലം നോക്കാം.
മേടം
പൊതുവെ മികച്ച ദിനമാകും ഇന്ന്. കേസുകളില്‍ അനുകൂല തീരുമാനമുണ്ടായേക്കാം. യാത്രാവിജയം, മനസമാധാനം, കാര്യവിജയം എന്നിവയ്ക്ക് സാധ്യത.




ഇടവം
അസ്വസ്ഥത അനുഭവപ്പെടാം. അപകടഭീതി, യാത്രാപരാജയം, കാര്യതടസം എന്നിവ കാണുന്നു.
മിഥുനം
ഇന്ന് അനുകൂല ദിവസമായേക്കാം. പരീക്ഷവിജയം, കാര്യവിജയം, മത്സരവിജയം, ആരോഗ്യം, അംഗീകാരം എന്നിവ കാണുന്നു
കര്‍ക്കിടകം
ജോലിക്കുള്ള ശ്രമങ്ങള്‍ വിജയിച്ചേക്കാം. അംഗീകാരം, ആഗ്രഹസഫലീകരണം, കാര്യവിജയം എന്നിവയ്ക്ക് സാധ്യത.
ചിങ്ങം
ആരോഗ്യപ്രശ്‌നങ്ങള്‍, മനഃപ്രയാസം, യാത്രാപരാജയം, ചെലവ് എന്നിവ കാണുന്നു.
Read Also : Malayalam Horoscope 2025: മെയ് മാസത്തിൽ രാശിഫലം മാറും: ജോലിയിൽ പ്രമോഷൻ, വരുമാന വർദ്ധനവ്
കന്നി
തൊഴിലന്വേഷണങ്ങള്‍ വിജയിക്കാന്‍ സാധ്യത. ബിസിനസില്‍ ശ്രദ്ധ വേണം. കേസുകള്‍ പരാജയപ്പെട്ടേക്കാം. യാത്ര ചെയ്യുമ്പോള്‍ സൂക്ഷിക്കുക.
തുലാം
ഉത്സാഹത്തോടെ പ്രവര്‍ത്തിക്കും. അംഗീകാരം, സ്ഥാനക്കയറ്റം, കാര്യവിജയം, യാത്രാവിജയം എന്നിവയ്ക്ക് സാധ്യത.
വൃശ്ചികം
സുഹൃദ്-ബന്ധു സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, യാത്രാവിജയം, ചെലവ് എന്നിവ കാണുന്നു.
ധനു
ശത്രുശല്യം, അലച്ചില്‍, ചെലവ്, ആരോഗ്യപ്രശ്‌നങ്ങള്‍, അസ്വസ്ഥത എന്നിവയ്ക്ക് സാധ്യത.
മകരം
കലഹത്തിനും വാഗ്വാദത്തിനും സാധ്യത. വാക്കുകളും പ്രവര്‍ത്തികളും സൂക്ഷിച്ച് വേണം. ആരോഗ്യപ്രശ്‌നങ്ങള്‍, യാത്രാപരാജയം, അലച്ചില്‍, കാര്യതടസം എന്നിവയ്ക്ക് സാധ്യത.
കുംഭം
അനുകൂല ദിവസം. മത്സരവിജയം, പരീക്ഷാവിജയം, ആഗ്രഹസഫലീകരണം എന്നിവ കാണുന്നു
മീനം
യാത്രാപരാജയം, കാര്യതടസം, വാക്കുതര്‍ക്കം, കലഹം എന്നിവ കാണുന്നു.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് . TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല)